“ഒറ്റയ്ക്ക് ചെയ്യണം ..ഇങ്ങനെ ഒകെ അല്ലെ പഠിക്കുന്നെ “ മീര ചിരിച്ചു .
“ഉവ്വ .മുതലെടുപ്പ് ആണല്ലേ “ ഹരി പറഞ്ഞു അവളുടെ കെട്ടി വെച്ച കയ്യിൽ പതിയെ തഴുകി .
“വേണെങ്കി ഞൻ ഒന്ന് ഞെക്കി കാണിക്കാം..ഒരു കുഴപ്പവും ഇല്ല .ഇത് നിന്റെ അഭിനയം “ ഹരി അവളുടെ കൈ ഞെരിക്കുന്ന പോലെ ചെയ്യാൻ തുനിഞ്ഞു..
“ഏഹ്..വേണ്ട വേണ്ട , ഹരി വേദനിക്കും കേട്ടോ “ മീര അയാളുടെ കൈ മറു കയ്യാൽ തട്ടി മാറ്റി.
“ദുഷ്ടൻ ..ഒരു സ്നേഹോം ഇല്ല “ മീര ഹരിയെ നോക്കി പരിഭവിച്ചു . ഹരി അത് കണ്ടു ചിരിച്ചു .
അന്ന് തിരികെ പോണം എന്ന് വിചാരിച്ചിരുന്നു എങ്കിലും മീരയുടെ പരിക്ക് കാരണം അന്ന് അവിടെ തങ്ങി. അനുപമയുടെ മെസ്സേജോ ഫോൺ കോളോ അന്ന് പിന്നെ ഉണ്ടായില്ല . പിറ്റേന്ന് മീരയുടെ വീട്ടിൽ നിന്നും ആണ് ഹരി ഓഫീസിലേക്ക് പോയത് .
ഓഫീസിലെത്തി , അവിടെ നിന്നും സതീഷിനൊപ്പം അനുപമയുടെ സൈറ്റിലെത്തി . സൈറ്റിലുള്ള പണിക്കാർക്ക് നിർദേശങ്ങൾ നൽകിയ ശേഷം ഹരി തിരികെ കാറിൽ വന്നു ഇരുന്നു . വണ്ടി സ്റ്റാർട്ടിങ്ങിലിട്ടു എ സി ഓണാക്കി ഇട്ടു വെയിലിൽ നിന്നും ആശ്വാസം കണ്ടെത്തി .
ഹരി കാറിൽ ചാഞ്ഞു കിടക്കുമ്പോൾ അനുപമയുടെ കാൾ വന്നു . അപ്പോഴാണ് ഹരിക്കു സത്യത്തിൽ ഇന്നലത്തെ കാര്യങ്ങളൊക്കെ ഓര്മ വന്നത് .ഹരി വേഗം കാൾ അറ്റൻഡ് ചെയ്തു .
“ഹലോ .ഹരി “ അനുപമയുടെ ശബ്ദം അല്പം താഴ്ന്ന സ്വരത്തിലാണ് .
“എന്താ അനു…ഞാൻ പിന്നെ അല്പം തിരക്കിലായി അതാ പിന്നെ വിളിക്കാഞ്ഞത് “ ഹരി വിശ്വസിപ്പിക്കാവുന്ന ഒരു കള്ളം പറഞ്ഞു .
“അത് സാരല്യ ഹരി…പിന്നെ ഒരു കാര്യം പറയാനാ വിളിച്ചത്…” അനുപമ പറഞ്ഞു നിർത്തി .അനുപമയുടെ ശബ്ദത്തിൽ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്ന പോലെ ഹരിക്കു തോന്നി .
“എന്താ അനു..” ഹരി ആകാംക്ഷയോടെ ചോദിച്ചു.
“ഞാൻ നാളെ കാലത്തു പോവാണ് ഹരി ..” അനുപമ പറഞ്ഞപ്പോൾ ഹരി പതിയെ ഒന്ന് ഞെട്ടി..
“പോവ്വേ ..എന്താ പെട്ടെന്ന് ഇപ്പൊ ?” ഹരി വിശ്വാസം വരാത്ത പോലെ പറഞ്ഞു .
“ഹസ്ബൻഡ് വിളിച്ചിരുന്നു ഹരി , പുള്ളിടെ തിരക്കൊക്കെ കഴിഞ്ഞു എന്നോട് മടങ്ങിക്കോളാൻ പറഞ്ഞു “ അനുപമ നിരാശയോടെ ആണ് പറഞ്ഞതെന്ന് ഹരിക്കു തോന്നി .
“പോകുന്നതിനു മുൻപ് എനിക്ക് ഹരിയെ ഒന്ന് കാണാൻ പറ്റുമോ , ഇന്ന് തിരക്കുണ്ടോ “ അനുപമ ഒരു സെക്കന്റ് നേരത്തെ നിശ്ശബ്ദതക് ശേഷം സംസാരിച്ചു .
“പിന്നെന്താ , ഷുവർ.., നാളെ കാലത്താണോ ഫ്ലൈറ്റ് ? “ ഹരി ചോദിച്ചു..
“കാലത്തിറങ്ങണം ..ഉച്ചക്കാണ് ഫ്ളൈറ് “ അനുപമ പറഞ്ഞു..
“ഓക്കേ ആണ്..ഞാൻ വിളിക്കാം “ ഹരി കട്ട് ആക്കി . നിരാശയോടെ സീറ്റിലേക്കു ചാഞ്ഞു . അനുപമയ്ക്കും മീരക്കും ഇടയിൽ കിടന്നു താൻ ആണ് ബുദ്ധിമുട്ടുന്നതെന്നു ഹരിക്കു തോന്നി . രണ്ടു പേരെയും വിഷമിപ്പിക്കാൻ കഴിയാത്തതാണ് ഹരിയുടെ ദൗർബല്യം.
എന്തായാലും അനുപമയെ കാണണം എന്ന് ഹരി തീരുമാനിച്ചു . ഹരി അപ്പോൾ തന്നെ മീരയെ ഫോണിൽ വിളിച്ചു . കുറച്ചു റിങ്ങുകൾക്കു ശേഷം മീര ഫോൺ എടുത്തു..
“എന്താ ഹരി “ മീര മറുതലക്കൽ ചോദിച്ചു..
“ഒന്നുമില്ലെടോ ..ഇന്ന് ഞാൻ വരണോ അങ്ങോട്ട് ? “ ഹരി വലയ താല്പര്യമില്ലാതെ ചോദിച്ചു..
“ഓ എന്റെ വീടായതു കൊണ്ടാണോ മടി , എന്ന നമുക്ക് ഹരിടെ വീട്ടിൽ പോവാം “ മീര വിടാൻ ഭാവം ഇല്ല..
“അതല്ല കഴുതേ ..എന്റെ ഒരു ഫ്രണ്ട് ആളെ ഗൾഫിൽ പോവാ , രാത്രി ഒരു പാർട്ടി ഉണ്ട്…” ഹരി പറഞ്ഞു.
മിഷ്ടർ… കഥ ഇപ്പോളാണ് വായിച്ചത്.. മനോഹരം ❤ നല്ല ഫീൽ ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടായി…. ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനങൾ ????
നല്ലൊരു പ്രണയം.. നല്ല ആവിഷ്കാരം നല്ല രീതിയിൽ പറഞ്ഞു.. യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല മാത്രമല്ല എത്രയൊക്കെ പിരിഞ്ഞാലും അകന്നാലും വെറുത്താലും ഒരിക്കലും മറക്കാൻ പറ്റില്ല..
Nalla ending aayrnu,pakshe palayidathum anupamaku pakaram Meera Enna ezhuthiyathu. Adhu ozhichal adipoli story aanu. Iniyum Nalla kadhakalayi varanam
കൊടുത്താൽ കൊല്ലത്തും കിട്ടണം മിസ്റ്റർ സാഗർ കോട്ടപ്പുറം.
അനുപമയുടെ ഉള്ളിൽ വളരുന്ന വിത്ത് ഹരിയുടേതാണെങ്കിൽ മീരയുടെ ഉള്ളിൽ വളരുന്നത് ഹരിയുടേത് ആവാൻ പാടില്ല
മനോഹരം ആയിരിക്കുന്നു
Thanks bro
ഒരു നല്ല പര്യവസാനം അത് നൽകിയ സാഗറിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Santhosham…Thanks…Bro
അടിപൊളി.. സൂപ്പർ ending…. മറ്റു കഥകൾ ഒന്നും ഇനി തുടരുന്നില്ലേ സാഗർ…
ഏതു കഥ ആണ്
സരിതയുടെ വികൃതി
Athu chila vayankar avasyapetta prakaram ezhuthiyathanu…Oru support pinneed kandilla..
അടിപൊളി, അങ്ങനെ മീരയും അനുവും ഹാപ്പി
താങ്ക്സ് !
സൂപ്പർബ് എൻഡിങ് ബ്രോ.
നന്ദി !