പ്രായം 4 [Leo] 1538

കരുത്തിയപ്പോ ദേ…ണ്ടു അവൾ ജെവല്ലറി ബോർഡ്‌ നോക്കുന്നു… എന്റെ അമ്മേ ഇത് കൈവിട്ട് പോകുമോ…. അക്കൗണ്ട് കാശ് മൊത്തം ഇവള് ഒറ്റദിവസം കൊണ്ട് കാലിയാകുമോ… എങ്ങനെയാ ഒന്നു അവളാടത്തു പറയാ…. ശോ ചോദിച്ചു മേടിച്ചതായി പോയാലോ… എന്റെ ഈശ്വരാ… കമ്പനി ജോലി ചെയ്യതാപ്പോ കിട്ടിയ സാലറി ആണ്… അക്കൗണ്ട് കിടക്കുന്നത്… ഗൾഫിൽ പോയാൽ അവിടത്തെ ചിലവിനു തത്കാലം യൂസ് ചെയാം എന്നു വിചാരിച്ചിരുന്നതാ.. ഇതിപ്പോ എന്താകുമോ എന്തോ… അക്കൗണ്ട് കാലിയായാലും… അമ്മേടെ ബാങ്ക് കാർഡ് എന്റെ കഴിൽ ഉള്ളോണ്ട് മാനം പൊക്കിലാ…

ജെവല്ലറി കയറി… ഞാൻ ഷോപ്പിംഗ് ബാഗ് ഒകെ കസ്റ്റമർ കെയർ ഏല്പിക്കുപോൾ പാറു അവരോടു എന്തോ ചോദിക്കുകയായിരുന്നു..

അവളെടുത്തു പൈസന്റെ കണക്കു പറഞ്ഞ പിന്നാ വാങ്ങിയ സാധനത്തിന്റെ മൊത്തം പൈസ ഇങ്ങു വച്ചേക്കും.. പിന്നാ നമ്മളെ മാനം പോവൂല്ലേ.. ആഹ്… ഇനി ഇവളെയും കൂട്ടി ഷോപ്പിംഗ് ഇല്ല എന്നു തീരുമാനിച്ചു… ഇനി എന്നോട് മനസ്സിൽ ദേഷ്യം ഉള്ളോണ്ട് ആണോ ഇങ്ങനെ ഒരു രെവെൻജ് ആണോ…. ഹേയ് അല്ല….

ഞാൻ ബാഗ് ഒകെ ഏല്പിച്ചു… അവളുടെ പിന്നാലെ പോയി… അവള് അനു വാവയ്ക്കു… പാദസരം വാങ്ങാൻ ആയിരുന്നു… ഇനി ബാക്കിയുള്ളവർക്കും കൂടി മേടിച്ചാൽ ബേഷ്…

എനിക്ക് പിശുക്… ഉണ്ടായിട്ടു ഒന്നുമല്ല… അനന്തു എന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പ്ലസ് ടു പഠിക്കുമ്പോൾ… എന്നെ പോലെ തന്നെ നല്ലണം പഠിക്കുന്ന കുട്ടിയാ… നങ്ങടെ ഒപ്പം പ്രൈവറ്റ് സ്കൂൾ തന്നെ അവൻ പഠിച്ചത്…കുഞ്ഞിലേ അച്ഛൻ നഷ്ടപ്പെട്ട അവൻ, അവന്റെ അമ്മയു അവനും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കാശ് കൊണ്ടാ അവരുടെ ജീവിതം മുന്നോട്ട് പോയത്… ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ പഠിത്തത്തിൽ കോമ്പറ്റിഷൻ ആയിരുന്നു ആര് ഫസ്റ്റ് എന്നു… ഒരിക്കൽ കുറച്ചു കുട്ടികൾ ചേർന്ന് അവനെ സ്റ്റാറ്റസ് പറഞ്ഞു കളിയാക്കി.. അപ്പോഴാവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഇന്നും ഒരു പ്രതിജ്ഞയായി കിടപ്പുണ്ട്. ‘ നിങ്ങൾ ഒകെ നിങ്ങളുടെ അച്ഛന്റെ അടുത്തു പൈസ ഉള്ളോണ്ട്‌ അല്ലെ ആർഭാടം.. കാണിച് ഇങ്ങനെ പെരുമാറുന്നത്. സ്വന്തമായി അദ്ധ്വാനിച്ച് ജീവിച്ച നോക്കു.. അല്ലാതെ അപ്പന്റെ പണവും തിന്നു ജീവിക്കുന്നത് ആണ്പിള്ർക്കു പറഞ്ഞ പണിയല്ല. എന്നൊക്കെ കുറെ അവൻ പറഞ്ഞു.. അതൊരു ഇൻസ്പിറേഷൻ ആയിരുന്നു… കുറച്ചു കാലം എങ്കിലും… സ്വന്തമായി അധ്വാനിച്ചു ജീവിച്ചു സ്വയം ആത്മവിശ്വാസം വരുത്തണം എന്നു…. അന്നെത്തെ സംഭവത്തിനുശേഷം നല്ലൊരു കൂട്ടുകാരനെ കൂടി എനിക്ക്..

പാറു – നിധി ഇത് എങ്ങനെ ഇണ്ട്..

“ഹ്…”

പാറു – നിധി, ഇത് എങ്ങനെ ഉണ്ടെന്ന്..

“കൊള്ളാം… അവള് പാദസരവും ബ്രേസ്‌ലെറ്റ് സെലക്ട്‌ ചെയ്തു വച്ചതു കാണിച്ചു തന്നു..”

The Author

359 Comments

Add a Comment
  1. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *