നിഖി വേഗം കീ എടുക്കാൻ പോയി
ഞാന വണ്ടിയിൽ കയറി ഇരുന്ന് കണ്ണാടി സെറ്റ് ആക്കി വെക്കുകയ, കണ്ണാടിയിലൂടെ പാറുനെ മെല്ലെ നോക്കി…. അവള് ചേച്ചി വരുന്നത് നോക്കിയിരിക്യാ… ചേച്ചി വന്നിട്ട് കീ കൊടുത്തപ്പോൾ അവർ തമ്മിൽ എന്തോ കുസു കുസു പറഞ്ഞു ചിരിക്കുന്നത് കണ്ടു.
“ചേ…..ച്ചി………. ചാവി.”
പാറു വിചാരിച്ചു അവളെ ആണ് ചേച്ചിന്നു വിളിച്ചതെന്നു… ഹും…… കലിതുള്ളി ഒരു നോട്ടം നോക്കിന്…. എന്റേമ്മേ..
നിലത്തു ഉറക്കെ ചവിട്ടി ന്റടുക്കൽ വന്നു ചാവി തന്നു…. ഞാൻ കീ വാങ്ങി.
“കയറു.”
പാറു നല്ല ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്.. സ്റ്റാർട്ട് ചെയ്തതും… ഞാൻ ക്ലച്ച് പെട്ടെന്ന് വിട്ടപ്പോൾ വണ്ടി ഒന്നു മുന്നോട്ട് കുതിച്ചു ഓഫായി. അപ്പോയെക്കും അവളന്റെ വയറിൽ ഒരു കൈ കൊണ്ട് ബലമായി ഇറുക്കിപിടിച്ചു.
നിഖില – നിധി മെല്ലെ പോയമതി കേട്ടോ.
വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു… പാറുവിന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു…
മുട്ടിയിരുമി ഇരുന്നപ്പോൾ നല്ല രസം….
ഞാനാ അലോയ്ക്കുക ഓരോ സിനിമയിലും നായികമാരെ ചേർത്തുഇരുത്തി വണ്ടിയോടിക്കുന്ന നായകന്മാരുടെ ഒരു ഭാഗ്യം.
അലെങ്കിലും ആർക്കാ ഭാര്യയോ കാമുകിയെകെ ബൈക്കിൽ ഇരുത്തി യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തത്.
പലപ്രവിശ്യം പാറുനെ ബൈക്കിൽ കൊണ്ടുപോയിട്ടുണ്ട് അപ്പോയൊന്നും ഇങ്ങെനെ മനസ്സിൽ ചിന്ത ഉണ്ടായിരുന്നില്ല. ആഹ് അപ്പോയൊക്കെ അവൾ ചേച്ചി ആയിരുന്നാലോ… പക്ഷെ ഇപ്പോ മനസ്സിൽ അവളോട് വേറെ എന്തൊക്കയാണ്. കാമം ആവാം. മനസാക്ഷി അങ്ങനെ ചിന്തിക്കല്ല എന്നൊക്കെ പറയുനിണ്ട് പക്ഷേ അപ്പോയൊക്കെ ഞാൻ താലി കെട്ടിയ പെണ്ണല്ലേ എന്നു പറഞ്ഞു സ്വയം ന്യായികരിക്കും……..
വീടെത്തി… അവിടെ രണ്ടുപേരും ഞങ്ങളെ കാത്തിരിക്യാ ആയിരുന്നു. ഇതിനുമുൻപൊക്കെ ഞാൻ ഫ്രീയായി കയറിചെന്ന വീടാ, ഇപ്പോ ആകെ ഒരു ചമ്മൽ…
അമ്മാവൻ – വാ മക്കളെ..

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ