പ്രാണേശ്വരി 9 [പ്രൊഫസർ] 640

അതിന് മാളുവിന്‌ ഉത്തരം ഇല്ലായിരുന്നു. അവൾ വിഷമത്തോടെ ആന്റിയുടെ മുഖത്തേക്ക് നോക്കിനിന്നു

“മോളെ.. മാളു നിനക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അമ്മ അതിന് എതിര് നിൽക്കുമോ… അങ്ങനെയാണോ അമ്മയെ നീ മനസ്സിലാക്കിയത്”

“അമ്മേ…. ”

അവൾ വീണ്ടും നിന്നു കരയാൻ തുടങ്ങി… അവളുടെ ആ കരച്ചിലിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു

“സാരമില്ല പോട്ടെ… ഇനി അതോർത്തു കരയണ്ട ”

“സോറി അമ്മേ… ”

“സാരമില്ല എന്ന് പറഞ്ഞില്ലേ മോളെ… ഇനി കരയണ്ട… ”

അത് പറയുമ്പോൾ ആന്റിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അതൊരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു എന്ന് മാത്രം

രണ്ട് പേരും വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളാണ് എനിക്കും ഒരു സമാധാനമായത്.

“ഇത്രേ ഉണ്ടായിരുന്നുള്ളൂ കാര്യം അതിനാണ് രണ്ടും കൂടി ഈ കാട്ടായം മുഴുവൻ കാട്ടിയത്… ”

എന്റെ സംസാരം കേട്ട് ആന്റിയിൽ നിന്നും വിട്ട് മാളു എന്റെ മുഖത്തേക്ക് നോക്കി എന്റെ കവിളിൽ പാട് കണ്ടതും വീണ്ടും അവൾക്ക് സങ്കടം വന്നു.

“എടാ… സോറി ”

എനിക്ക് അവളെ തടായാൻ സാധിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു. ആ ഒപ്പം തന്നെ എന്റെ കവിളിൽ തലോടുകയും ചെയ്തു. അത് കണ്ടപ്പോൾ തന്നെ ആന്റിക്ക് മനസ്സിലായി അത് അവളുടെ കൈപ്പാട് ആണെന്ന്

“നീയാണോ അവനെ അടിച്ചത് ”

ആന്റിയുടെ ശബ്ദം കുറച്ചു ഘനത്തിൽ ആയിരുന്നു

“അതമ്മേ…. പെട്ടന്ന് ദേഷ്യം വന്നപ്പോ …. ”

അവൾ മുഴുവൻ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ആന്റിയുടെ കൈ ഉയർന്നു താണിരുന്നു. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചത് കൊണ്ട് ആ അടി കവിളിൽ വീണില്ല

“നിനക്ക് ദേഷ്യം വന്നാൽ എന്റെ കൊച്ചിനെ അടിക്കുവോടി.. ”

ആന്റി നല്ല ദേഷ്യത്തിലാണ്

“എന്റെ ആന്റി അത് വിട് എനിക്ക് വേദന ഒന്നും എടുത്തില്ല ”

“എന്റെ കയ്യീന്ന് വിടെടാ… ഇല്ലെങ്കിൽ നീയും വാങ്ങും… ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ക്ലാസിൽ ചെറിയ ഉന്തും തള്ളും അല്ലേ…. ”

“അത് പിന്നെ… എനിക്കറിയാമായിരുന്നു ഞാൻ പറഞ്ഞാൽ ആന്റി ചേച്ചിയെ തല്ലും എന്ന് …”

“എല്ലാവർക്കും കുരങ്ങുകളിപ്പിക്കാൻ ആണ് ഞാൻ അല്ലെ… ”

“ആന്റി ഞാൻ അങ്ങനെ ഒന്നും കരുതിയില്ല… പിന്നെ എന്റെ ചേച്ചി അല്ലെ എന്നെ തല്ലിയത് എനിക്കുവിഷമമില്ല”

The Author

87 Comments

Add a Comment
  1. ❤️❤️❤️

  2. Haiii professor innane adhayamayi ith kanunnth otta irippine ellam part vayichu theerthu othiri ishtapettu lachu nodulla premavum malu nodulla snehavum rand kudi vallathoru angle leke story kond pokuunnu keep writing with faithfully your fan boy?? ezrabin???? ????

    1. നല്ല വാക്കുകൾക്കു നന്ദി ezrabin bro

      നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കിൽ തീർച്ചയായും തുടരുക തന്നെ ചെയ്യും

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️

  3. Hi professor .. nannayittundu❤️… ente kadhal vayichittu abhiprayam parayanam

    1. തീർച്ചയായും സഹോ..

  4. ബ്രോ അടിപൊളിആയിരുന്നു. ഇതു പോലുള്ള ചങ്ങായിമാരെ കിട്ടാനും ഒരു ഭാഗ്യം വേണം നമ്മൾ മനസിൽ കാണുന്നത് മാനത്തു കാണുന്നവർ. നമ്മുടെ പെണ്ണിനെ പെങ്ങളെ പോലെ കാണുന്നവർ. നമ്മുടെ ഏതു ചെറ്റത്തരത്തിനും കൂടെ നിക്കുന്നവർ. ഇതു പോലുള്ള സീൻസ് ഇനിയും ഉണ്ടാവുകയില്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    എന്ന് കൃഷ്ണ❣️

  5. ദ്രാവിഡ്നോടു ഉപമിച്ചതിനുള്ള മറുപടിയിയിരുന്നുവല്ലേ തീപാറുന്ന കഴിഞ്ഞ രണ്ടധ്യായങ്ങൾ. പേനയേ പോർമുനയക്കിക്കൊണ്ടുള്ള സംഹാരതാണ്ഡവം. മാപ്പാക്കണം, ഇപ്പോ മനസ്സിലായി ഘ രണ്ടു ശൈലിയും (defenceഉം offenceഉം) ഒരുപോലെ അനായാസമായി വഴങ്ങുമെന്ന്. ഈ ഭാഗം പതിവിലും ഒത്തിരി നന്നായിട്ടുണ്ട്. അമ്മയുടെ ദേഷ്യം അഖിൽ തണുപ്പിക്കുന്ന രംഗം ആണെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ചങ്ക് പറിച്ചു കൊടുക്കുന്ന പാറ്റയേയും കൂട്ടുകാരും ശരിക്കും കസറീ കേട്ടോ

    സ്നേഹപൂർവ്വം
    സംഗീത

    1. പ്രിയപ്പെട്ട സംഗീത്…

      വളരെ സന്തോഷം തോന്നുന്ന അഭിപ്രായങ്ങളാണ് ഓരോ പ്രാവശ്യവും താങ്കൾ പറയുന്നത്.

      ഞാൻ അങ്ങനെ ഒന്നും മനസ്സിൽ കണ്ടു എഴുതുന്ന ആൾ അല്ല, എഴുതി തുടങ്ങുമ്പോൾ മനസ്സിൽ എന്ത് വരുന്നോ അതെഴുതും അത്രമാത്രം… ഇപ്പൊ ഇതുവരെ അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിയിട്ടില്ല ഇന്നും നാളെയുമായി എഴുതി തീർക്കണം ഇപ്പൊ പോലും എന്ത് എഴുതണം എങ്ങനെ എഴുതണം എന്നുള്ള യാതൊരു ഊഹവും മനസ്സിൽ ഇല്ല.

      ഈ ഭാഗം പതിവിലും നാന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..

      തുടർന്നും ഇങ്ങനെ ഉള്ള നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നു

      സ്നേഹത്തോടെ അഖിൽ ♥️

  6. Dear Professor Bro,

    I have read only a couple of pages while I am writing this comment and now I find it hard to resist myself from confessing that I am madly in love with your dialogues/conversations. Shouldn’t you really try some script writing I wonder! What’s makes it even more amazing is the fact that your writing really flows so flawlessly and naturally, even when you produce all these pages within such short time intervals between two consecutive episodes without even any spelling mistakes or ambiguity…. Oh no! I forgot… Let me continue reading and get back to you.

    Best regards
    Sangeeth

    1. ഈ കമെന്റ് ആദ്യം വായിച്ചപ്പോൾ ഞാൻ ഒന്ന് പേടിച്ചു കേട്ടോ…

      //I have read only a couple of pages while I am writing this comment//

      ഇത്രയും വായിച്ചപ്പോൾ ഞാൻ കരുതി തുടർന്നു വായിക്കാൻ സാധിക്കാത്ത അത്രയും മോശമായിരിക്കും ഈ ഭാഗം എന്ന്… ബാക്കി വായിച്ചപ്പോൾ ആണ് ഒരു സമാധാനം ആയത് .

      //Shouldn’t you really try some script writing I wonder! What’s makes it even more amazing is the fact that your writing really flows so flawlessly and naturally,//

      ഇത് ശരിക്കും എന്റെ ഒരു കസിൻ പറഞ്ഞ ഡയലോഗ് ആണ്. എന്റെ എഴുത്തു ഒരു സ്ക്രിപ്റ്റ് വായിക്കുന്നത് പോലെ ആണെന്ന്.. അത് നല്ലതാണോ അതോ മോശമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല

      പിന്നെ സ്പെല്ലിങ് മിസ്റ്റേക്ക്… ഈ പാർട്ടിൽ രണ്ടിടത്തു ഉണ്ടായിരുന്നു ഞാൻ ഇവിടെ വന്നതിന് ശേഷമാണ് കണ്ടത്. അത് താങ്കളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു

      1. //ഇത് ശരിക്കും എന്റെ ഒരു കസിൻ പറഞ്ഞ ഡയലോഗ് ആണ്. എന്റെ എഴുത്തു ഒരു സ്ക്രിപ്റ്റ് വായിക്കുന്നത് പോലെ ആണെന്ന്.. അത് നല്ലതാണോ അതോ മോശമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല//
        തീർച്ചയായും നല്ല കാര്യമായിട്ടാണ് അങ്ങിനെ പറഞ്ഞേ. പറയാൻ കാരണം താങ്കളുടെ എഴുത്തിന്റെ content ആയാലും description ആയാലും and above all, the originality of your dialogues ഇതെല്ലാം വളരെ ഉയർന്ന നിലവാരം പുലർത്തുന്നതു കൊണ്ടാണ്. സത്യനന്തിക്കാട്/കമൽ സിനിമകൾ കാണുന്ന ഫീലാണ് അതിലുപരി മജ്ജയും മാംസവും ഉള്ള ആളുകൾ ആണ് ഈ കഥാപാത്രങ്ങൾ എന്ന് ബ്രോയ്ക്ക് എന്നെ വിശ്വാസിപ്പിക്കാൻ സാധിക്കുന്നുണ്ട് കഥയിലൂടെ.

        //പിന്നെ സ്പെല്ലിങ് മിസ്റ്റേക്ക്… ഈ പാർട്ടിൽ രണ്ടിടത്തു ഉണ്ടായിരുന്നു//
        നന്നായി, വളരെ നന്നായി ബ്രോ, കണ്ണ് കിട്ടാതിരിക്കാൻ അതു ഉപകരിക്കും. ഇതല്ലേ നമ്മളേയൊക്കെ മനുഷ്യരാക്കുന്നത് അല്ലെങ്കിൽ നമ്മൾ വല്ല യന്ത്രംമായി പോകൂലേ. Let us learn to celebrate our mistakes. To err is humane എന്നല്ലേ. താങ്കൾ അത് പറയുമ്പോൾ അക്ഷരപിശാചുക്കളുടെ പൂങ്കാവനമായ എന്റെ കമന്റ് ഞാൻ വായിക്കുമ്പോൾ ഉള്ളഅവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ?!

        //ഇന്നും നാളെയുമായി എഴുതി തീർക്കണം//
        ഈ speed; quantity and quality of your output and picture perfect overall packaging and sticking to your schedule and rendering is your unique selling point that I can see; and that makes your skill set a commercially viable and scalable product for the film industry.

        I would draw a parlance here by compare Ilayaraja sir, Johnson Master and S P Venkatesh Sir who are so prolific. They are nearly like machines or even music factories for that matter. Whilst on other end of the spectrum you will see A R Rahman sir, Ravindran Master and our Sharreth sir who are not so bothered about the speed but heavily squewed towards the quality.

        Just sharing some thoughts with you, please don’t take it as if I am advising or patronising you. I know it sounds a bit like that. But please please ignore it and take anything that you find useful.

        സ്നേഹപൂർവ്വം
        സംഗീത്

        1. ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സഹോദരാ… നല്ല വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല… ???????

Leave a Reply

Your email address will not be published. Required fields are marked *