പ്രണയകാലം 4 [സാഗർ കോട്ടപ്പുറം] 305

പ്രണയകാലം 4

PRANAYAKAALAM PART 4 AUTHOR SAGAR KOTTAPPURAM

Previous Parts |Part 1|Part 2 |Part 3|

 

 

കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന് അനുപമക്ക് ബോധ്യമായി . ഹരിയോടുത്തു അല്പം സ്വകാര്യ നിമിഷങ്ങൾ തന്റെ മനസ് ആഗ്രഹിക്കുന്നു . എന്നാൽ ഹരിയെ എങ്ങനെ കൺവിൻസ് ചെയ്യും എന്നറിയാത്ത പ്രശ്നവും അനുപമയെ കുഴക്കി .
പക്ഷെ ഏതറ്റം വരെ ആ സ്വകാര്യ നിമിഷങ്ങളെ കൊണ്ട് പോണം ? അനുപമയ്ക്കും വ്യക്തമായ ഉത്തരങ്ങൾ ഇല്ല . ഹരി , നല്ലൊരു ഭർത്താവു ആണെന്ന് അയാളുടെ പെരുമാറ്റങ്ങളിൽ നിന്ന് തന്നെ അനുപമക്കു മനസിലായ കാര്യം ആണ് . മീര അയാളെ സംബന്ധിച്ചു ഒരു ബാധ്യതയോ കല്ലുകടിയോ ആണെന്ന് അറിയതുമില്ല. അങ്ങനെ ആണെന്ന് കരുതാനും വയ്യ .
അനുപമ ബെഡിൽ ചെരിഞ്ഞു കിടന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു . എന്തിനാണ് ഹരിയുമായി പിരിഞ്ഞത് , അതൊരു ബ്രെക് അപ്പ് ആണോ ? അല്ല ..അനുപമയുടെ മനസ്സ് മന്ത്രിച്ചു .
പഴയ ഓര്മകളില്ലോടെ അനുപമയുടെ മനസ്സ് സഞ്ചരിച്ചു . കോളേജ് ജീവിതത്തിലെ അവസാന വർഷം കഴിഞ്ഞിരുന്നു , എക്സാം എല്ലാം അവസാനിച്ചു . അനുപമക്ക് വീട്ടിൽ വിവാഹ ആലോചനകൾ തകൃതി ആയി നടക്കുന്നു .ഹരി ആണെങ്കിൽ വീട്ടിലെ പ്രാരബ്ധങ്ങൾ പറഞ്ഞു അനുപമയെ നിരുല്സാഹപ്പെടുത്തി. അച്ഛനോടും സഹോദരന്മാരോടും എതിരിടാനുള്ള ധൈര്യം അനുപമക്ക് ഉണ്ടായില്ല .എന്നാലും പല ആലോചനകളും ഓരോ ഒഴിവു കഴിവ് പറഞ്ഞു മുടക്കി . ഒരു കല്യാണ ആലോചന ഏതാണ്ട് കല്യാണത്തിലേക്കു നീങ്ങാനുള്ള സാധ്യത തെളിഞ്ഞപ്പോൾ അനുപമ ഹരിയെ കാര്യങ്ങൾ ധരിപ്പിച്ചു .
ടൗണിലുള്ള സുഹൃത്തിന്റെ കോഫീ ഷോപ്പിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചില്ലറ രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിനിടയിലേക്കു അനുപമ കടന്നു വരുന്നു . ഷോപ്പിലേക് പ്രവേശിച്ച ഉടൻ തന്നെ അനുപമ “ഹരീ …” എന്ന് നീട്ടി വിളിച്ചു കൊണ്ട് അല്പം വെപ്രാളപ്പെട്ടതാണ് വരുന്നത്.
ഹരിയും സുഹൃത്തുക്കളും തിരിഞ്ഞു നോക്കി, “ചെല്ല് ചെല്ല് അളിയാ , നിന്റെ ഒകെ ടൈം ” ഒപ്പം ഇരുന്നവരിൽ ഒരാൾ ഹരിയെ ഒന്ന് കളിയാക്കി. ഹരി ഒരു വളിച്ച ചിരിയുമായി എഴുന്നേറ്റ് അനുപമയുടെ നേരെ തിരിഞ്ഞു നടന്നു
“എന്താ അനു..ഒരു ടെൻഷൻ പോലെ ഉണ്ടല്ലോ ” ഹരി അനുപമയുടെ വിളറി വെളുത്ത മുഖത്തു നോക്കി .
“ഹരി , എന്റെ കൂടെ വന്നേ എനിക്ക് ചിലതു പറയണം ” അനുപമ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി .
“നീ വിട് അനു , അത് പോട്ടെ ഞാനിവിടെ ഉണ്ടെന്നു ആര് പറഞ്ഞു ” ഷോപ്പിനു വെളിയിലിറങ്ങി ഹരി ചോദിച്ചു .
“ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു , നിന്റെ സിസ്റ്റർ പറഞ്ഞു ഇവിടെ കാണുമെന്നു ” അനുപമ അല്പം ദേഷ്യത്തിൽ ആണ് പറഞ്ഞത്. ഹരി ഒന്നും മിണ്ടാതെ അവളെ ശ്രവിച്ചു നിന്നു.
“ഹരി..ഞാൻ സീരിയസ് ആയിട്ടാണുട്ടോ , വീട്ടിൽ നല്ല പ്രഷർ ആണ് ” അനുപമ നഖം കടിച്ചു കൊണ്ട് ഹരിയെ നോക്കി .

“നീ ഒന്ന് പിടിച്ചു നില്ക്കു അനു , നമുക്ക് എന്തെങ്കിലും വഴി നോക്കാം ” ഹരി അനുപമയുടെ കയ്യിൽ പിടിച്ചു ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കി . എന്നിട് കടയുടെ സൈഡിൽ ഉള്ള ഒരു ചെറിയ മറയുള്ള ഒരു ഗ്യാപ്പിലേക്കു കയറി നിന്നു .
അനുപമ ഹരിയുടെ കൈ കുടഞ്ഞു വിടുവിച്ചു . “എന്ത് വഴി , ഹരി ഇപ്പോഴും ഇതെന്നെ പറഞ്ഞോണ്ടിരുന്ന മതിയോ , എന്റെ കാര്യം എന്താ ആലോചിക്കത്തെ”
“പിന്നെ ഞാനെന്ത് ചെയ്യണം ” ഹരി അല്പം ശബ്ദം ഉയർത്തി .

The Author

sagar kottappuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

11 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  2. പ്രവാസി അച്ചായൻ

    നല്ല കിടിലൻ കഥ, കൂടുതൽ ഒന്നും പറയാൻ ഇല്ല. തുടർ ഭാഗങ്ങളും പോരട്ടെ

  3. മീരയെ ചതിക്കാതിരിക്കാൻ നോക്കണേ, she is a good wife

  4. ഈ പാർട്ടും ഇഷ്ടപ്പെട്ടു ബ്രോ.വരും പാർട്ടുകയായി ആകാംഷയോടെ കാത്തിരിക്കുന്നു.

    1. thanks bro

  5. കൊതിയൻ

    അടിപൊളി കഥ. അനു ഹരി ആയിട്ട് കളിക്കുമോ…. മീര നല്ലൊരു ഭാര്യ ആണ്. കഥാകാരന്റെ ചോയ്സ് പോലെ നടക്കട്ടെ. തെറ്റ് ആയെന്ന് തോന്നാതെ മാനേജ് ചെയ്യണം…

    1. sramikkam

  6. വളരെ നന്നായി മുന്നോട്ടു പോകുന്നു

    1. thanks bro

  7. കൊള്ളാം, ചീറ്റിംഗ് ഉണ്ടാവുമോ? അതോ നല്ല രീതിയിൽ പോവുമോ?

    1. nokkam…

Leave a Reply to rashid Cancel reply

Your email address will not be published. Required fields are marked *