***********
പിന്നെയും വർഷങ്ങൾ കടന്നുപോയി +2 കഴിഞ്ഞു
2012 june 27 ഇന്നാണ് ഞാൻ ആ കോളേജ് ആദ്യമായി കാണുന്നത് അപ്പോഴും എന്റെ കൂടെ അവൻ ഉണ്ടായിരുന്നു,
“പൊന്നു മോനെ ഇവിടെയാണ് ഇനി 3കൊല്ലം ”
അവൻ അവന്റെ സന്തോഷം മുഴുവൻ പുറത്തു കാണിച്ചു
” ശരിയാ ഇനീപ്പോ എന്നും വീട്ടിൽ പോകണ്ട പഠിക്കു പഠിക്കു എന്നുള്ള വഴക്ക് കേക്കണ്ട എന്ത് സുഖമായിരിക്കും അല്ലെ ”
ഞാനും പറഞ്ഞു
കേറുമ്പോൾ തന്നെ കാണുന്നത് ഒരു തുരുമ്പെടുത്തു വീഴാറായ കോളേജ് ഗേറ്റ് ആണ്, GOVT.POLYTECHNIC COLLEGE k******m ആ ബോർഡിൽ കുറച്ചു നേരം നോക്കി നിന്നു,
റോഡിൽ മുഴുവൻ ഞാൻ അന്ന് ചെയ്ത പോലെ എഴുതി കൂട്ടിയിരിക്കുന്നു ചെറിയ മാറ്റങ്ങൾ മാത്രം ഞാൻ എഴുതിയിരുന്നത് രേഷ്മ എന്നായിരുന്നു എങ്കിൽ ഇവിടെ മുഴുവൻ പാർട്ടികളുടെ പേരാണ്, ഞാൻ എഴുതിയിരുന്നത് കല്ലു കൊണ്ടായിരുന്നു എങ്കിൽ ഇവിടെ അത് വൈറ്റ് സിമന്റ് ആയി
സൈഡിൽ ഉള്ള തണൽ മരങ്ങളിൽ മുഴുവൻ തോരണങ്ങൾ പോലെ പാർട്ടി കോടികൾ തൂങ്ങി കിടക്കുന്നു
കോളേജ് തുടങ്ങി ഒരാഴ്ച ആയതിനാലാവാം ഞങ്ങളെ പാർട്ടികളുടെ പേരിൽ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല,
ഗേറ്റ് കടന്നു പോകുമ്പോൾ വലതു ഭാഗത്തു കാന്റീൻ,
കാന്റീൻ കണ്ടപ്പോളെ ഉറപ്പിച്ചു ക്ലാസ്സിൽ ഇരിക്കുന്ന സമയത്തേക്കാൾ കൂടുതൽ ഇനി ഇവിടായിരിക്കും എന്ന്
കാന്റീനും കടന്നു കോളേജിന്റെ ഉള്ളിൽ കയറി ആദ്യം കണ്ട ചേട്ടനോട് HOD യുടെ റൂമിലേക്കുള്ള വഴി ചോദിച്ചു
“ചേട്ടാ ഈ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ന്റെ റൂം എവിടാ, ഞങ്ങൾ പുതിയ അഡ്മിഷൻ ആണ്’
” ആഹാ നിങ്ങൾ മെക്കാനിക്കൽ ആണോ, എന്താ നിന്റെ പേര് ”
ഞാനും അവനും പുള്ളിയോട് പേര് പറഞ്ഞു
” ഈ കാണുന്ന സ്റ്റെയർ കയറി മുകളിൽ ചെന്നാൽ ബോർഡ് കാണാം ”
ഞങ്ങൾ മെക്കാനിക്കൽ ആണെന്ന് പറഞ്ഞത് മുതൽ ഇയാൾ മസിലും പിടിച്ചാണ് സംസാരിക്കുന്നതു
“ശരി താങ്ക്സ് ചേട്ടാ ”
ഇപ്പോൾ ആണ് വായിച്ചത് അഖിമച്ചാനെ കഥ തകർത്തു.
നിങ്ങളുടെ എഴുത്തുന്ന ശൈലി ഒരുപാട് ഇഷ്ടമായി. വളരെ സിംപിൾ ആയാണ് കഥ എഴുത്തുന്നത്
മച്ചാൻ പോളിയിൽ ആണോ പഠിച്ചത് ? എഴുതിയിരിക്കുന്നത് കണ്ടപ്പോൾ തോന്നിയതാണ്
ബ്രോ… കഥ submit ചെയ്തല്ലേ വെയ്റ്റിംഗ്…
എന്റെ കഥ വായിച്ചോ…???
അവൻ ഇന്നലെ സബ്മിറ്റ് ചെയ്തിട്ടുണ്ട്.,.,.,. ചിലപ്പോൾ ഇന്ന് വരുമായിരിക്കും.,..,,
റിപ്ലെ ഒന്നും വന്നില്ല എന്ന് പറഞ്ഞു.,.,
Commentators have become key players ??? നിങ്ങള്‍ ചങ്കുകൾ എല്ലാവരും കൂടി ഈ ടാഗ് അങ്ങേറ്റെടുത്തോ? Very nice flow, keep up the good work…
Love and respect…
❤️❤️❤️???
♥️♥️♥️♥️
Hon. പ്രൊഫസ്സർ.
ഒരു രക്ഷയുമില്ല മച്ചാനെ നല്ല അടിപൊളി തുടക്കം നീ ധൈര്യമായി എഴുതി എഴുതി അയച്ചോ നുമ്മ ഉണ്ട് കൂടെ with full സപ്പോര്ട്ടും. നല്ല കലാലയ ഒരു സ്റ്റോറി തന്നെ ആയിക്കോട്ടെ അപ്പൊ എന്ന അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ??????
???
♥️♥️♥️
ചേട്ടായി…??
തുടക്കം കലക്കി ട്ടോ…smooth ആയിട്ട് പൊന്നുണ്ട്??
തുടക്കത്തിൽ പറഞ്ഞപോലെ അക്കാലത്തു വെള്ളിയിലെ ചിത്രഗീതം,ബാലരമ പിന്നെ ഞായർ കളി സിനിമ????…ആഹാ അന്തസ്സ്
നല്ലൊരു നോസ്റ്റു കിട്ടി?
ഇവൻ ഇത് സീനിയർ ന്റെ പുറകെ നടന്നു തല്ല് ഇരന്നു വാങ്ങാൻ ഉള്ള പോക്ക് ആണോ ചേട്ടായി???
പിന്നെ ലാസ്റ്റ് നിർത്തിയത് കോളേജ് ലെ എല്ലാരടേം ക്രഷ് ആയിരിക്കും ല്ലേ???..അതുപിന്നെ അങ്ങനെ ഒരു ടീച്ചർ ഉണ്ടാവും ന്നെ മിക്കയിടത്തും?
പിന്നെ എന്തുവ..ഇങ്ങനെ തന്നെ ഒഴുക്കോടെ പോട്ടെ..
-rambo-
???
റാംബോ മുത്തേ,
സന്തോഷമായി നിന്റെ കമെന്റ് കൂടെ കണ്ടപ്പോൾ, കഥ നിനക്ക് ഇഷ്ടമായല്ലോ അത് തന്നെ സന്തോഷം
എന്റെ ദേവി comment ഇടുന്നോര് കൂട്ടത്തോടെ കഥ എഴുതാൻ തുടങ്ങിയോ എനിക്ക് വയ്യ…
super ആയിട്ടുണ്ട് kidu.നല്ല തുടക്കം ആദ്യായിട്ട എഴ്തണെന്ന് പറയില്ല ചേട്ടായി ഇതിൽ റിയൽ ലൈഫ് കുറച്ച് add cheythittundo ആ ക്യാന്പസും ആദ്യ പ്രണയിനിയുടെ അകാലത്തിലെ വിയോഗവും റിയൽലൈഫ് ഫീൽചെയ്തു athukondu chodiachata.
ഒരുപാട് ഇഷ്ടായി വല്ലാത്തോരു ഫീലും കഥ കൺമുന്നിൽ നടക്കുന്നപോലെ. next part നായി കാത്തരിക്കുന്നു. യെദു ചെട്ടായിടെ story ennu varum (enta ചങ്കിന്റെ പേരും യെദുന്നാ)അനു അക്കയുംകഥയെഴുതുന്നുണ്ടോ?
അപ്പോ പോളിക്ക് കട്ടയ്ക്ക കുടെക്കാണു.
സ്നേഹത്തോടെ ഹൃദയം….എടുത്തോ.
എനിക്ക് അങ്ങനെ എഴുതാൻ ഒന്നും അറിയൂല…
ഞാൻ ഇങ്ങനെ ഇവരെ കൊണ്ട് എഴുതിപ്പിച്ചു നടന്നോളാം?
❤️❤️❤️❤️❤️
അതൊന്നും പറ്റില്ല… ഞങ്ങൾ അനുസിനെ കൊണ്ട് എഴുതിക്കും…. ???
?
ചേട്ടായീ ഞാൻ എഴുതിയാൽ ഫുൾ കോമഡി ആകും?
സാരില്ല… ഞാൻ സപ്പോർട്ട് തരും…
പിന്നെ ഇവിടെ എല്ലാവർക്കും കോമഡി കഥയും ഇഷ്ട്ടമാണ്…
അനു… നീ ഒരെണ്ണം… എഴുതു…
എനിക്ക് കഥ എഴുതാൻ ഒന്നും അറിയില്ല… പക്ഷെ ഞാൻ ആദിത്യഹൃദയം എഴുതാൻ ഇരുന്നപ്പോൾ തന്നെ എഴുതി പോകുന്നതാണ്…
ഒരു സ്റ്റാർട്ടിങ് ട്രൗബ്ൾ ഉണ്ടാവും പക്ഷെ തുടങ്ങിയാൽ… പിന്നെ ആ ഫ്ളോവിൽ അങ്ങനെ പോയിക്കോളും…
നോക്കാം❤️
???
പാർത്തു,
കഥ ഇഷ്ടമായതിൽ സന്തോഷം, പിന്നെ ഇതിൽ കൊറേ ഒക്കെ എന്റെ റിയൽ ലൈഫ് തന്നെയാണ്, പിന്നെ ഞാൻ കണ്ടതും
എന്നും കൂടെ കാണണം, സ്നേഹത്തോടെ തരുന്ന എന്തും ഞാൻ സ്വീകരിക്കും, അത് ഹൃദയം തന്നെ ആകുമ്പോൾ പിന്നെ പറയണോ
ഞാനിതിങ്ങു എടുക്കുവാ…. ♥️♥️♥️♥️♥️
ഈ കോളേജിൽ ഞാൻ പഠിച്ചിട്ടുണ്ടേ, അതും റോയൽ മെക് ആയിട്ട്, ??
???
Aakhe dhekho….
ബ്രോ….
ഞാൻ വായിച്ചു…
ഞാനും ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ്… gec യിൽ ആയിരുന്നു…. അതേപോലെ mtech ഡൽഹി യൂണിവേഴ്സിറ്റി അവിടെ ആയിരുന്നു… അതുകൊണ്ട് കഥയിൽ പറഞ്ഞത് നല്ല പോലെ എൻജോയ് ചെയ്യാൻ പറ്റി…. വീണ്ടും എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ ഫീൽ…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ
അഖിൽ
???
അഖിൽ, എന്ത് പറയണം എന്നറിയില്ല, വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ, ഞാൻ ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചതല്ല
കഥ കുറച്ചെങ്കിലും നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ സഹോദരങ്ങൾക്കാണ് ♥️
???