വേദന കൊണ്ട് എഴുനെൽകാൻ പറ്റാതായി പോയി അലേൽ ഞാൻ വല്ല കാടുകയും ചെയ്തേനെ അവളെ…… എന്തിന് അവൾ ചവിട്ടി എന്റെ നടുവൊടിച്ചേ എന്നു എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല….. ഞാൻ കുറെ സമയം നിലത്തു കിടന്ന് പോയി…. അവള് തിരിഞ്ഞു നോക്കിയില്ല…. കണ്ണിന്നു വെള്ളം പോലും വന്നുപോയി…. ഞാൻ അങ്ങനെ യൊക്കെ തന്നെ കിടന്നു നേരം വെളുപ്പിച്ചു… മെല്ലെ എണ്ണിറ്റു… രാജകുമാരി… അപ്പോഴും നല്ല ഉറക്കത്തിൽ ആണ്…. അവളുടെ പൂച്ചാക്കുട്ടി പോലെത്തെ ക്യൂട്ട് മുഖകാണുന്മ്പോൾ എന്റെ ദേഷ്യം മൊക്കെ അലിഞ്ഞു ഇല്ലാണ്ട് ആവുകയാ….. എന്നാലും ഇവള് എനിക്ക് ഒരുവിലയും തരുന്നില്ലലോ….
ഞാൻ എന്റെ ഫോണിൽ അവളുടെ കുറച്ചു ഫോട്ടോ എടുത്ത്….
പക്ഷേ ഇത് എപ്പോഴും ഇങ്ങനെ അണ്ണേൽ ശരിയാവൂലാ… ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒകെ മാറി.. താഴെ ഇറങ്ങി… പുറത്തു പേപ്പർ വായിച്ചോണ്ട് ഇരുന്ന അമ്മാവന് ചായ കൊണ്ട് കൊടുക്കുക ആണ് അമ്മായി…
അമ്മായി – നിധി അവൾ എണീറ്റില്ലേ..
” ഇല്ല അമ്മായി…. ”
അമ്മായി – എന്നാ നീ ഇരിക്ക് ഞാൻ ചായ എടുക്കാം…
” വേണ്ടാ അമ്മായി എനിക്ക് കുറച്ചു കാര്യമുണ്ട് പോയിട്ട്… അതാ രാവിലെ തന്നെ… ”
രണ്ടു പേരോടും ഞാൻ അതും പറഞ്ഞു തിരിച്ചു വീട്ടിലേക്കു ഇറങ്ങി….
മതിയായി….. രക്ഷപെട്ടാ മതി….
തിരിച്ചു വീട്ടിലെത്തി…
നിഖി – എന്താടാ രാവിലെ തന്നെ….
” എന്താ എന്റെ വീട്ടിൽ എനിക്ക് വന്നൂടെ… ”
നിഖി – നീയെന്തിനാ അതിനു ചൂടാവുന്നെ…
” ഞാൻ ചൂടയൊന്നുമില്ല.. ”
നിഖി – മ്മുമ്മ്മ്…. പാറു എവിടെ….

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ