“…ഏയ്……..ആ ബിൽഡിങ്ങ് പണിക്കാരുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ …വല്ല്യാമീ …ആകെ പേടിച്ചിരിക്കുകയാ…..”.
“…ഹാ അവരുടെ നോട്ടം അത്ര ശരിയല്ലാ…..രാത്രിക്ക് അടുത്തുള്ള വല്ല ബന്ധുക്കാരെ വിളിക്കരുതോ….”.
“…അങ്ങനെ ഞങ്ങൾക്ക് ബന്ധുക്കാരാരും വരാനില്ല…..”.
സഫ്ന ഇത് പറയുകയും അതിനോടൊപ്പം അടുത്തമുറിയിൽ നിന്ന് അവളുടെ അമ്മാവന്റെ ഭാര്യയുടെ തേങ്ങൽ ഉയർന്നു. കരച്ചിലിന്റെ സംഭവമെന്താണെന്നറിയാതെ ഞാനാകെ പകച്ച് പോയി. സഫ്ന എന്റെ അടുത്ത് വന്നിരുന്ന് ചെറിയ സ്വരത്തിൽ അതിന്റെ കാരണം പറഞ്ഞു. വല്ല്യാമീ എന്ന് പറയുന്ന അവളുടെ അമ്മായിക്ക് കല്ല്യാണത്തിന് മുന്നെ ഒരു പ്രേമമുണ്ടായിരുന്നു. നാട്ടുകാരൊക്കെ അറിഞ്ഞ ഒരു സംഭവമായിരുന്നു എങ്കിലും അവരുടെ വീട്ടുകാർ ആ ബന്ധത്തെ ഒരുപാട് എതിർത്തു. ആ സമയത്താണ് സഫ്നയുടെ അമ്മാവന്റെ ആലോചന ആ വീട്ടിലേക്ക് ചെന്നത്. പിടിച്ച പിടിയാലേ അവളുടെ അമ്മാവനുമായി കല്ല്യാണം നടത്തുകയായിരുന്നു. അതിൽ സഫ്നയുടെ ബന്ധുക്കാർക്കൊക്കെ എതിർപ്പുണ്ടെങ്കിലും ബുദ്ധിക്ക് ചെറിയ കുഴപ്പമുള്ള അമ്മാവനുമായി ഇവരുടെ കല്ല്യാണം നടത്തുകയായിരുന്നു.
സത്യത്തിൽ വല്ല്യാമീ എന്ന അവളുടെ അമ്മായിക്ക് ബുദ്ധിക്ക് ചെറിയ തകരാറുള്ള അമ്മാവനോട് അനുകമ്പ ഉണ്ടെങ്കിലും പക്ഷെ മനസ്സാ സ്വയം വരിച്ചയാളുടെ ഒപ്പം ജീവിക്കാൻ കഴിയാത്തതിലുള്ള വിഷമത്താൽ കല്ല്യാണ ജീവിതം തന്നെ വെറുത്ത് ജീവിക്കുകയാണ്. കൂടാതെ സഫ്നയുടെ കുടുബക്കാരുടെ കുത്ത് വാക്കുകളും സഹിക്കാൻ വയ്യാതെയായപ്പോൾ സഫ്നയുടെ ഉമ്മ ആ ബന്ധുക്കാരോട് ഇനി ഈ പടി കയറിപോകരുതെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിൽ പിന്നെ കല്യാണത്താൽ സഫ്നയുടെ ബന്ധുക്കൾ പിന്നെ തിരിഞ്ഞ് നോക്കാതെയായി. താൻ മൂലമാണല്ലോ ഈ കുടുബത്തിന് ഇങ്ങനെയുണ്ടായതെന്ന് എന്ന ചിന്ത അവരിൽ കഠിനമായ നിരാശ ഉളവാക്കുന്നതാണ് വിതുമ്പലായി പുറത്തേക്ക് വന്നതെന്ന് അവസാനം എനിക്ക് മനസ്സിലായി.
“….ആദി…..സത്യത്തിൽ എനിക്ക് ഇപ്പോൾ പേടിയാവുന്നു……എനിക്ക് ആദിയോട് ഇവിടെ നിൽക്കാമോ എന്ന് പറയണമെന്നുണ്ട്…..പക്ഷെ…..”.
“..അത്…..സഫ്ന…..ഹോസ്പിറ്റലിൽ…..റീത്ത തനിച്ചല്ലേ ഉള്ളൂ…..അതാ…..”.
“…..ആദിക്ക് പകരം ഞാൻ പോയാല്ലോ……സത്യത്തിൽ ഈ വീടിന് ഒരു ആൺ തുണയാണ് ഇപ്പോൾ വേണ്ടത്….എന്റെ മൂത്തുമ്മ സുഖല്ല്യാതെ കിടക്കുന്നുണ്ടാ…..ഇല്ലേൽ എനിക്കും വല്ല്യാമീക്കും ഹോസ്പിറ്റലിൽ നിൽക്കാമായിരുന്നു….അവരുടെ അടുത്ത് ആരെങ്കിലും വേണ്ടേ……മൂത്തുമ്മക്കാണെങ്കിൽ വല്ല്യാമീ ഇല്ലാതെ ഒന്നും സമ്മതിക്യെം ഇല്ലാ…..”.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?