പ്രതികാരം 1 [Indrajith] 90

പ്രതികാരം 1

Prathikaaram | Author : Indrajith

 

ഡാ, ഞാൻ ഇന്നൊരാളെ കണ്ടു….

ആരെ?

നമ്മുടെ മീരയെ

ഏതു. മീര??……മീര കെ??

ആ, അവളു തന്നെ..

അവളെ തൃശൂർ അപ്പുറം എവിടേയോ അല്ലെ കെട്ടിച്ചു വിട്ടേക്കുന്നെ….

അതേ, അവൾ ഇപ്പോൾ ഇവിടെയുണ്ട്, ഒറ്റ മോളല്ലേ, പിന്നെ അവളുടെ അമ്മയ്ക്ക് സഹായത്തിനു ഇപ്പോൾ ആരുമില്ല…..

സിനിയുടെ ഓർമ്മകൾ ഇരുപതു വർഷം പിന്നിലേക്ക് പോയി.

സിനി, ഷേർലി, മീര….

ഇണ പിരിയാത്ത കൂട്ടുകാർ….

എട്ടാം ക്ലാസ്സിൽ തുടങ്ങിയ സൗഹൃദം പ്ലസ് ടു കഴിയും വരെ നീണ്ടു നിന്നു, അതായത് തന്റെ കല്യാണം കഴിയും വരെ,

ചെത്തുകാരൻ വിശ്വന്റെ മകൾ പഠിക്കാൻ മിടുക്കിയായിരുന്നു….മൂവർസംഘത്തിലെ പഠിപ്പിസ്റ് താൻ ആയിരുന്നു….പക്ഷെ പുതുപ്പണക്കാരൻ വാസുവിന്റെ മകന് പെണ്ണ് ചോദിച്ചു ആള് വന്നപ്പോ, അച്ഛന്റെ സന്തോഷം എറിഞ്ഞുടക്കാൻ തോന്നിയില്ല സിനിക്ക്…

വലിയ തറവാട്ടുകാരാണ് മീരയുടെ വീട്ടുകാർ…
സിനി ഓർമയുടെ താളുകൾ മറിച്ചു….

ഷേർലിയും തരക്കേടില്ലാത്ത ചുറ്റുപാടുകളുള്ള വീട്ടിൽ നിന്നായിരുന്നു…

ഡാ, ഞാൻ ഒരു ദിവസം അങ്ങോട്ടിറങ്ങാം….നിന്നോട് ചില കാര്യങ്ങൾ നേരിട്ട് കണ്ടു പറയാനുണ്ട്. ഞാൻ അടുത്തയാഴ്ച അങ്ങോട്ടിറങ്ങാം. ഷേർളിയുടെ വാക്കുകൾ അവളെ ഓർമകളിൽ നിന്നും ഉണർത്തി. ആ പിന്നെ നിന്റെ നമ്പർ ആ മീരക്ക് കൊടുത്തിട്ടുണ്ട്…..

ഏഹ്, ഓക്കേ, നീ വാ ഇങ്ങോട്ട്.

എന്തോ ചൂടൻ വാർത്ത വീണു കിട്ടിയിട്ടുണ്ട്, അതു പറയാനായിരിക്കും…

പപ്പി ഹോസ്റ്റലിൽ ചേർന്നേപ്പിന്നെ ആകെയൊരു ബോറടിയാണ്…. ഏക ആശ്വാസം ഇവളാണ്

ബിസിനെസ്സിൽ പോലും ചിലപ്പോൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല….

ചേച്ചിക്ക് പഴയ ഉത്സാഹമില്ലല്ലോ എന്ന് പണിക്കാരി പെണ്ണുങ്ങൾ വരെ കുശുകുശുക്കാൻ തുടങ്ങി.

ചേട്ടൻ ഉള്ളതും ഇല്ലാത്തതും കണക്കാ…

ഇങ്ങനെ തുടർന്നാൽ പറ്റില്ല, തന്റെ ചുവടൊന്നു പിഴക്കുന്നതും നോക്കിയിരിക്കയാണ് ഒരു കൂട്ടം…

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kollaam…… nannayitund.

    ????

  2. കുഞ്ഞൂട്ടൻ എന്നൊരു കഥക്കു ആണ് ഇപ്പോൾ പ്രയോരട്ടി,

    നല്ല വാക്കുകൾക്കു നന്ദി.

  3. bakki vegam idu

  4. നല്ല കഥ ആണ്. പെട്ടെന്ന് വരണേ അടുത്ത ഭാഗം കൊണ്ട്

  5. Dear ഇന്ദ്രജിത്, കഥ സൂപ്പർ. പക്ഷെ പേജസ് കൂട്ടണം. ഇതിന്റെ അടുത്ത ഭാഗം എഴുതണം. Waiting for that part.
    Regards.

Leave a Reply to Indrajith Cancel reply

Your email address will not be published. Required fields are marked *