“അല്ലാടി കാര്യമായിട്ട്… ഞാൻ എല്ലാം പറഞ്ഞു ”
“ആഹാ എന്നിട്ട് അമ്മ എന്ത് പറഞ്ഞു…”
“ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ പാവമാണ് എന്ന്… അമ്മക്ക് എന്റെ ഇഷ്ടമാണ് പ്രധാനം so no problem “.
“ഹ്മ്മ് ”
അവളുടെ ആ മൂളലിന് അത്ര ശക്തി ഇല്ലായിരുന്നു, അവളുടെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കുന്ന കാര്യം ഓർത്തതാവും
പിന്നെയും കുറെ സമയം അവളോട് സംസാരിച്ചതിന് ശേഷമാണ് അമ്മയുടെ ഒക്കെ അടുത്തേക്ക് ചെല്ലുന്നത്, ഞാൻ ചെന്ന ഉടനെ രണ്ട് ചേച്ചിമാരും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അവർക്കു സംഭവം മനസ്സിലായിട്ടുണ്ട് എന്തായാലും ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കാൻ പോയില്ല നമ്മളായിട്ട് എന്തിനാ വെറുതെ ചോദിച്ചു വാങ്ങുന്നത്. അന്ന് ബാക്കി ഉള്ള സമയം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. രാത്രി ആയപ്പോ അച്ചനും വന്നു
ആന്റിയും മാളു ചേച്ചിയും വന്നത് കൊണ്ട് അമ്മ സന്തോഷവതി ആണ് കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഭക്ഷണവും കഴിച്ച് ലച്ചുവിനെ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു ആ സംസാരം നിർത്തിയത് രാത്രി 12മണിക്കാണ്
വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ സമയം പോകുന്നത് അറിയില്ല. വന്നിട്ട് രണ്ടു ദിവസം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. തിരിച്ചു പോകാൻ സമയമാകുന്നു അതിന്റെ വിഷമം എല്ലാവരുടെ മുഖത്തും ഉണ്ട് എന്നെ പിരിയുന്നതിലല്ല ആന്റിയെയും മാളു ചേച്ചിയെയും പിരിയുന്നതിലാണ് അമ്മയ്ക്കും ചേച്ചിക്കും വിഷമം
“മാളു… മോളെ ഇടയ്ക്കു അമ്മയെയും കൂട്ടി ഇതുപോലെ ഇടയ്ക്കു വരണം കേട്ടോ ”
പോകാൻ തയാറായി ഇറങ്ങിയ മാളു ചേച്ചിയോട് അമ്മ സങ്കടത്തോടെ പറഞ്ഞു.
“വരാം ആന്റി ”
ആ സമയം കൊണ്ട് കുഞ്ഞാറ്റ അവരോടൊക്കെ കൂട്ടായി അപ്പോഴും പെണ്ണ് എന്റെ അടുത്തു മാത്രം അടുത്തിട്ടില്ല. ഞങ്ങൾ പോകാൻ ഇറങ്ങിയത് മനസ്സിലായിട്ടാണോ എന്തോ പെണ്ണ് കയ്യും കാലും എടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്
“കുഞ്ഞാറ്റെ… ആന്റി പോയിട്ട് വരാട്ടോ.. ”
അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞാറ്റയുടെ കവിളിൽ തലോടി കൊണ്ട് അവൾ കുഞ്ഞാറ്റയോടും യാത്ര പറഞ്ഞു. ഈ സമയമത്രയും ആന്റിയും ചേച്ചിയുമായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി മാളു ചേച്ചി നിർബന്ധിച്ചു എങ്കിലും ഞാൻ വണ്ടി ഓടിച്ചില്ല
വണ്ടി വീട്ടിൽ നിന്നും പോന്നതും ആന്റിയും മാളു ചേച്ചിയും സൈലന്റ് ആയി, എല്ലാവരെയും പിരിഞ്ഞതിൽ ഉള്ള വിഷമമാണ് ഈ അവസ്ഥയിൽ പോയാൽ ശരിയാകില്ല ഈ മൂഡ് മാറ്റാൻ എന്തെങ്കിലും ചെയ്യണമല്ലോ എന്നോർത്തപ്പോളാണ് മാളുവിന്റെ ഉണ്ണി ചേട്ടനെ കുറിച്ച് ഓർക്കുന്നത്.
“എടി ചേച്ചി… ഞാൻ നിന്റെ ഉണ്ണി ചേട്ടന്റെ കാര്യം ആന്റിയോട് പറയട്ടെ… നീ എന്റെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ ”
ഞാൻ ആന്റി കേൾക്കാതെ പയ്യെ ആണ് ചോദിച്ചത്. അവൾ പെട്ടന്ന് ഞെട്ടി എന്നെ നോക്കി പിന്നെ തിരിഞ്ഞ് ആന്റിയെയും നോക്കി. ആന്റി കേട്ടില്ല എന്നറിഞ്ഞപ്പോളാണ് അവൾക്കു സമാധാനമായത്
“ചുമ്മാ ഇരി ചെക്കാ ”
“ആഹാ അതെന്ത് ന്യായം നിനക്ക് എന്തും ആകാം… ഞാൻ ഒന്നും പറയാൻ പാടില്ലേ ”
ഈ പാർട്ടൊന്ന് ഓടിച്ചു നോക്കി… അതും താൻ എഴുത്തു നന്നായിട്ടില്ലെന്നു തോന്നുന്നെന്നും കിണറ്റിലിടാൻ തോന്നുന്നെന്നും പറഞ്ഞതു കൊണ്ട്…!! കിണറ്റിലിടേണ്ടതാ… എഴുതിയതല്ല… നിന്നെ….!!
ട്വിസ്റ്റും ടേണുമുള്ള തുടർകഥകൾ വായിയ്ക്കാൻ പേടിയാണ്…. അടുത്ത ഭാഗം വരുന്നതുവരെ വീർപ്പുമുട്ടൽ അനുഭവിയ്ക്കണോലോന്നോർത്ത്….!! അതുകൊണ്ടാണ് ഇപ്പോൾ വായിയ്ക്കാത്തത്…!!
ക്ലൈമാക്സ് പാർട്ടിൽ രാഹുലിന്റെ (23) കമന്റ് വായിച്ച ശേഷം കഥ വായിയ്ക്കാം… കാരണം സംഗതിയുടെ കിടപ്പ് ആ കമന്റിൽ നിന്നും മനസ്സിലാകോലോ…. ഹാപ്പി എൻഡിങ് അല്ലേൽ അവൻ തെറി പറയോലോ….!!
പിന്നെ, ഭാഷ വളരെ മികച്ചതാട്ടോ… ശൈലിയും അതിഗംഭീരം…!! തുടർന്നും നന്നായി തന്നെ പോകട്ടേ എന്നാശംസിയ്‌ക്കുന്നു….!!
സ്നേഹത്തോടെ,
-അർജ്ജുൻ ദേവ്
വളരെ സന്തോഷം സഹോ….
ഞാൻ പറഞ്ഞത് സത്യം തന്നെയാണ് ഞാൻ എഴുതുന്നത് എനിക്ക് ഇഷ്ടപ്പെടാറില്ല.
എപ്പോഴായാലും വായിച്ചിട്ട് അഭിപ്രായം അറിയിച്ചാൽ മതി ബ്രോ…
പിന്നെ ഡോക്ടറൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ, ♥️
എൻ്റെ ഡോക്ടറൂട്ടി Next Part എപ്പൊ വരും ബ്രോ…..
Da Muthew Soory Aliya Nerte Vayichathanu But JioPhoneilanu vaykinr risk ariyalo athinte use cheytavrk ariyam pranthavum athonda cmmnt like idate arhinu vendi Ipo eduthekuva pine vere arrum kanarthalo ethayalum kadha oru rekshyilatta pwoli kadha nirhtela
Etta vtl vannu vettum njn nirthiyal???
pwoli mood anu lekshmi ayum kurukumbo amma vann nanmanon chotichathoke pwolich
etheryum veykam penakam thiruku maluchechide pinakam next pages kuttanae
ഞാൻ നിർത്താൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല ബ്രോ… അതുകൊണ്ട് തന്നെ വീട്ടിൽ വന്നു വെട്ടേണ്ടി വരില്ല
പേജ് കൂട്ടണം എന്നുള്ള ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ പറ്റുന്നില്ല. ഞാൻ എഴുതി എത്തുമ്പോൾ എവിടെ ആണോ നല്ലൊരു അവസാനം വരുന്നത് അവിടെ ആണ് നിർത്തുന്നത്. പിന്നെ ഇപ്പൊ kk യിൽ പേജ് വലിപ്പം കൂട്ടിയിട്ടുണ്ട് അതാണ് പേജ് എണ്ണം കുറവ് കാണിക്കുന്നത്, word ഇൽ ഇതൊരു 32പേജ് ഉണ്ട്
പിന്നെ അധികം വൈകാതെ തന്നെ അടുത്ത ഭാഗം തരുന്നതാകും
മാമനോടൊന്നും തോന്നല്ലേ…
// ചെറിയ ഒരു കഥയ്ക്ക് കഥയേക്കാൾ വലിയ അഭിപ്രായം പറയുന്നുണ്ട് താങ്കൾ// sorry bro താങ്കളുടെ കഥവായിച്ച ആ വികാരതള്ളിച്ചയുടെ കുത്തൊഴുക്കിൽ വിരലുകൾ ലൈസൻസ് ഒന്നും ഇല്ലാതെ എഴുതിപ്പോയതാണ്.
//അതിൽ ഉപരി പേടിയും ഉണ്ട് ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ പറ്റുമോ എന്നുള്ള പേടി//
ഒരു പേടിയും വേണ്ടാട്ടോ ബ്രോ, no one is going to judge you or your work; and don’t try to please anyone else but just please yourself or just write as you please; only then you will be able to bring out YOUR best. ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക നീ അർജ്ജുനാ… ഓർക്കുക താങ്കളുടെ കൈയ്യിലെ ഓരോ പേനയ്ക്കും പേപ്പറിനും ഓരോ കഥ പറയുവാനുണ്ടാകും, ബ്രോ വെറുതെയൊന്നു കൈവച്ചു കൊടുത്താൽ മതിയാകും… Sorry I don’t mean to demean all your hardwork behind screen to bring us such great treats in every episode you bring to us.
//ഈ കഥയിൽ അവസാനം വരെ സെവാഗും ദ്രാവിഡും സ്ട്രൈക്ക് റോട്ടാറ്റ് ചെയ്ത് കളിച്ചുകൊണ്ടേ ഇരിക്കും ഇവരിൽ ആരെങ്കിലും ഒരാൾ ഔട്ട് ആയാൽ അന്ന് ഈ കഥ അവസാനിക്കും//
ആരു വേണമെങ്കിലും ഔട്ടായിക്കോട്ടെ bro
പക്ഷെ ഇന്ത്യ
ഏത്…
നമ്മുടെ ഇന്ത്യ
ജയിച്ചാൽ മതി ട്ടോ!
ജയ് ഹിന്ദ്!!
മാം തുജെ സലാം!!!
????
നമ്മൾ ഓരോ കഥ എഴുതുമ്പോളും നമുക്ക് എഴുതാൻ ഊർജം തരുന്നത് നിങ്ങളെപ്പോലെ ഉള്ളവരല്ലേ ബ്രോ.. അപ്പൊ നിങ്ങള്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതണം എന്നാണ് ആഗ്രഹം. ഞാൻ എഴുതുന്നത് ഒരിക്കലും എനിക്ക് തൃപ്തി തരാറില്ല നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോളാണ് ഞാൻ എഴുതുന്നത് വായിക്കാൻ കൊള്ളാം എന്നെങ്കിലും തോന്നുന്നത്
ഞാൻ ഇച്ഛിക്കുന്ന ഫലം നിങ്ങളുടെ നല്ല വാക്കുകൾ മാത്രമാണ് സഹോ… ആ ഒരു ആഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസം തുടരുന്നതും. നിങ്ങളുടെ സപ്പോർട്ട് ഉള്ള കാലത്തോളം ഞാനീ എഴുത്ത് തുടരാൻ ശ്രമിക്കുന്നതായിരിക്കും
ജയ് ഹിന്ദ്,
❤️❤️❤️
ഇത്തവണ തകർത്തു വാരി ഇതുവരെ പ്രണയം ആയിരുന്നു എങ്കിൽ ഇതുവരെ ചെറിയ വഴക്ക് ഒക്കെ ആയിരുന്നു എങ്കിൽ ഇനി മാളു ചേച്ചിയെ കരയിക്കുന്ന ഭാഗം ആകുമല്ലോ എത്ര തന്നെ സത്യം ഉണ്ടെങ്കിലും പെണ്ണ് ആണെങ്കിൽ വിഷമിച്ചിരിക്കും ഇവിടെ അഖിലും മാളു ചേച്ചിയും തെറ്റ് ചെയ്തിട്ടില്ല എങ്കിലും മറ്റുള്ളവരുടെ മുൻപിൽ അവർ അധ്യപികയും വിദ്യാർത്ഥിയും ആണ് അപ്പോ പ്രശ്നം ഗുരുതരം ആകും ഒരു അപേക്ഷ ഉണ്ട് ചേച്ചിയെ കരയിക്കരുത്
എനിക്ക് താങ്കളുടെ രചനാ ശൈലി ഭയങ്കര ഇഷ്ടമാണ് താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട് എന്തോ ഒരു മാന്ത്രികത വാക്കുകളിൽ കാണാൻ കഴിയുന്നുണ്ട് വലിയ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ ഇല്ലാതെ ലളിതമായ വാക്കുകളിൽ നന്നായി തന്നെ രചന നടത്തിയിട്ടുണ്ട് ഭംഗി വാക്ക് പറയുന്നത് അല്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത് 3 ദിവസത്തെ ഗ്യാപ്പ് മാത്രം ഇട്ട് എട്ടാം ഭാഗം തന്ന കഥയോട് കാണിക്കുന്ന നീതിയും ആത്മാർഥതയും അഭിനന്ദനം അർഹിക്കുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ??????
വളരെ സന്തോഷം ചേച്ചിക്കുട്ടി…
അതെ പെണ്ണാണെങ്കിൽ കരഞ്ഞിരിക്കും. പക്ഷെ അതെ പെണ്ണ് തന്നെ ദേഷ്യം വന്നാൽ എന്തൊക്കെ ചെയ്യും എന്ന് പറയാൻ പറ്റില്ല
കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ ഇടണം എന്നുള്ള ആഗ്രഹം എനിക്കും ഉണ്ട് പക്ഷെ എന്ത് ചെയ്യാം അതിനുള്ള അറിവൊന്നും നമുക്കില്ല. ലളിതമായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ മാത്രമേ നമുക്ക് പറ്റൂ
അടുത്ത ഭാഗവും ഉടൻ തന്നെ തരാൻ ശ്രമിക്കുന്നതാണ്
സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️
????