“…ഞാൻ പുറകെ ബൈക്കിൽ വരാം…..”.
ഞാൻ പർദ്ദയുടെ ഉള്ളിലൂടെ അൽപ്പം കാണുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു. വല്ല്യാമീ അതിന് തലകുലുക്കികൊണ്ട് എന്നെ നോക്കി. ഓട്ടോ മുന്നോട്ട് നീങ്ങി. എന്റെ കണ്ണിൽ നിന്ന് ആ മുഖം മായുന്നവരെ വല്ല്യാമീ എന്നെ നോക്കികൊണ്ടിരുന്നു. വേഗത്തിൽ ബൈക്കെടുത്ത് ആ ഓട്ടോയുടെ പിന്നാലെ പാഞ്ഞു.പക്ഷെ തിരിഞ്ഞ് കുറച്ച് പോകുബോഴേക്കും ബ്ലോക്കിൽ ഞങ്ങൾ കുരുങ്ങി. സമയം എട്ടര മണി കഴിയാറായി.ഓട്ടോയിലേക്ക് നോക്കിയപ്പോൾ വളരെ അക്ഷമയായി വല്ല്യാമീ ഇരിക്കുന്നത് കണ്ടു. മൂത്തുമ്മായുടെ അടുത്തെത്താനുള്ള അവരുടെ തിരക്കാണ് അവരെ അക്ഷമയാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഞാൻ ഓട്ടോ ഡ്രൈവറോട് ഇപ്പോൾ എങ്ങാനും ബ്ലോക്ക് തീരുമോ എന്ന് ചോദിച്ചു. അയാൾ ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഓട്ടോവിൽ നിന്ന് ഇറങ്ങിപ്പോയി ആരോടൊക്കെയോ ബ്ലോക്കിനെ പറ്റി തിരക്കുന്നുണ്ടായിരുന്നു. ഏതോ ഒരു മന്ത്രി വരുന്നുണ്ടെന്നും നക്‌സലുകാരുടെ ഭീഷണിയുള്ളത് കൊണ്ട് സുരക്ഷാ ശക്തമാക്കിരിക്കുകയാണെന്നും പറഞ്ഞു. ബ്ലോക്ക് തീരാൻ ഇനിയും ഒരു അരമണിക്കൂർ എടുക്കുമെന്ന് പറഞ്ഞു. എന്റെ മനസ്സിൽ ആകെ നിരാശ പടരാൻ തുടങ്ങി.
അന്തരീക്ഷത്തിലാണെങ്കിൽ കാർമേഘം മുടികെട്ടിരിക്കുന്നു. തണുത്ത കാറ്റും വീശുന്നുണ്ട്. ഹൈദരാബാദിലെ മഴ വളരെ ശക്തമായ കാറ്റോട് കുടിയുള്ളതാണെന്ന് പെട്ടെന്നോർത്ത് പോയി. വല്ല രക്ഷയുണ്ടോ എന്ന് ഓട്ടോക്കാരനോട് തിരക്കി. അൽപ്പം നീങ്ങി ഇടത്തോട്ട് പോകുന്ന വഴിക്ക് പോയാൽ കുഴപ്പമില്ലാതെയെത്താൻ സാദ്ധിക്കുമെന്ന് പറഞ്ഞു. പക്ഷെ കുഴക്കുന്ന പ്രശ്നം ബ്ലോക്കിൽ പെട്ട കിടക്കുന്ന ഓട്ടോ അൽപ്പം പോലും നീങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ്.
“….കുറച്ച് മുന്നോട്ട് പോയി വേറെ ഓട്ടോ പിടിക്കണോ ..”. ഞാൻ വല്ല്യാമീയോട് ചോദിച്ചു.
അവർ അതിന് തലകുലുക്കികൊണ്ട് ഓട്ടോക്കാരന് പൈസ കൊടുത്തിറങ്ങി. ബാക്കി പോലും വാങ്ങാതെ അവർ മുന്നോട്ട് ഒറ്റ നടത്തമായിരുന്നു. എനിക്ക് തലപെരുത്ത് വന്നെങ്കിലും ഞാനത് അടക്കിപ്പിടിച്ച് ബൈക്കിനെ ഫുട്ട്പാത്തിലേക്ക് കയറ്റി അവർക്ക് പിന്നാലെ കാലുകൊണ്ട് തുഴഞ്ഞ് നീങ്ങി. ഓട്ടോക്കാരൻ പറഞ്ഞ ജങ്ക്ഷനിലേക്ക് കാൽ കിലോമിറ്ററോളം ഉണ്ടായിരുന്നു. അതിൽ പാതി ഇറക്കം കിട്ടിയതിനാൽ വണ്ടി തുഴയാതെ തന്നെ അവിടേക്ക് എത്താൻ സാദ്ധിച്ചു. ഭാഗ്യത്തിന് ഒരു ഓട്ടോ അവിടെ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ ഓട്ടോക്കാരൻ വരാൻ കൂട്ടാക്കിയില്ല.
ഞങ്ങളെ വലക്കാൻ അതി ശക്തമായ മഴ പറന്നെത്തി. ഞാൻ വണ്ടി സ്റ്റാൻഡിൽ വച്ച് കടയുടെ ഉമ്മറത്തേക്ക് കയറി നിന്നു. എന്റെ പാച്ചിൽ കണ്ട് വല്ല്യാമ്മീയും എന്റെ ഒപ്പം ഓടികേറി. വഴിയിലുണ്ടായിരുന്ന സകലമാന ആൾക്കാരും അവിടേക്കോടി വന്ന നിന്നത് നിമിഷ നേരം കൊണ്ടായിരുന്നു. എന്നിൽ നിന്ന് അൽപ്പം അകലെ നിന്ന വല്ല്യാമ്മീയെ തിരക്ക് പൊതിഞ്ഞത് പെട്ടെന്നായിരുന്നു.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?