പ്രാണേശ്വരി 5 [പ്രൊഫസർ] 548

“ലക്ഷ്‌മി നമുക്ക് പിന്നെ സംസാരിക്കാം, ഞാൻ വല്ലതും കഴിക്കട്ടെ എന്നിട്ട് വേണം ക്ലാസ്സിൽ പോകാൻ ”

ഞാൻ അവളെ എങ്ങനെ എങ്കിലും ഒഴിവാക്കാനായി പറഞ്ഞു, വേറെ ഏതേലും ദിവസം ആയിരുന്നു എങ്കിൽ പട്ടിണി കിടന്നിട്ടായാലും അവളോട് സംസാരിക്കാനുള്ള ഒരവസരവും പാഴാക്കില്ലായിരുന്നു

“ഓഹ്‌ ശരി ”

അവൾ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ചുണ്ട് കൊട്ടിക്കോണ്ടു നടന്നുപോയി, അത് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്

ഒരു ദിവസം കഴിയട്ടെ മോളെ, നിന്റെ വിഷമം ഒക്കെ ഞാൻ മാറ്റുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കഴിക്കാൻ പോയി, ഭക്ഷണവും കഴിഞ്ഞു ചെന്നതും പതിവുപോലെ തന്നെ താമസിച്ചു. HOD യുടെ ക്ലാസ്സ്‌ ആണ്

“ക്ലാസ്സിൽ കയറിക്കോ പക്ഷെ അറ്റന്റൻസ് തരില്ല ”

സ്ഥിരം ഡയലോഗ് ആണ്, അയാളിത് റെക്കോർഡ് ചെയ്തു വച്ചേക്കുവാനോ എന്തോ. പക്ഷെ ഒരിക്കൽപ്പോലും അറ്റന്റൻസ് കട്ട്‌ ചെയ്തിട്ടില്ല

ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ആയി പുറത്തിറങ്ങാം എന്ന് കരുതുമ്പോളാണ് സ്ഥിരം സ്ഥലത്തു ലക്ഷ്മി നിൽക്കുന്നത് കണ്ടത്, പുറത്തിറങ്ങിയാൽ അവളോട്‌ സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല, ഞാൻ ഇനിയും ഒഴിവാക്കിയാൽ അവൾക്കു വിഷമമാകും. നന്നായി മുള്ളാൻ മുട്ടിയിട്ടും പോകാതെ ഉള്ളിൽ തന്നെയിരുന്നു.

അടുത്ത പീരിയഡ് വന്നത് മാളുചേച്ചി ആയിരുന്നു, എന്നെ കണ്ടതും അവളുടെ മുഖത്തു ഒരു ചിരി വന്നു, അവൾ അത് പെട്ടന്ന് തന്നെ ഒളിപ്പിച്ചു ഇവളുടെ ഈ കോപ്രായം ഒക്കെ കാണുമ്പോൾ എനിക്കും ചിരി വരുന്നുണ്ട്. പക്ഷെ ആ ചിരി മായൻ അധിക സമയം വേണ്ടിവന്നില്ല

“അപ്പോ എല്ലാരും assignment വച്ചോ.. ”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഇന്നലെ എഴുതാൻ വേണ്ടി ഇരുന്നതാ അപ്പോഴാ അവളുടെ ഗിഫ്റ്റിന്റെ കാര്യം ചിന്തിച്ചു കിടന്നതു പിന്നെ അസ്സിഗ്ന്മെന്റിന്റെ കാര്യം മറന്നു, എന്റെ കൂട്ടുകാര് നാറികള് അവന്മാർ പോലും എഴുതി

“ആ ഇനി എഴുതാത്തവർ ഒന്ന് എഴുന്നേറ്റെ… ”

ഞാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ട് എഴുന്നേറ്റു. വേറെ ആരും ഇല്ല ഞാൻ ഒറ്റയ്ക്ക്. ഞാൻ തിരിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം കൊട്ടയുടെ വലിപ്പത്തിലായി

“അഖിൽ, നിന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇരുന്നാൽ മതി എന്ന്.. ”

അവളുടെ ദേഷ്യം കണ്ടു എല്ലാവരും ഞെട്ടി ഇരിക്കുകയാണ്, ആരോടും അവൾ അങ്ങനെ ദേഷ്യപ്പെടാറില്ല, ആരെയും എടാ പോടാ എന്നൊന്നും വിളിക്കാറുമില്ല, ഇത് രണ്ടും കൂടെ ആയപ്പോൾ എല്ലാം കിളി പറന്നു ഇരിക്കുകയാണ്, പക്ഷെ എനിക്ക് മാത്രം ഒരു അത്ഭുതവും തോന്നിയില്ല, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ ഇത്ര ചൂടാവില്ല എന്നെനിക്കു ഉറപ്പായിയുന്നു

“നീ ഇനി assignment വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി, get out”

അത് മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എനിക്കാകെ ഒരു നാണക്കേട് പോലെ ആയി ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു ദയയുമില്ലാതെ വീണ്ടും getout അടിച്ചു

The Author

77 Comments

Add a Comment
  1. ഒരാളെയും വിശ്വസിക്കരുത് എല്ലാവരും ഇങ്ങനെയാ?
    കഥ ഇങ്ങനെ ഒരു ഫ്ലോ ആയിട്ട് അങ്ങ് വായിച്ച് വരുമ്പോൾ ഓരോ പണി…??.ഹൈദർ കുട്ടനെ കൊറേ പറഞ്ഞിട്ട് ഇപ്പൊ വന്നെ ഒള്ളു…?.വണ്ടിക്ക് വല്ല പട്ടിയും വട്ടം ചാടിയതായിരിക്കും അല്ലേ?

    അവസാനം വരെ ഒരു തുള്ളി ലാഗ് ഇല്ലാതെ വായിച്ച് വന്നതായിരുന്നു…നിനക്ക് ഇൗ പ്രാവശ്യം ഒരുപാട് സ്നേഹം ഇല്ല..കുറച്ച് സ്നേഹം മാത്രം?.അടുത്ത ഭാഗം വായിച്ചിട്ട് ബാകി പറയാം?❤️?.

    1. അടുത്തത് വന്നു എന്ന് ഇപ്പളാ അറിഞ്ഞത്.ഇൗ സൈറ്റിൽ കേറിയിട്ട്‌ ഇപ്പൊ കുറച്ചായി.അത് വായിച്ചിട്ട് പറയാം…?

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ……

  3. പ്രൊഫസർ sunday ആയല്ലോ എവിടെ അടുത്ത part? രാവിലെ തൊട്ട് നോക്കിക്കൊണ്ടിരിക്കുവാ…..

  4. അങ്ങനെ ആകുമല്ലോ, ലാസ്റ്റ് അങ്ങനെ ആകണമല്ലോ, മാങ്ങാത്തൊലി ?

    ഒരുമാതിരി പരുപാടി.

    ഈ പാർട്ടിൽ ലയിച്ചു വരുവായിരുന്നു അപ്പോളാണ് ലാസ്റ്റ് കൊണ്ടുപോയി മൂടും കളഞ്ഞു മനുഷ്യന്റെ സമാധാനവും കളഞ്ഞു. പ്രൊഫെസ്സര് തെണ്ടി ?

    ഹാ ഇനി കാത്ത് ഇരിക്കാം അല്ലാതെ എന്നാ ചെയ്യാനാ, എന്തായാലും നല്ല പാർട്ട്‌ ആയിരുന്നു ?❤️

    സ്നേഹത്തോടെ,
    രാഹുൽ

    1. നിങ്ങളുടെ ഒക്കെ കമെന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ആകുന്നു…

      ???

  5. ടെയ്.. എന്ത് പനിയാണ് last.. വേണ്ടട്ടോ.. വേണ്ടാ..
    ലച്ചുന് എന്തെങ്കിലും സംഭവിച്ച…

    ?♥️♥️♥️

  6. Bro njn aniyathiprav vaychu. Cmt ittitund samayam pole nokane❤❤❤❤

  7. അയ്യോ…. എന്ത് പറ്റി ലച്ചുവിന്
    ആളെ പ്രാന്തക്കാതെ അടുത്ത part വേഗം ഇടണേ…

    1. അടുത്ത സൺ‌ഡേ തരാൻ നോക്കാം

  8. Ayyoooo ??‍♂️
    ലെച്ചുവി ന് എന്താകും പറ്റിയിട്ടുണ്ടാകുക

    Waiting for the nxt part

Leave a Reply

Your email address will not be published. Required fields are marked *