പ്രണയമൊരു തീനാളം [സിനിമോൾ] 115

ഞങ്ങളെ ചെരക്കാൻ പഠിപ്പിക്കേണ്ട, ഞങ്ങൾ ഈ ബ്ലേഡ് കൊണ്ടാണ് ഇവിടെ വരുന്ന എല്ലാ പെണ്ണുങ്ങളെയും ഷേവ് ചെയ്യുന്നത് , മര്യാദക്ക് അടങ്ങി കിടക്കു”. സോപ്പോ പതയോ ഒന്നുമില്ലാത്ത അവരുടെ നടുക്കം കൊള്ളിക്കുന്ന ചെരപ്പ് കഴിഞ്ഞപ്പോൾ എനിക്ക് അവിടെ ആസകലം നീറുന്നുണ്ടായിരുന്നു അവർ അല്പം ഡെറ്റോൾ കലക്കിയ വെള്ളം ഒഴിച്ച് കഴുകുക കൂടി ചെയ്തപ്പോൾ നീറ്റൽ കൊണ്ട് ഞാൻ നിലവിളിച്ചു, ഒരു അറ്റൻഡർ അമ്പത് രൂപ കൊടുക്കാൻ പറഞ്ഞു എന്റെ കയ്യിൽ രൂപ ഉണ്ടായിരുന്നില്ല, ഭർത്താവ് വരുമ്പോൾ തരുമെന്നും ഞാൻ അവരോട് പറഞ്ഞു, ചെരക്കാൻ പോലും ആൾക്കാർ കടം പറയുന്നു എന്ന് പറഞ്ഞു അവർ രണ്ടും എന്നെ കുറെ തെറി വിളിച്ചു.

അപ്പോഴേയ്ക്കും മറ്റൊരുവൾ എനിമാ ബാഗുമായി അടുത്തു വന്നു. ജീവൻ മറ്റാരുടേയോ കൈയിലായിക്കഴിഞ്ഞുവെന്ന് എനിയ്ക്ക് തോന്നി. ആരെല്ലാമോ വരുന്നു, അവർ എന്നിൽ കൈ കടത്തുന്നു, അധികാരം സ്ഥാപിയ്ക്കുന്നു. ഞാൻ വേണ്ടത്ര സഹകരിയ്ക്കുന്നില്ലെന്ന് അധിക്ഷേപിയ്ക്കുന്നു.എനിമ തന്ന സിസ്റ്റർ ഇവളുടെ കൊതം എല്ലാം വളരെ ലൂസായി കിടക്കുന്നു, ഈ റ്റിയൂബിനു ചുറ്റും വല്ല റബർ ബാൻഡ് കെട്ടണം ടൈറ്റ് വരാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ ചൂളിപ്പോയി, സ്ത്രീകളുടെ ഏറ്റവും വലിയ ശത്രൂ ക്കൾ സ്ത്രീകൾ തന്നെ എന്ന് ഞാൻ പഠിച്ചു. എനിമ തന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചടവോടെ ഒരു നഴ്സ് വന്ന് എന്നെ കക്കൂസിലേയ്ക്ക് നയിച്ചു.മലത്തിന്റെ മഹാ സമുദ്രമായിരുന്നു ആ മുറി. അത്രയും മലം ഒന്നിച്ച് ഞാനതിനു മുൻപ് കണ്ടിരുന്നില്ല.എന്തു വേണമെന്നറിയാതെ ആ സമുദ്രത്തിനു മുൻപിൽ ഞാൻ പകച്ചു നിന്നു.

ദൈവത്തെ വിളിയ്ക്കുവാൻ നേഴ്സ് എന്നോട് പറഞ്ഞു. അവർക്ക് അൽപ്പം കാരുണ്യവും ലേശം മര്യാദയുമുണ്ടായിരുന്നു. എനിയ്ക്ക് ദൈവത്തെ വിളിയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും എനിയ്ക്ക് തോന്നിയില്ല.ആരൊക്കെയോ എന്റെ യോനിയിൽ കയ്യിട്ടു ആണും പെണ്ണും പിന്നെ വളരെ കഴിഞ്ഞാണ് ലേഡി ഡോക്ടർ വന്നത് , അവർ പുതിയതായിരുന്നു പരിചയം കുറവായിരുന്നു, സിസേറിയൻ ഉണ്ടാക്കാതെ എങ്ങിനെ എങ്കിലും രണ്ടും രണ്ടു പാത്രം ആക്കാൻ എല്ലാവരും യത്നിച്ചു, പിന്നെ ഒന്നും ഓർമ്മയില്ല, ഓർമ്മ വന്നപ്പോൾ കുഞ്ഞുണ്ടായി കഴിഞ്ഞു, പെൺകുട്ടി ആയിരുന്നു. അയ്യോ കഷ്ടം എന്ന് എല്ലാവരും പറഞ്ഞു, ലേഡി ഡോക്ടറും നഴ്‌സുമാരും എല്ലാം പെണ്ണ് എന്തോ മോശം ആണെന്ന രീതിയിൽ പെരുമാറി.

പക്ഷെ ഫെലിക്‌സും കുറെ മദ്യപാനികളായ കലാകാരന്മാരും ഒരുമിച്ചു ആടിയാടി ആണ് കൊച്ചിനെ കാണാൻ ആശുപത്രിയിൽ വന്നത് .എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി. എന്നെ മാറോടണച്ചു കൊണ്ട് ഫെലിക്‌സു കുറച്ച് ഓമന വാക്കുകൾ പറയണമെന്ന് ഞാൻ ഉൽക്കടമായി മോഹിച്ചു. അതിനു ശേഷം എനിയ്ക്കൊരു കട്ടൻ കാപ്പി കൊണ്ടു വന്നു തരണമെന്നും ഞാൻ കൊതിച്ചു.തൊട്ടിലിലേയ്ക്ക് കുനിഞ്ഞ് കുഞ്ഞിനെ ഗാഢമായി ഉമ്മവെച്ചുവെങ്കിലും ആ വെളുത്ത മുഖം പെട്ടെന്ന് കൃഷ്ണ വർണ്ണം പൂണ്ടു. ‘നീ എന്റെ മുഖച്ഛായയിൽ ഒരു ആൺകുട്ടിയെ പ്രസവിയ്ക്കുന്ന അതിശയം വിചാരിയ്ക്കുകയായിരുന്നു ഇത്രയും സമയം ഞാൻ. പെണ്ണ് പെണ്ണിനെ പ്രസവിയ്ക്കുന്നതിൽ ഒരു അൽഭുതവുമില്ല.‘ പോട്ടെ സാരമില്ല അടുത്ത വട്ടം നീ

6 Comments

Add a Comment
  1. ഈ കഥയിൽ പരാമർശിക്കുന്ന വൃത്തികെട്ട മിക്ക സാംസ്ക്കാരികനായകരേയും അറിയാം, ഒരു പരിധിവരെ അവരുടെ ചീത്തമുഖങ്ങളും. ഇവർ സമൂഹത്തെ മൊത്തം ഉദ്ധരിക്കുന്നതിന്റെ കുത്തകപാട്ടക്കാരാ. ചെകിടത്ത് രണ്ട് പൊട്ടിച്ച് എന്നേ ഇറങ്ങി പോകണമായിരുന്നു, പക്ഷേ ഈ സൈറ്റിൽ ഈ കഥ എഴുതുമ്പോൾ വേറെ മട്ടിൽ എഴുതാമായിരുന്നു. ക്ഷോഭിക്കുന്ന മനസിന് അതിന് കഴിയില്ല എന്നറിയാം, എന്നാലും..

  2. സൂപ്പർ

  3. ??വായിക്കാൻ ഏറെ ഇഷ്ടം??

    മനസിലെ അഗ്നി അത് കണ്ടു വരികളിൽ

  4. I don’t ready this story but story name I like it will read and do the reviews

  5. കൊള്ളാം

  6. ഹൃദയത്തിൽ തൊട്ടു..

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law