“….അത്…..അത്..സഫ്ന……”. ഞാൻ ഒഴിയാനായി മുതിർന്നെങ്കിലും സഫ്നയുടെ ദയനീയത കലർന്ന മുഖം എന്നെ കുഴപ്പിച്ചു.
ഞാൻ തല കുമ്പിട്ട് കുറച്ച് നേരം ചിന്തിച്ചു. ഇതുവരെയായി മുഖം പോലും കാണിക്കാൻ മനസ്സ് വരാത്ത വല്ല്യാമീ എന്ന അവളുടെ അമ്മായിക്ക് കുട്ടിരിക്കണമെന്നാണ് സഫ്ന പറയുന്നത്. സാമാന്യ മര്യാദ എന്നൊന്നുണ്ടല്ലോ അതിനാൽ അവർ മുഖം കാണിച്ചില്ലെങ്കിലും എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. മനസ്സിൽ പല ചോദ്യങ്ങൾ ഉറപൊട്ടിയെങ്കിലും സഫ്നയുടെ ദയനീയമുഖം എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ചു.
“…ആദി…പ്ലീസ്…..പ്ലീസ്….”.
സഫ്നയുടെ മുഖത്തെ ദയനീയത കുട്ടി വന്നു. സത്യത്തിൽ ആണായ ഞാൻ എന്തിന് പേടിക്കണം എന്ന ചിന്തയെന്ന അവളുടെ കെഞ്ചിലിന് വഴങ്ങി കൊടുത്തു.
“…ശരി…..സഫ്ന….ഞാൻ നിൽക്കാം…..”.
“….താങ്ക്സ് ആദി…..താങ്ക്സ് ആദി….”. അവളെന്റെ കയ്യിൽ പിടിച്ച് പറഞ്ഞു.
“…പക്ഷെ എന്റെ ഡ്രസ്സ് ഒന്നുമില്ല….അതൊന്ന് പോയെടുക്കണം…..പിന്നെ റീത്തയെ ഒന്ന് കാണുകയും വേണം….”.
“…അതിനെന്താ….ആടിപ്പോയി പെട്ടെന്ന് ഡ്രസ്സ് എടുത്ത് വരൂ…..പറ്റുമെങ്കിൽ ഞാനും വല്ല്യാമീ ഹോസ്പിറ്റലിലേക്ക് വരാം…..ഒരു മണിക്കൂറൊക്കെ ഇവിടെ നിന്ന് മാറിനിന്നാൽ അങ്ങനെ മൂത്തുമ്മക്ക് പ്രശ്നമൊന്നും ഇല്ലാ….”.
“…ഓഹോ….അല്ലാതെ …..ആ ബിൽഡിങ്ങ് പണിക്കാരെ പേടിച്ചല്ലാ അല്ലെ…..”. ഞാൻ തമാശയിൽ ചോദിച്ചു.
“…സത്യം പറഞ്ഞാൽ അതാണ്…കാര്യം……ഞങ്ങൾ ഹോസ്പിറ്റലിൽ ഉണ്ടാകും….ആദി പോയി ഡ്രസ്സ് എടുത്ത് വരൂ…..”.
സമ്മത ഭാവത്തിൽ ഞാൻ തലയാട്ടികൊണ്ട് ഞാൻ അവളുടെ തോളിൽ തട്ടി ധൈര്യമായിരിക്കാൻ പറഞ്ഞു.യാത്ര പറയാനായി വല്ല്യാമീ കയറി അടയിരിക്കുന്ന മുറിയിലേക്ക് അൽപ്പം നീരസത്തോടെ നോക്കി.
“…വല്ല്യാമീ…ആദി ഡ്രസ്സ് എടുക്കാൻ പോകുകയാ…പോയി കഴിഞ്ഞ് വരും…..”. എന്റെ നീരസം കണ്ട സഫ്ന ആ മുറിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
പുറത്തേക്കിറങ്ങിയ എന്റെ പിന്നാലെ സഫ്ന ഓടി വന്നു. അവളുടെ മുഖത്ത് വലിയ സന്തോഷമായിരുന്നു.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?