പ്രാണേശ്വരി 5 [പ്രൊഫസർ] 548

“happy birthday ലക്ഷ്മി ”

അവന്മാർ മൂന്നും അവളെ വിഷ് ചെയ്തിട്ട് പോയി, ഞാനും അവളും ഒറ്റക്കായി

“നീ എന്താ ബര്ത്ഡേ ആണെന്ന് നേരത്തെ പറയാത്തത്.ഞാൻ ഒന്നും വാങ്ങിയില്ലല്ലോ ”

“ഞാൻ ഇന്നലെ പറയാൻ വന്നിരുന്നു. നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ സമയം ഇല്ലല്ലോ.. ”

അവളുടെ കണ്ണിൽ ഒരു ചെറിയ നനവ് വന്നു. ഞാൻ അത് കണ്ടെങ്കിലും പ്രതികരിക്കാൻ പോയില്ല, അവളുടെ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ എനിക്കും സങ്കടം ആകുന്നുണ്ട് എന്നാലും കുറച്ചു സമയം കൂടെ ഇങ്ങനെ തന്നെ നീട്ടിക്കൊണ്ടു പോണം

“അങ്ങനെ അല്ല ലക്ഷ്മി ഇന്നലെ കുറച്ചു തിരക്കായിരുന്നു, പിന്നെ ഉച്ചകഴിഞ്ഞു ഞാൻ കയറിയതുമില്ല. അപ്പൊ കാണാൻ പറ്റിയില്ല സോറി ”

“സോറി ഒന്നും വേണ്ട, എന്തായാലും ഞാൻ ഇന്ന് വൈകിട്ട് വീട്ടിൽ പോകും അതിനു മുൻപ് ഒരു happy birthday എങ്കിലും പറയടാ ”

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇനി അവിടെ നിന്നാൽ ഇപ്പൊ തന്നെ ഞാൻ എല്ലാം പറഞ്ഞുപോകും എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളോട്‌ ഒരു happy birthday പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു

“happy birthday ലക്ഷ്മി, എന്നാൽ ഞാൻ പൊയ്ക്കോട്ടേ ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും ”

അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു, ഞാൻ നടക്കുന്നതിനു എതിരെ ഉള്ള ജനലിന്റെ ചില്ലിൽ നിഴൽ അടിച്ചു അവൾ കണ്ണ് തുടക്കുന്നതു എനിക്ക് കാണാമായിരുന്നു. എന്തായാലും വൈകിട്ട് അവൾ പോകുന്നത് വരെ അവളെ ഇങ്ങനെ തന്നെ വിടാൻ ഞാൻ തീരുമാനിച്ചു, നമ്മൾ സങ്കടപ്പെട്ടിരിക്കുമ്പോൾ കിട്ടുന്ന സർപ്രൈസ്കൾ നമ്മളെ ഒരുപാട് സന്തോഷവാനാക്കും, ആ സന്തോഷം എനിക്കവളിൽ കാണണമായിരുന്നു

ഇതിനിടയിൽ മാളുചേച്ചി എന്നെ കണ്ടപ്പോൾ ഇന്ന് വീട്ടിൽ ചെല്ലുന്ന കാര്യം ഓർമിപ്പിച്ചു

“എടാ നീ ഇന്ന് വൈകിട്ട് വീട്ടിൽ വരില്ലേ”

“നോക്കട്ടെ ഉറപ്പില്ല “

“ഇന്ന് വന്നില്ലേൽ പിന്നെ നീ വരാൻ നിക്കണ്ട, അമ്മ വീട്ടിൽ കയറ്റി എന്ന് വരില്ല, ഇന്നലെ തന്നെ നീ പോന്നത് ഇഷ്ടപ്പെട്ടിട്ടില്ല. ഇന്ന് വന്നു അമ്മയെ സോപ്പിടാൻ നോക്ക് “

“ഭയങ്കര ദേഷ്യത്തിലാ? “

“ആ, നല്ല ദേഷ്യത്തിലാ, ഇന്ന് നീ വന്നില്ലേൽ ശരിയാകില്ല “

“എന്നാൽ ഞാൻ വന്നേക്കാം, നീ ഇന്ന് കാർ എടുത്തിട്ടുണ്ടോ “

“അതേടാ ഇനി നിന്നെ കൊണ്ടുപോകാൻ ഞാൻ കാറും കൊണ്ട് വരാം “

“അപ്പൊ നീ ഇന്നലെ കൊണ്ട് വന്നിരുന്നല്ലോ “

“അത് പിന്നെ ഞാൻ രാവിലെ തന്നെ ഉറപ്പിച്ചാ പോന്നത് ഗിഫ്റ്റ് വാങ്ങാൻ പോണം എന്ന് “

“ഓഹ്‌ അപ്പൊ എന്നോട് സ്നേഹം ഒക്കെ ഉണ്ട് “

“സ്നേഹോം മണ്ണംകട്ടേം ഒന്നും ഇല്ല, നീ ക്ലാസ്സിൽ പോകാൻ നോക്ക് “

അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്കു എന്നോടുള്ള ഇഷ്ടം. എന്തായാലും ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ ക്ലാസ്സിലേക്ക് പോയി

അന്ന് ഞാൻ കൂടുതൽ സമയവും ക്ലാസ്സിൽ തന്നെ ചിലവഴിച്ചു. വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞതും ഞാൻ ആഷികിനെ വിളിച്ചു

The Author

77 Comments

Add a Comment
  1. ഒരാളെയും വിശ്വസിക്കരുത് എല്ലാവരും ഇങ്ങനെയാ?
    കഥ ഇങ്ങനെ ഒരു ഫ്ലോ ആയിട്ട് അങ്ങ് വായിച്ച് വരുമ്പോൾ ഓരോ പണി…??.ഹൈദർ കുട്ടനെ കൊറേ പറഞ്ഞിട്ട് ഇപ്പൊ വന്നെ ഒള്ളു…?.വണ്ടിക്ക് വല്ല പട്ടിയും വട്ടം ചാടിയതായിരിക്കും അല്ലേ?

    അവസാനം വരെ ഒരു തുള്ളി ലാഗ് ഇല്ലാതെ വായിച്ച് വന്നതായിരുന്നു…നിനക്ക് ഇൗ പ്രാവശ്യം ഒരുപാട് സ്നേഹം ഇല്ല..കുറച്ച് സ്നേഹം മാത്രം?.അടുത്ത ഭാഗം വായിച്ചിട്ട് ബാകി പറയാം?❤️?.

    1. അടുത്തത് വന്നു എന്ന് ഇപ്പളാ അറിഞ്ഞത്.ഇൗ സൈറ്റിൽ കേറിയിട്ട്‌ ഇപ്പൊ കുറച്ചായി.അത് വായിച്ചിട്ട് പറയാം…?

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ……

  3. പ്രൊഫസർ sunday ആയല്ലോ എവിടെ അടുത്ത part? രാവിലെ തൊട്ട് നോക്കിക്കൊണ്ടിരിക്കുവാ…..

  4. അങ്ങനെ ആകുമല്ലോ, ലാസ്റ്റ് അങ്ങനെ ആകണമല്ലോ, മാങ്ങാത്തൊലി ?

    ഒരുമാതിരി പരുപാടി.

    ഈ പാർട്ടിൽ ലയിച്ചു വരുവായിരുന്നു അപ്പോളാണ് ലാസ്റ്റ് കൊണ്ടുപോയി മൂടും കളഞ്ഞു മനുഷ്യന്റെ സമാധാനവും കളഞ്ഞു. പ്രൊഫെസ്സര് തെണ്ടി ?

    ഹാ ഇനി കാത്ത് ഇരിക്കാം അല്ലാതെ എന്നാ ചെയ്യാനാ, എന്തായാലും നല്ല പാർട്ട്‌ ആയിരുന്നു ?❤️

    സ്നേഹത്തോടെ,
    രാഹുൽ

    1. നിങ്ങളുടെ ഒക്കെ കമെന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ആകുന്നു…

      ???

  5. ടെയ്.. എന്ത് പനിയാണ് last.. വേണ്ടട്ടോ.. വേണ്ടാ..
    ലച്ചുന് എന്തെങ്കിലും സംഭവിച്ച…

    ?♥️♥️♥️

  6. Bro njn aniyathiprav vaychu. Cmt ittitund samayam pole nokane❤❤❤❤

  7. അയ്യോ…. എന്ത് പറ്റി ലച്ചുവിന്
    ആളെ പ്രാന്തക്കാതെ അടുത്ത part വേഗം ഇടണേ…

    1. അടുത്ത സൺ‌ഡേ തരാൻ നോക്കാം

  8. Ayyoooo ??‍♂️
    ലെച്ചുവി ന് എന്താകും പറ്റിയിട്ടുണ്ടാകുക

    Waiting for the nxt part

Leave a Reply

Your email address will not be published. Required fields are marked *