പ്രാണേശ്വരി 8 [പ്രൊഫസർ] 598

“സാരല്ലടാ എല്ലാം ശരിയാക്കുക നീ വിഷമിക്കണ്ട,”

എല്ലാം അവളോട് പറഞ്ഞപ്പോൾ ഒരു ചെറിയ സമാധാനം കിട്ടി എന്നാലും ആ വിഷമം മുഴുവനായും അങ്ങ് മാറുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അവളോട് അധികം സംസാരിക്കാൻ പറ്റിയില്ല പെട്ടന്ന് തന്നെ ഫോൺ വച്ചു കിടന്നു

അന്ന് രാത്രി നിദ്രാദേവി എന്നെ തിരിഞ്ഞു നോക്കിയില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. എല്ലാദിവസവും കോളേജിൽ പോകുന്നത് ലച്ചുവിനെ കാണണം എന്ന ആഗ്രഹം കൊണ്ടായിരുന്നു എങ്കിൽ ഇന്ന് പോകുന്നത് മാളു ചേച്ചിയേ കാണാനാണ്. കരഞ്ഞു കാല് പിടിച്ചാണെങ്കിലും ആ പിണക്കം മാറ്റണം

രാവിലെ ലച്ചുവിനെ കണ്ടെങ്കിലും അവളോട് മാളു ചേച്ചിയെ കാണാൻ പോകണം എന്ന കാര്യം പറഞ്ഞു അവിടെ നിന്നും പോയി. നേരെ പോയത് സ്റ്റാഫ്റൂമിലേക്കാണ് ചേച്ചി അവിടെ ഉണ്ട് കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നുണ്ട് ഇപ്പൊ പോയാൽ ഒന്നും സംസാരിക്കാൻ പറ്റില്ല ടീച്ചേർസ് എല്ലാം ഉണ്ട് കൂടെ അതുകൊണ്ട് അവളോട് ഒന്നും സംസാരിക്കാതെ തന്നെ ക്ലാസ്സിലേക്ക് തിരിച്ചു പോന്നു

ഇന്റർവെൽ സമയത്ത് അവൾ ക്യാന്റീനിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും അവളുടെ പിന്നാലെ പോയി. അവളുടെ കൂടെ ആ സമയത്ത് 2ടീച്ചേർസ് കൂടെ ഉണ്ട് പക്ഷെ അവർക്കു ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയാവന്നത് കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല

ഞാൻ അവളുടെ പിന്നാലെ നടന്നു. അവർ നടന്നു ലൈബ്രറി യുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ചേച്ചിയെ വിളിച്ചു

“വാണി മിസ്സ്‌…”

എന്റെ ശബ്ദം കേട്ട് അവർ മൂന്നു പേരും തിരിഞ്ഞ് നോക്കി

“മിസ്സേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ”

ഞാൻ മാളു ചേച്ചിയോട് പറഞ്ഞതിന് മറുപടി പറഞ്ഞത് കിരൺ മിസ്സ്‌ ആണ്

“അഖിലേ എന്താ പ്രശ്നം രാവിലെ മുതൽ ഒരാൾ ഭയങ്കര വിഷമത്തിലാണ് ചോദിച്ചിട്ട് കാര്യം പറയുന്നുമില്ല ”

“മിസ്സേ അത് ചെറിയൊരു വീട്ടിലുണ്ടായ വഴക്ക് കാരണമാണ്. ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടെ… ”

“അതിനെന്താ നിങ്ങൾ സംസാരിക്ക്‌…. എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ ”

“ശരി മിസ്സ്‌ ”

ഇത്രയും സമയമായിട്ടും മാളു ചേച്ചി ഒന്നും മിണ്ടാത്തത് എന്നിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു ലൈബ്രറിയുടെ ഉള്ളിൽ കയറ്റി ആ സമയത്ത് അവിടെ ലൈബ്രെറിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ചേച്ചി…. സോറി നീ രണ്ടു വഴക്കെങ്കിലും പറ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… സഹിക്കാൻ പറ്റുന്നില്ല ”

അത് പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു. അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ കൈ എന്റെ മുഖത്തു വന്നു പതിച്ചു

അടി കൊണ്ട് എന്റെ തല കറങ്ങിപ്പോയി അങ്ങനെ ഉള്ള അടിയായിരുന്നു. അടിയുടെ വേദനയിൽ എന്റെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി അത് കണ്ടപ്പോൾ അവൾക്കു ആകെ സങ്കടമായി. പെട്ടന്ന് തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു പിന്നെ പെട്ടന്ന് തന്നെ വിട്ടുമാറി

“ഡാ മുത്തേ… സോറി പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിയതാ സോറി ”

“സാരമില്ല ചേച്ചി… നീ എന്നോട് മിണ്ടിയല്ലോ അത് മതി ”

“നീ എന്തിനാ ഇന്നലെ എല്ലാ കാര്യവും അമ്മയോട് പറഞ്ഞത്, അതുകൊണ്ടല്ലേ ”

“ഡി ഞാൻ അറിഞ്ഞോണ്ട് പറഞ്ഞതല്ല. ആന്റിക്ക് ഉണ്ണിച്ചേട്ടനെ അറിയാം എന്ന് ഞാൻ എങ്ങനെ അറിയാനാ ”

The Author

74 Comments

Add a Comment
  1. ഈ പാർട്ടൊന്ന് ഓടിച്ചു നോക്കി… അതും താൻ എഴുത്തു നന്നായിട്ടില്ലെന്നു തോന്നുന്നെന്നും കിണറ്റിലിടാൻ തോന്നുന്നെന്നും പറഞ്ഞതു കൊണ്ട്…!! കിണറ്റിലിടേണ്ടതാ… എഴുതിയതല്ല… നിന്നെ….!!

    ട്വിസ്റ്റും ടേണുമുള്ള തുടർകഥകൾ വായിയ്ക്കാൻ പേടിയാണ്…. അടുത്ത ഭാഗം വരുന്നതുവരെ വീർപ്പുമുട്ടൽ അനുഭവിയ്ക്കണോലോന്നോർത്ത്….!! അതുകൊണ്ടാണ് ഇപ്പോൾ വായിയ്ക്കാത്തത്…!!

    ക്ലൈമാക്സ്‌ പാർട്ടിൽ രാഹുലിന്റെ (23) കമന്റ് വായിച്ച ശേഷം കഥ വായിയ്ക്കാം… കാരണം സംഗതിയുടെ കിടപ്പ് ആ കമന്റിൽ നിന്നും മനസ്സിലാകോലോ…. ഹാപ്പി എൻഡിങ് അല്ലേൽ അവൻ തെറി പറയോലോ….!!

    പിന്നെ, ഭാഷ വളരെ മികച്ചതാട്ടോ… ശൈലിയും അതിഗംഭീരം…!! തുടർന്നും നന്നായി തന്നെ പോകട്ടേ എന്നാശംസിയ്‌ക്കുന്നു….!!

    സ്നേഹത്തോടെ,

    -അർജ്ജുൻ ദേവ്

    1. വളരെ സന്തോഷം സഹോ….

      ഞാൻ പറഞ്ഞത് സത്യം തന്നെയാണ് ഞാൻ എഴുതുന്നത് എനിക്ക് ഇഷ്ടപ്പെടാറില്ല.

      എപ്പോഴായാലും വായിച്ചിട്ട് അഭിപ്രായം അറിയിച്ചാൽ മതി ബ്രോ…

      പിന്നെ ഡോക്ടറൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ, ♥️

    2. എൻ്റെ ഡോക്ടറൂട്ടി Next Part എപ്പൊ വരും ബ്രോ…..

  2. Da Muthew Soory Aliya Nerte Vayichathanu But JioPhoneilanu vaykinr risk ariyalo athinte use cheytavrk ariyam pranthavum athonda cmmnt like idate arhinu vendi Ipo eduthekuva pine vere arrum kanarthalo ethayalum kadha oru rekshyilatta pwoli kadha nirhtela
    Etta vtl vannu vettum njn nirthiyal???
    pwoli mood anu lekshmi ayum kurukumbo amma vann nanmanon chotichathoke pwolich
    etheryum veykam penakam thiruku maluchechide pinakam next pages kuttanae

    1. ഞാൻ നിർത്താൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല ബ്രോ… അതുകൊണ്ട് തന്നെ വീട്ടിൽ വന്നു വെട്ടേണ്ടി വരില്ല

      പേജ് കൂട്ടണം എന്നുള്ള ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ പറ്റുന്നില്ല. ഞാൻ എഴുതി എത്തുമ്പോൾ എവിടെ ആണോ നല്ലൊരു അവസാനം വരുന്നത് അവിടെ ആണ് നിർത്തുന്നത്. പിന്നെ ഇപ്പൊ kk യിൽ പേജ് വലിപ്പം കൂട്ടിയിട്ടുണ്ട് അതാണ് പേജ് എണ്ണം കുറവ് കാണിക്കുന്നത്, word ഇൽ ഇതൊരു 32പേജ് ഉണ്ട്

      പിന്നെ അധികം വൈകാതെ തന്നെ അടുത്ത ഭാഗം തരുന്നതാകും

      മാമനോടൊന്നും തോന്നല്ലേ…

  3. // ചെറിയ ഒരു കഥയ്ക്ക് കഥയേക്കാൾ വലിയ അഭിപ്രായം പറയുന്നുണ്ട് താങ്കൾ// sorry bro താങ്കളുടെ കഥവായിച്ച ആ വികാരതള്ളിച്ചയുടെ കുത്തൊഴുക്കിൽ വിരലുകൾ ലൈസൻസ് ഒന്നും ഇല്ലാതെ എഴുതിപ്പോയതാണ്.

    //അതിൽ ഉപരി പേടിയും ഉണ്ട് ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ പറ്റുമോ എന്നുള്ള പേടി//

    ഒരു പേടിയും വേണ്ടാട്ടോ ബ്രോ, no one is going to judge you or your work; and don’t try to please anyone else but just please yourself or just write as you please; only then you will be able to bring out YOUR best. ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക നീ അർജ്ജുനാ… ഓർക്കുക താങ്കളുടെ കൈയ്യിലെ ഓരോ പേനയ്ക്കും പേപ്പറിനും ഓരോ കഥ പറയുവാനുണ്ടാകും, ബ്രോ വെറുതെയൊന്നു കൈവച്ചു കൊടുത്താൽ മതിയാകും… Sorry I don’t mean to demean all your hardwork behind screen to bring us such great treats in every episode you bring to us.

    //ഈ കഥയിൽ അവസാനം വരെ സെവാഗും ദ്രാവിഡും സ്ട്രൈക്ക് റോട്ടാറ്റ് ചെയ്ത് കളിച്ചുകൊണ്ടേ ഇരിക്കും ഇവരിൽ ആരെങ്കിലും ഒരാൾ ഔട്ട്‌ ആയാൽ അന്ന് ഈ കഥ അവസാനിക്കും//
    ആരു വേണമെങ്കിലും ഔട്ടായിക്കോട്ടെ bro
    പക്ഷെ ഇന്ത്യ
    ഏത്…
    നമ്മുടെ ഇന്ത്യ
    ജയിച്ചാൽ മതി ട്ടോ!
    ജയ് ഹിന്ദ്!!
    മാം തുജെ സലാം!!!
    ????

    1. നമ്മൾ ഓരോ കഥ എഴുതുമ്പോളും നമുക്ക് എഴുതാൻ ഊർജം തരുന്നത് നിങ്ങളെപ്പോലെ ഉള്ളവരല്ലേ ബ്രോ.. അപ്പൊ നിങ്ങള്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതണം എന്നാണ് ആഗ്രഹം. ഞാൻ എഴുതുന്നത് ഒരിക്കലും എനിക്ക് തൃപ്തി തരാറില്ല നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോളാണ് ഞാൻ എഴുതുന്നത് വായിക്കാൻ കൊള്ളാം എന്നെങ്കിലും തോന്നുന്നത്

      ഞാൻ ഇച്ഛിക്കുന്ന ഫലം നിങ്ങളുടെ നല്ല വാക്കുകൾ മാത്രമാണ് സഹോ… ആ ഒരു ആഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസം തുടരുന്നതും. നിങ്ങളുടെ സപ്പോർട്ട് ഉള്ള കാലത്തോളം ഞാനീ എഴുത്ത് തുടരാൻ ശ്രമിക്കുന്നതായിരിക്കും

      ജയ് ഹിന്ദ്,

      1. ❤️❤️❤️

  4. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    ഇത്തവണ തകർത്തു വാരി ഇതുവരെ പ്രണയം ആയിരുന്നു എങ്കിൽ ഇതുവരെ ചെറിയ വഴക്ക് ഒക്കെ ആയിരുന്നു എങ്കിൽ ഇനി മാളു ചേച്ചിയെ കരയിക്കുന്ന ഭാഗം ആകുമല്ലോ എത്ര തന്നെ സത്യം ഉണ്ടെങ്കിലും പെണ്ണ് ആണെങ്കിൽ വിഷമിച്ചിരിക്കും ഇവിടെ അഖിലും മാളു ചേച്ചിയും തെറ്റ് ചെയ്തിട്ടില്ല എങ്കിലും മറ്റുള്ളവരുടെ മുൻപിൽ അവർ അധ്യപികയും വിദ്യാർത്ഥിയും ആണ് അപ്പോ പ്രശ്നം ഗുരുതരം ആകും ഒരു അപേക്ഷ ഉണ്ട് ചേച്ചിയെ കരയിക്കരുത്

    എനിക്ക് താങ്കളുടെ രചനാ ശൈലി ഭയങ്കര ഇഷ്ടമാണ് താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട് എന്തോ ഒരു മാന്ത്രികത വാക്കുകളിൽ കാണാൻ കഴിയുന്നുണ്ട് വലിയ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ ഇല്ലാതെ ലളിതമായ വാക്കുകളിൽ നന്നായി തന്നെ രചന നടത്തിയിട്ടുണ്ട് ഭംഗി വാക്ക് പറയുന്നത് അല്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത് 3 ദിവസത്തെ ഗ്യാപ്പ് മാത്രം ഇട്ട് എട്ടാം ഭാഗം തന്ന കഥയോട് കാണിക്കുന്ന നീതിയും ആത്മാർഥതയും അഭിനന്ദനം അർഹിക്കുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ??????

    1. വളരെ സന്തോഷം ചേച്ചിക്കുട്ടി…

      അതെ പെണ്ണാണെങ്കിൽ കരഞ്ഞിരിക്കും. പക്ഷെ അതെ പെണ്ണ് തന്നെ ദേഷ്യം വന്നാൽ എന്തൊക്കെ ചെയ്യും എന്ന് പറയാൻ പറ്റില്ല

      കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ ഇടണം എന്നുള്ള ആഗ്രഹം എനിക്കും ഉണ്ട് പക്ഷെ എന്ത് ചെയ്യാം അതിനുള്ള അറിവൊന്നും നമുക്കില്ല. ലളിതമായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ മാത്രമേ നമുക്ക് പറ്റൂ

      അടുത്ത ഭാഗവും ഉടൻ തന്നെ തരാൻ ശ്രമിക്കുന്നതാണ്

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️

      1. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

        ????

Leave a Reply

Your email address will not be published. Required fields are marked *