പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2 163

നീ ഇത് എന്തറിഞ്ഞിട്ടാ ?….അവൻറെ മനസ്സും വയറും ഒക്കെ നിറഞ്ഞുകവിഞ്ഞു വീർത്തു മുട്ടി ഇരിക്കുവാ….കൂട്ടുകാരുടെ സ്നേഹവും…പരിപോഷണവും ഒക്കെകൊണ്ട് !. ഒരു വറ്റു, താഴോട്ട് അവനിറങ്ങുമോ ?…നമ്മളുണ്ടാക്കുന്നത് കഴിക്കാൻ . അല്ലെങ്കിലും നമ്മൾ പറയുന്നത് കേൾക്കാൻ എന്തെങ്കിലും ഒരു ബോധം !…അവന് എപ്പോഴെങ്കിലും ഉണ്ടോ ?. കൂട്ടുകാരല്ലേ അവനു സർവ്വസവും !. ”

” അങ്ങനൊന്നുമില്ല…അതൊക്കെ നിങ്ങടെ തോന്നലാ . അഭിമോൻ അവൻറെ മനസ്സിൻറെ വിഷമം കൊണ്ട് കഴിക്കാത്തതാ .എല്ലാം ശരിയാവും !. ” അമ്മിണി അയാളെ തിരുത്താൻ ശ്രമിച്ചു ..

” മനസ്സിൻറെ വിഷമം കൊണ്ട് ആണോടീ ഇങ്ങനെ വെളിവും തെളിവും ഇല്ലാതെ നടക്കുന്നത് ?. അവൻ ഇഷ്‌ടപ്പെട്ട പെണ്ണ് വേറെ ആരുടെയോ കൂടെ പോയി . അതിന് അവനെന്തിനാ ഇങ്ങനെ ലക്കുകെട്ട് നടക്കുന്നെ ?. ” നായരുടെ സംസാരത്തിനു മൂർച്ച കൂടി .

അമ്മിണി അനുനയത്തിൻറെ ഭാഷയിൽ ….”’ മോൻ കുഞ്ഞുന്നാള് മുതലേ സ്നേഹിച്ചു…മനസ്സിൽ കൊണ്ടുനടന്നതാ , അപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചാൽ ആർക്കായാലും കുറച്ചു വിഷമം ഒക്കെ വരും !. അതിനു പക്ഷെ മോൻ പട്ടിണി കിടക്കുന്നത് എന്തിനാ ?…നേരത്തിനും കാലത്തിനും എന്തേലും കഴിച്ചിട്ട് നടക്കെടാ …..”

” ഉപദേശവും ആശ്വസിപ്പിക്കലും എല്ലാം നല്ലതുതന്നെ !. പക്ഷെ ഇപ്പോഴല്ല , നേരം വെളുക്കട്ടെ . അപ്പോൾ എന്തേലും ”വെളിവ് ” ഉണ്ടെങ്കിൽ പ്രസംഗിച്ചുനോക്ക് . മനസ്സുണ്ടെങ്കിൽ കേൾക്കട്ടെ !. ഇപ്പോൾ ചോറിൽ വെള്ളം ഒഴിച്ചിട്ട് പോയികിടന്നു ഉറങ്ങാൻ നോക്ക് . അസുഖം ഒക്കേ ഉള്ളയാളല്ലേ?…ഉറക്കമൊഴിഞ്ഞു വെറുതെ ആരോഗ്യം കൂടി കളയണ്ടാ. പൊന്നുമോനും പോയി കിടന്ന് ഉറങ്ങിക്കോ …ശല്യപ്പെടുത്തിയതിൽ മാപ്പാക്കുക . എന്തായാലും അപകടം ഒന്നും കൂടാതെ , സത്രത്തിൽ മടങ്ങി എത്തിച്ചേർന്നല്ലോ ….ദൈവത്തിന് സ്‌തുതി !….ഉം പൊക്കോ …”

പരിഹാസ്യത്തിൽ പൊതിഞ്ഞ അച്ഛൻറെ ” ശരമുന ”യാലുള്ള കടുത്ത വാക്കുകൾ മുഴുവൻ അഭി നമ്രശീർഷനായി നിന്ന് ശ്രവിച്ചു.കുറ്റബോധം കുന്നുകൂടിയ മനസ്സിനെ താതൻറെ കാൽക്കീഴിൽ സമർപ്പിച്ചു, ആയിരം നാവിൻറെ മറുപടി ,മൗനത്തിൻറെ വാല്മീകത്തിൽ ഒളിപ്പിച്ചു…നിസ്സഹായതയിൽ തകർന്ന ഹൃദയവുമായി… ഭവ്യനായി അവൻ പടി കയറി. പിന്നെ സമാശ്വാസത്തിൻറെ ഉയരത്തിലേക്ക്…. ചവിട്ടുപടികൾ പിന്നിട്ട് …തൻറെ സ്വകാര്യതയിലേക്ക്….സ്വന്തം മുറിയിലേക്ക് അയാൾ കൂടേറി .

പുതിയ പ്രഭാതം അതിൻറെ എല്ലാ നൈസ്സർഗീയതയോടും ശാന്തതയോടും ”ആരാമം” വീടിൻറെ തിരുമുറ്റത്ത് വെയിൽകോലം കളമെഴുതി .അതികാലത്തെ ഉറക്കമുണർന്ന വീട്ടിലെ എല്ലാവരും സ്വന്തം കർമ്മപഥങ്ങളിൽ വ്യാപൃതരായി . പക്ഷെ മുകൾനിലയിലെ പഞ്ഞിമെത്തയിൽ മതിമറന്ന് ഉറക്കത്തിൽ ആണ്ടുകിടന്ന അഭിക്കുട്ടനെ ഉണർത്താൻ പ്രകൃതി സ്വയം പരിശ്രമിച്ചു ഇറങ്ങേണ്ടി വന്നു . ആദിത്യൻ തൻറെ സ്നേഹകടാക്ഷം വെള്ളിച്ചില്ലുയർത്തി ,മുഖത്തു പതിപ്പിച്ചപ്പോൾ അറിയാതെ അവൻ കണ്ണ് ചിമ്മിത്തുറന്നു . സൂര്യപ്രകാശത്തിന് അസാധാരണ ചൂടും തിളക്കവും !. സമയം ഏറെയായി കാണണം . മേശപ്പുറത്തിരുന്ന ”ഡൈംപീസ്” കയ്യെത്തി എടുത്ത് നേരെവച്ചു നോക്കി . അഭി ഞെട്ടിപ്പോയി !. സമയം പത്തര കഴിഞ്ഞിരിക്കുന്നു . വെറുതെ ചിലവഴിച്ചു പാഴാക്കിക്കളഞ്ഞ കഴിഞ്ഞ ദിവസങ്ങളിലെ ദയനീയമുഹൂർത്തങ്ങൾ ആ എരിവേനലിലും ചുമ്മാതെ വേദന പടർത്തി…ചാട്ടവാറടി തുടർന്നു . കർണ്ണപുടങ്ങളിൽ അസ്തമിക്കാതെ നിറഞ്ഞു നിന്നതു മുഴുവൻ …കഴിഞ്ഞ രാത്രിയിലെ അച്ഛൻറെയും അമ്മയുടെയും വാക്കുകളുടെ ഇടിമുഴക്കം !. കാഴ്ചയിൽ മറയാതെ ജ്വലിച്ചത് നിറയെ ബോംബെയിൽ നിന്ന് തന്നെ കാണാനായി എത്തിയ പ്രിയ സഹോദരിയുടെ ദാരുണ വദനം !.

The Author

Anu Anand

30 Comments

Add a Comment
  1. എവിടെ നിന്റെ തൂലികകൾ.

  2. നിരാശ പെടുത്തരുത്ട്ടോ ????

  3. ഇപ്പോഴാണ് ഈ കഥ മുഴുവൻ വായിച്ചത്.
    വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു…
    അവതരണം അതൊരു രക്ഷയുമില്ല…
    എന്ക്ക് ഒരുപാട് ഇഷ്ടായി…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ആശംസകൾ…

    എന്ന്
    VAMPIRE❤️

  4. അല്ല അടുത്ത പാർട്ട്‌ തരാൻ ഉദ്ദേശമില്ലേ. എപ്പഴാ തരാൻ പറ്റുക

    1. എഴുത്തിൽ ആണ്….. Please wait bro..

  5. എടൊ താൻ ഡെസ്പ് ആവല്ലേ. പറഞ്ഞത് ശരിയായിരിക്കാം പക്ഷെ പരിശ്രമിക്കുന്നവരുടെ കൂടെ മാത്രമേ വിജയം ഉണ്ടാവൂ. ചിലപ്പോൾ ഈ കഴിഞ്ഞ ഭാഗം ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷെ അടുത്ത ഭാഗം വിജയിക്കില്ല എന്ന് ചിന്തിക്കരുത്. Be positive തീർച്ചയായും ഈ കഥയും എല്ലാവരും മനസ്സില്ലെറ്റും. സത്യം പറഞ്ഞ ഞാൻ എന്നും വന്നു നോക്കും ബാക്കി എപ്പോ കിട്ടുമെന്നറിയാൻ. എടൊ വളരെ നല്ല കഥ തന്നെയാണ് വൈകാതെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും. ഒരിക്കലും ദേവരാഗം പോലെ ഒരു നോവാക്കി മാറ്റരുത് എന്ന് മാത്രമേ പറയാനൊള്ളൂ
    എന്ന്

    Shuhaib (shazz)

  6. 2
    നല്ല എഴുത്ത്

    1. വളരെ നന്ദി സുഹൃത്തേ……

  7. സാക്ഷി
    അടുത്ത ഭാഗം എപ്പോൾ publish ചെയ്യും date അറിയിക്കുമോ????

    1. പ്രിയ:ചങ്ങാതീ.., ഇത്, ആദ്യ അഭിപ്രായ കുറിപ്പ് കൂടാതെ.. താങ്കളുടെ രണ്ടാമത്തെ “ഓർമപ്പെടുത്ത”ലാണ്. മനസ്സിലാവുന്നുണ്ട്!.
      സത്യത്തിൽ ഇതിൽ ‘സുഹൃത്ത്’സിമോണ കൂടാതെ, എന്തെങ്കിലും ഒന്ന് കുത്തിക്കുറിക്കുന്ന രണ്ടാമത്തെ ആൾ ആണ് താങ്കൾ!.(ഒരു വർഷത്തോളമെടുത്ത് കഷ്ടപ്പെട്ട് എഴുതിയ കഥയ്ക്ക് മൂന്ന് കമൻറ്! ഹാ…. മനോഹരം!) സത്യത്തിൽ ഞാൻ മറ്റുള്ളവരുടെ കഥകൾ വായിച്ച്, നല്ല നീണ്ട അഭിപ്രായങ്ങൾ അയച്ച് സുഹൃത്തുക്കളായി മാറിയവരും അല്ലാത്തവരുമായ കുറെ എഴുത്തുകാർ… അല്ലാതെ സുഹൃത്തുക്കളായ കുറെ വായനക്കാർ എനിക്ക് ഇവിടെ യഥേഷ്ടം ഉണ്ടായിരുന്നു എന്ന് അഭിമാനിച്ച് അഹങ്കാരം കൊണ്ടിരുന്നു ഞാൻ. ഇപ്പോൾ ഒന്നും ഇല്ലാതെ…( കഥാഭാഗം വൈകിയതിനാലോ ഒരു തരി പീസ് പോലും ഇല്ലാത്തതിനാലോ അറിയില്ല!) നിരാലംബനായ ഭിക്ഷാംദേഹി പോലെ വെറുംകൈയോടെ നിൽക്കുന്ന എനിക്ക് ഇതിൻറെ തുടർച്ചയോ മറ്റൊരു കഥയോ സൈറ്റിൽ ഇനി എഴുതാൻ തോന്നുന്നില്ല എന്നുള്ളതാണ് സത്യം!. (ഇത്രയ്ക്ക് അന്യംനിന്നുപോയ പോയ ഒരു കഥാചുവർ ഈ സൈറ്റിൽ തന്നെ എവിടെയെങ്കിലും കണ്ടതായി എനിക്ക് ഓർമ്മയില്ല). പക്ഷേ താങ്കളെപ്പോലെ, ഒരാളെങ്കിലും എന്നോട് ഇത്ര പ്രതിപത്തി കാണിക്കുമ്പോൾ അത് തള്ളിക്കളയാനും എന്നിലെ എഴുത്തുകാരന് ആവില്ല. അതിനാൽ ഞാൻ എഴുതും പക്ഷേ ഒരു ഉറപ്പും എനിക്ക് തരാൻ കഴിയില്ല. ശ്രമിക്കും എത്രയും പെട്ടെന്ന് നിങ്ങൾ “മൂന്നുപേരുടെയും” മുന്നിലെത്തിക്കാൻ. അതല്ലാതെ ഇനി ഒരു വാക്കും എനിക്ക് ഇതിൻറെ പേരിൽ ആരോടും എവിടെയും പറയാൻ കഴിയില്ല ക്ഷമിക്കുക. നന്ദി!….

  8. എവിടെ ബാക്കി ☹️☹️☹️☹️☹️ആളെ പറ്റിക്കല്ല്. ഞാനും ഉണ്ട് ഇവിടെ നിന്നിൽ പ്രതീക്ഷിച്
    എന്ന് സ്നേഹത്തോടെ
    Shazz

  9. Thank you….
    വളരെ നന്ദി!…പ്രതികരണത്തിന്….
    സന്തോഷം !

  10. നന്ദൻ

    ഇത് ക്യാ മറ മാന്റെ കഥ ആണൊ…? കമന്റ്‌ കളുടെ റിപ്ലൈ ഒക്കെ കണ്ടിട്ടു എനിക്ക് അങ്ങനെ തോന്നി… പിന്നെ ഈ പേരിലുള്ള രചനകൾ ഒക്കെ വായിച്ചു നോക്കി.. പറയാതിരിക്കാൻ പറ്റില്ല… നല്ല കയ്യടക്കം ഉള്ള സാഹിത്യം.. സത്യത്തിൽ കൊതിയാണ് അങ്ങനെ ഒരു രീതിയിൽ എഴുതാൻ…

    1. അതെ…. കുറേക്കാലമായി ഈ അധ്യായത്തിനു പിന്നാലെ പറയുകയായിരുന്നു. അതിനാൽ, താങ്ക്ളുടെ ഉൾപ്പെടെ പല പ്രമുഖരുടെയും പല പുതിയ കഥകളും.. വേണ്ടവിധം വായിക്കാനോ
      ആസ്വാദനം, അറിയിക്കുവാനോ കഴിഞ്ഞിരുന്നില്ല.

      താങ്കൾ കഥ വായിച്ചു കാണും എന്ന് വിശ്വസിക്കുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞ ഒരു കോണിൽ…. തീർത്തും അന്യമായി കിടന്ന ഈ കഥാചുമരിൽ, ഒന്ന് വന്നു നോക്കാനും രണ്ടക്ഷരം കുറയ്ക്കാനും തോന്നിയ സന്മനസ്സിന് ഹൃദയം തൊട്ടുളള നന്ദി അറിയിക്കുന്നു.

      ഇനിയും കൂടുതൽ കഥകളും കുറിപ്പുകളും ആയി കണ്ടുമുട്ടാം എന്ന വിശ്വാസത്തോടെ തൽക്കാലത്തെക്ക് വിട..

      സ്നേഹ പൂർവ്വം
      സ്വന്തം
      സാക്ഷി

  11. Ufff കിടിലം സത്യത്തില്‍ എന്താ സംഭവം ?

    1. Thank you….
      വളരെ നന്ദി!…പ്രതികരണത്തിന്….
      സന്തോഷം !

    2. Thank you….
      വളരെ നന്ദി!…പ്രതികരണത്തിന്….
      സന്തോഷം

  12. സിമോണ

    പിന്നെ വായിക്കാം ന്നു വെച്ചാൽ ചെലപ്പോ ഇനി അവസരം കിട്ടില്ല…
    അതുകാരണം ഇത്തിരി തലവേദന ഉണ്ടെങ്കിലും ഇരുന്നു വായിച്ചു….
    സത്യത്തിൽ വല്ലാത്ത സന്തോഷം തോന്നി… മുഴുവൻ വായിക്കാൻ തോന്നിയതിൽ ട്ടോ…
    അത്രയ്ക്കിഷ്ടപ്പെട്ടു എനിക്ക്… മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു…

    “അതി ബൃഹത്തായ ഒരു കുടുംബചിത്രം…”

    ഈ പാർട്ടിനെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ…
    അനു…
    ശരിക്കും തന്നെ സമ്മതിക്കണം…
    ഇത്രയ്ക്കും ക്ഷമയോടെ കഥാപാത്രങ്ങളുടെ ഓരോ നിമിഷങ്ങളിലൂടെയും ഇത്രയ്ക്ക് അതിസൂക്ഷ്മതയോടെ സഞ്ചരിക്കുന്നതിന്….

    അത്രയ്ക്കധികം വ്യക്തതയോടെ, വിശദീകരണങ്ങളിലൂടെ ഓരോരുത്തരുടെയും മാനസികവ്യാപാരങ്ങളെ ഇത്രകണ്ട് എടുത്തെഴുതിയ ഒരു കഥ ഈ സൈറ്റിൽ വേറാരും എഴുതിയിട്ടില്ലെന്ന് നിസ്സംശയം പറയാം..
    ഇപ്പൊ സത്യത്തിൽ ഒരു വര്ഷം കഴിഞ്ഞാണ് ഈ കഥ വന്നതെന്നത് ഒരു അത്ഭുതമായി തോന്നുന്നില്ല..
    കാരണം ഇത്രയും സൂക്ഷ്മതകളിലേക്ക് കടന്നെഴുതാൻ…

    സത്യം… എന്നെക്കൊണ്ട് തപസ്സിരുന്നാൽ ഇങ്ങനെഴുതാൻ പറ്റില്ല…
    അവസാനം ഞാൻ ഇരുന്നിടത്തുന്ന് സമാധിയാവണ്ടിവരും..
    നമ്മളെക്കൊണ്ട് വല്ല അല്ലറചില്ലറ ഉഡായിപ്പെഴുതി ഇടാൻ അല്ലാതെ,
    ഇത്രയും സീരിയസ്സായി, ക്ളോക്ക് റിപ്പയറിങ്ങുകാരുടെ അത്രയും അതി സൂക്ഷ്മതയോടെ കഥാപാത്രങ്ങളെ സമീപിക്കാനൊന്നും എനിക്കുസാധിക്കില്ല..

    അനു..
    താനൊരു സംഭവം തന്നെയാണ്…
    വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്ന, വെറും കണ്ണാടിച്ചില്ലുകളെന്നു കരുതി മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്ന അപൂർവരത്നങ്ങളിൽ ഒന്ന്….
    എഴുതുക…
    മുൻപൊരിക്കൽ പറഞ്ഞതുപോലെ…. മറ്റാരെയും ബോധിപ്പിക്കാനല്ല..
    സ്വയം ബോധ്യപ്പെടാൻ…. സ്വയം മറന്നെഴുതുക…
    കഥാപാത്രങ്ങളിലേക്ക് സമ്മിശ്രവികാരങ്ങളെ പകർത്തിയെഴുതി നിവരുമ്പോഴുള്ള സന്തോഷത്തോടെ ഇനിയും ഇനിയും എഴുതുക….
    ആ സന്തോഷം നിന്നിൽ ഒരിയ്ക്കലും മായാതെ നിലനില്കുമാറാകട്ടെ…

    എമിലി ഡാനിയൽ ഡിസൂസ….
    ഇനി അതിനെ ഒന്ന് കാണണേൽ അടുത്ത കൊല്ലം ജനുവരി വരെ കാത്തിരിക്കേണ്ടി വരുവോ??
    കാത്തിരുന്നാലും സാരമില്ല… നിങ്ങളെടുക്കുന്ന ഈ ആത്മാർത്ഥമായ എഴുത്തിനുമുന്പിൽ കാലം പോലും ഒരല്പം വേഗം കുറച്ചേ പറ്റു…

    ആദരപൂർവം
    സിമോണ.

    1. Athu potte…puthiya katha evide? Kure naalayi thappi nadakunnu…pidikitta pulli.

      1. അയ്യോ!!! കുടുങ്ങി!!!!

        ഞാനേ.. ഗോപാലകൃഷ്ണേട്ടാ… അതേയ്…
        എനിക്ക് പനിയാ… അതാ എഴുതാത്തെ…
        വയ്യായ ശരിക്കും മാറീട്ടു വേഗം ഉഷാറാവാൻ പ്രാർത്ഥിച്ചോളോ…
        എന്നിട്ട് കഥ ടക്കോം ടക്കോം ന്നു എഴുതി ഇടാം ട്ടാ….

    2. Saakshi. S. Aanand

      സിമൂസ്….
      എനിക്കും വളരെ സന്തോഷം തോന്നി , കഥ എഴുതി ഇട്ട ഉടൻതന്നെ ”തനിക്ക് ” അത് വായിക്കാനും ,വായിച്ചതിന് ഒപ്പംതന്നെ മറുപടി ഇടാൻ തോന്നിയതിലും എല്ലാം വളരെ സന്തോഷം !.കുറച്ചു താമസിച്ചു ആയിരുന്നെങ്കിൽ , ഒരുപക്ഷെ ഇത്ര സന്തോഷം അനുഭവപ്പെടുക ഇല്ലായിരിക്കാം . എന്തായാലും പെട്ടെന്ന് കായ്ക്കുന്ന മാവിലെ മാങ്ങയുടെ മാധുര്യത്തിന് ” മധുരിമ ” ഏറുമല്ലോ ?.ഏതായാലും ആ ”മധുര ലഹരി”യിലാണ് ഇപ്പോഴും ഞാൻ !. (മധുരം എല്ലാംകൂടി അനുഭവിച്ചു ” പ്രമേഹം ”ഒന്നും വരാതിരുന്നാൽ മതിയായിരുന്നു !…താമാശ , തമാശേ….)തമാശയോടെ പറഞ്ഞതാണെങ്കിലും…പറഞ്ഞതു പൂർണ്ണ സത്യം തന്നെ !. അത്രക്ക് സന്തോഷം ഉണ്ടെടോ …”മാഷേ ”.
      ആദ്യ ഭാഗം കഥക്ക് ,ഇതുപോലെ രണ്ടായി മറുപടി ഇട്ടെങ്കിലും, കഥയെ ” അപഗ്രഥനം” ചെയ്തപ്പോൾ….നല്ല വശങ്ങൾ നല്ല മനസ്സോടെ ,കാവ്യാത്മകമായി വർണ്ണിച്ചു വിശദമാക്കിയപ്പോൾ തന്നെ , അതിലെ പോരായ്മകളെ , പിശകുകളെയും… എടുത്തു പറഞ്ഞു വിലയിരുത്തി , നന്നായ് അതിൻറെ ” വിത്തും വേരും ”ചികഞ്ഞു എനിക്ക് മാർഗ്ഗദീപം തെളിയിച്ചു കാണിച്ചു തന്നിരുന്നു . പക്ഷെ , ഇതിൽ ” ഐശ്വര്യ മേശപ്പുറത്തിൻറെ ”ഡ്രോളിങ് അല്ലാതെ ,( അത് ഞാൻ വെറുമൊരു തമാശയായ് തള്ളിയിരുന്നുകേട്ടോ ) മറ്റൊന്നും തൻറെ നഗ്ന നേത്രങ്ങൾകൊണ്ട് കണ്ട് കിട്ടാഞ്ഞതാണോ ?…അതോ പനിയുടെ ” അസ്ക്കിത ” തന്നെ ”ഷോട്ട് -റൂട്ട് ” ചെയ്യിച്ചത് വല്ലോം ആണോ ?. അപ്പോൾ നീ ചിരിചു ചോദിക്കും ചിലപ്പോൾ…” ഉള്ളത് പറഞ്ഞാൽ …”. എങ്കിൽ ഈ ഉള്ളവൻ വിശ്വസിക്കുന്നു, ഇതിൽ തെറ്റുകൾ ഇല്ലായിരുന്നു എന്നുതന്നെ ..പോരേ ( ചോദ്യവും ഉത്തരവും ഞാൻ വക ! )
      എന്തുതന്നെയായാലും നീ ” മണ്ടി ” അല്ല എന്ന് എനിക്കറിയാം. പക്ഷെ അഭിനന്ദനം കുറച്ചു കൂടി പോയോ എന്ന് സംശയം ഉണ്ട് .എന്നിൽ എനിക്ക് വിശ്വാസമുണ്ട് .എങ്കിലും ഇതുപോലെ ആരും എഴുതീട്ടില്ല , എന്നെകൊണ്ട് കഴിയില്ല ,ഞാൻ സമാധിയാവും …. എന്നൊക്കെ പറയുന്നത് ….ആരാ ?…ആയിരങ്ങളുടെ ആരാധനാപാത്രം !. നിന്നെക്കൊണ്ട് കഴിയുന്നതും നീ തെളിയിച്ചതും ആണ് ” അനേകവട്ടം ”.ഉരുക്കുകൂട്ടിലെ തലയെടുപ്പുള്ള ഗജവീരനെ , ”സ്വയം ഒരു ആന ” ആക്കാൻ ഞാൻ അനുവദിക്കില്ല ( ഇപ്പോൾ നീ അതിന് പരിശ്രമിക്കുന്നില്ല . വെറും പീസ് എഴുത്തിൽ ഒതുക്കി, ഒതുങ്ങി കൂടാൻ ഉദ്യമിക്കുന്നു…എന്ന് ഞാൻ പറയും )

      പിന്നെ ,പറഞ്ഞതെല്ലാം ആത്മാർത്ഥമായാണ് എങ്കിൽ , അതിൻറെ ” ക്രെഡിറ്റ് ” നിങ്ങളെപ്പോലെ ”നന്നാക്കാൻ ” വിശകലനക്കുറിപ്പ് എഴുതിയ ചില എഴുത്തുകാരുടെ , വായനക്കാരുടെ ശ്രമഫലം ” തന്നെയാണ് , അതിന് പിന്നിൽ എന്ന് ഞാൻ ഉറപ്പിച്ചു പറയും . അത് ഇന്നലെയും , ഇന്നും അങ്ങനെയായിരുന്നു . നാളെയും അത് അങ്ങനെതന്നെ ആയിരിക്കും !. കാരണം , എങ്ങനെ വിളമ്പിയാലും ….കഴിച്ച സദ്യക്ക് രുചി ഉണ്ടെങ്കിൽ ആ സ്വാദ്, തലച്ചോറിൽ നിന്ന് നേരെ വിരൽത്തുമ്പിൽ പടർന്നെത്തും .ആ ” തൊട്ടു നക്കലുകൾ ” എഴുത്തുകാരന് നൽകുന്നത് മുന്നോട്ടുള്ള തുടർന്നെഴുത്തിന് ” അനായാസത” മാത്രമല്ല , സ്വയം ഒരു തിരിച്ചറിവ് കൂടി ആണ് . ഇനി തുടർന്നാൽ….സിമുന്റെ ” മനസ്സിലായില്ലായ്മ ” എന്നെ ”കണ്ട0 വഴി ഓടിക്കും ”. അതിനാൽ നിർത്തുന്നു .നന്ദി പറയുന്നില്ല !. പകരം , അവസാനം ഒരു കാര്യം ഓർമിപ്പിക്കുന്നു. മറന്നോ എന്നറിയില്ല…ഞാൻ മറന്നിട്ടില്ല.മറന്നെങ്കിൽ … താൽപര്യമില്ലെങ്കിൽ forget it . ( a compramising episode for a nice relation after the writing )

      കൂട്ടത്തിൽ എല്ലാവരും ചോദിക്കുന്ന ,ഒരു ചോദ്യം കൂടി…എന്താണ് ? ഏതാണ് ?….ഇനി എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കേണ്ടത് ആ ” അടുത്ത മഹത്തായ സംഭാവന ” ?……

      നിർത്തുന്നു ,
      സ്നേഹബഹുമാനങ്ങളോടെ ,
      ആരാധനയോടെ ….
      സ്വന്തം
      സാക്ഷി ആനന്ദ് ……….

  13. അതെ!. വെറും നാളുകൾ അല്ല, വളരെ നീണ്ട നാളുകൾക്ക് ശേഷം…..
    മനോഹരം ആണോ എന്നൊന്നും അന്നും ഇന്നും “എനിക്ക്” ഒരു ഉറപ്പുമില്ല. ബാക്കി…?. അഭിപ്രായത്തിന്, ഒരുപാട് ഒരുപാട് നന്ദി…..

  14. അതെ!. വെറും നാളുകൾ അല്ല, വളരെ നീണ്ട നാളുകൾക്ക് ശേഷം…..
    മനോഹരം ആണോ എന്നൊന്നും അന്നും ഇന്നും “എനിക്ക്” ഒരു ഉറപ്പുമില്ല. ബാക്കി…?. അഭിപ്രായത്തിന്, ഒരുപാട് ഒരുപാട് നന്ദി…..

  15. അതെ അറിയാത്തയാണെങ്കിൽ കൂടി ഞാനും അതിൽ ഒരാളായി. ചെറിയൊരു പേടിയുണ്ട് ഇനിയും നിന്നെ കാണാതാവുമോ എന്ന്?? ഒരുപാട് ഒരുപാട് ഇഷ്ടമായി ചതിക്കരുതെന്ന് മാത്രം ഓർമപ്പെടുത്തി കാത്തിരിക്കുന്നു. വേഗം അടുത്ത ഭാഗം എഴുതാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    എന്ന് സ്നേഹത്തോടെ
    Shazz

    1. പ്രിയ സുഹൃത്തേ….
      പേടിക്കേണ്ട!. ചതിക്കൽ ഒരിക്കലും ഉണ്ടാവില്ല. ചിലപ്പോൾ കുറച്ചു താമസം നേരിട്ടേക്കാം. എങ്കിലും എഴുതും മുഴുവനായി. കഥ പൂർണ്ണത വരുത്തിയിട്ട് മാത്രമേ…. ഒരു പിന്മാറ്റം ഉണ്ടാവുകയുള്ളൂ. വിശ്വസിക്കുക!. വായിച്ചതിന് അതിന് അഭിപ്രായം തുറന്നു എഴുതിയതിന് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. വീണ്ടും കാണാം സ്നേഹത്തോടെ….
      സാക്ഷി ?️

  16. സിമോണ

    ഠപ്പേ ന്നു പൊട്ടിവീണ ഈ കമന്റ് കണ്ട്, ഞാൻ എടയ്ക്കെടയ്ക്ക് ഈ എരിയെക്കൂടെ പാത്തും പതുങ്ങിയും നടക്കണുണ്ടെന്ന് വിചാരിക്കല്ലേ…
    സത്യായിട്ടും രണ്ടാഴ്ച്ചയായിട്ട് പനി പിടിച്ച് കിടപ്പാ… പകർച്ചപ്പനി ആന്നാ അപ്പോത്തിക്കരി പറഞ്ഞേ..
    ഇനി ഇങ്ങോട്ടെങ്ങാൻ വന്നിട്ട് വായനക്കാർക്കോ എഴുത്തുകാർക്കോ എന്റേതല്ലാത്ത കാരണത്താൽ വല്ല തുമ്മലുവന്നാൽ…
    ഇനി ആ പേരും കൂടി കേൾക്കാൻ എനിക്ക് വയ്യ… സത്യായിട്ടും അതാ…

    ഇതിപ്പോ “മോരും കൊടം വീണത് ചോറ്റ്ക്ക്..” ന്നു പറഞ്ഞപോലെ സൈറ്റ് തുറന്നതും ഹോം പേജിൽ ദേ കെട്ക്ക്ണ് പരിചയൊള്ളോരു പേര്…
    ഇത് ഞാൻ പണ്ടെവിടെയൊ കണ്ടിട്ടുണ്ടല്ലോ ന്നു വെച്ച് തുറന്നു നോക്ക്യേപ്പളാ…

    നേരെന്നെ….
    കഴിഞ്ഞ കൊല്ലം ജനുവരില് ഒരു മൂപ്പര് എഴുതി സസ്പെന്സിട്ട് കാശിക്കു പോയതാ….
    അതും ഒന്നല്ല… രണ്ടു സസ്‌പെൻസും ഇട്ട്…. (ഡബിളാ.. കുമ്പിടി)

    ഒരു എട്ടു ദിവസം കൂടി കഴിഞ്ഞു പബ്ലിഷിയിരുന്നേൽ നമ്മക്ക് വാർഷികാഘോഷം കൂടി പൊടിക്കായിരുന്നു…

    ഇതിപ്പോ ഇത്രേം ഇൻട്രോ…
    തല പൊങ്ങീട്ട് രണ്ടുസായുള്ളു…
    എട്ടുപേജോളം വായിച്ചു….
    കോൾഡും തലവേദനേം ഫുള്ളായി മാറീട്ടില്ല… കമ്പ്യൂട്ടറും മൊബൈലും നിരോധിച്ചേക്കുവാ കുടുമ്മത്ത്….
    ഒറ്റ അടിക്ക് ഇരുന്നു വായിച്ചാ ചെലപ്പോ പണി പാളും…

    കഴിഞ്ഞ പാർട്ടിൽ ക്യാംപസ് പ്രണയത്തിലൂടെ എല്ലാരേം ഇട്ടു ഇക്കിളികൊള്ളിച്ച് പരുവത്തിലാക്കിയ ആൾ ഇത്തവണ ഒക്കെറ്റിനേം സെന്റി അടിപ്പിച്ച് പരിപ്പെടുപ്പിക്കുമെന്ന് തോന്നുന്നുണ്ട്…
    എട്ടാം പേജുവരെ എത്തിയപ്പോൾ ഏതാണ്ടൊരു സ്മെല് അതിന്റെ അടിക്കുന്നുണ്ട്….

    ബാക്കി ഇത്തിരി ബ്രെക്ക് എടുത്ത് വായിച്ച് പറയാ ട്ടാ…

    എന്നാലും എന്റെ ഒരു സമാധാനത്തിന് ഒരു കുഞ്ഞു ട്രോള്…..
    (അതില്ലാണ്ട് എന്തുട്ട് ഞാൻ ന്നേ??? അല്ലെങ്കെ തന്നെ നമ്മടെ അനുക്കുട്ടനോടല്ലേ…)

    *********************************************************
    എട്ടാം പേജിൽ കണ്ട …”ഐശ്വര്യമാർന്ന മേശപ്പുറം”….

    (സിമോണ) മാതാവേ അതെന്തുട്ട്!!!!!

    കംപ്യൂട്ടർനിനരികിൽ നിന്ന് ഓടി, ഡൈനിങ് ടേബിളിൽ ഇരുന്ന, തൊലി കറുത്ത് ചുങ്ങിത്തുടങ്ങിയ, നാലാന്നാള് വാങ്ങിയ ഞാലിപ്പൂവനും, കഴിഞ്ഞ മാസം ലിനി ചിറ്റേടെ അവിടന്ന് കൊണ്ടന്നതിൽ ബാക്കിയുള്ള നാലര അച്ചപ്പവും, പൊട്ടിപൊടിഞ്ഞ കുഴലപ്പ കുഞ്ഞുങ്ങളും എടുത്ത് കവറിലാക്കി അലമാരെടെ സൈഡിലേക്ക് വെച്ച്, അടുക്കളയിൽ കിടന്ന കൈക്കിലത്തുണി എടുത്ത് മേശപ്പുറം നല്ല വൃത്തിയായി തുടച്ച് സ്ഥാനം മാറി കിടന്നിരുന്ന നാലു കസേരകളും നേരെയിട്ട് നോക്കിയപ്പോൾ…
    ദേ കിടക്കുന്നു….

    നല്ല ഐശ്വര്യമാർന്ന ഒരു മേശപ്പുറം!!!!

    വീണ്ടും ആ കവറിലെ അച്ഛപ്പോം കുഴലപ്പോം തിരിച്ച് ടേബിളിൽ വെച്ചു.
    എന്റെ വക ഒരു കുപ്പി വെള്ളോം…
    അതോടെ ഐശ്വര്യമാർന്ന മേശപ്പുറം വിശിഷ്‌ട പാനീയങ്ങളാലും സ്വാദിഷ്‌ട ഭക്ഷണങ്ങളാലും നിറഞ്ഞു

    ********************************************************
    ഇനി ഇതിന്റെ പേരിലെങ്ങാൻ ഞാൻ കളിയാക്കി ന്നു പറഞ്ഞാൽ!!!!!
    മുള്ളുമ്മേ നിർത്തി മുള്ളിക്കും ഞാൻ…
    ഞാൻ ട്രോളാൻ തുടങ്ങിയാ… ആ…. അറിയാലോ….
    നിന്നോട് ഇങ്ങനൊക്കെ രണ്ടു പറഞ്ഞാലേ നീ നേരെയാവു അനുകുട്ടാ….
    അല്ലെങ്കി സെന്റിക്കുട്ടൻ ആവും….

    അപ്പൊ കഥയെപ്പറ്റിയുള്ള അഭിപ്രായം നേരം പോലെ എഴുതാ ട്ടാ…
    വായിച്ചു തുടങ്ങീണ്ട് ന്നു അറിയിക്കാനാ കൃത്യമായി നിർത്തിയ സ്ഥലത്തെപ്പറ്റി മേലെ ട്രോളിയത്….

    സ്നേഹത്തോടെ
    സ്വന്തം
    സിമോണ.

    1. Saakshi. S. Aanand

      ആസ്വാദകകർത്താവിൻറെ രണ്ട് കുറിപ്പുകൾക്കും രണ്ടായിത്തന്നെ മറുപടി ഇടുന്നു . ആദ്യമേ ആകാംക്ഷ കുറച്ചു കൂടുതൽ ഉള്ള കാര്യം ചോദിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ ….എപ്പടി ?…തലവലി , കാച്ചൽ ഇത്യാദി ഒക്കെ ….ഭേദപ്പെട്ടുമാ ?…” അപ്പോത്തിക്കരി എന്ത് പറഞ്ഞു .” മെഡിക്കലിൽ ” കൊണ്ടുപോയെ തീരൂ, എന്ന് വല്ലോം പറഞ്ഞോ ?. അല്പം ഭേദമായിരുന്നത് കഥ വായന പൂർണ്ണമായപ്പോൾ , നല്ല ”ഫുൾ സ്ടറച്ചി”ൽ ആയിക്കാണും , സാരമില്ല. ഇതുകൂടി വായിക്കുമ്പോൾ കൂടീ ഉച്ചീകേറീട്ട് പിന്നെ താഴോട്ട് ഇറങ്ങികൊള്ളും.ഭയപ്പെടാതെ ഉണ്ണീ .

      പിന്നെ , ഡ്രോൾ !. ഒന്നും എനിക്ക് അത്ര പുത്തരി അല്ല.ഇന്നച്ചൻ പറയുന്നപോലെ … ” കണ്ടിട്ടുണ്ട് …കുറെ ഡ്രോളും ..ഡ്രോളുകാരേയും കണ്ടിട്ടുണ്ട്..ഉം …” മാത്രവുമല്ല , അങ്ങോട്ട് കേറി ഡ്രോളാനും ഏന് വലിയ ഇഷ്‌ടമാ. അതിന് ഒരു ഏണി പണിഞ്ഞു ഇറക്കിവച്ചു തന്നതിന്…നന്ദി ഉണ്ട് .
      ഏതായാലും ഇതിൽ ഇത്രയും മതി , എൻറെ ” സിമോജ (ണ )രാജകുമാരി”……കൂടുതൽ അടുത്ത മറുപടിയിൽ പാക്കലാം ….നന്ദി
      ഇഷ്‌ടത്തോടെ ,
      സ്വന്തം
      സാക്ഷി

  17. നാളുകൾക്ക് ശേഷം… വീണ്ടും ആ മനോഹരമായ കഥയുടെ ബാക്കി….

    1. അതെ!. വെറും നാളുകൾ അല്ല, വളരെ നീണ്ട നാളുകൾക്ക് ശേഷം…..
      മനോഹരം ആണോ എന്നൊന്നും അന്നും ഇന്നും “എനിക്ക്” ഒരു ഉറപ്പുമില്ല. ബാക്കി…?. അഭിപ്രായത്തിന്, ഒരുപാട് ഒരുപാട് നന്ദി…..

Leave a Reply

Your email address will not be published. Required fields are marked *