ചേച്ചിയോട് ഇതിനു മറുപടി കൊടുത്താൽ എല്ലാം പറയേണ്ടി വരുമല്ലോ….ഞാൻ മെല്ലെ തടിയുരാൻ നോക്കി….
” ഞാൻ ഇപ്പൊ വരവേ. ”
നിഖില – അഹ് ചെക്കന് ഇതിനു മറുപടി ഇല്ല…. ഇനി നീ വാ കാണിച്ചു തരാം.
ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവിടെന്ന് വലിഞ്ഞു.
അന്ന് പ്ലാൻ ചെയ്താ സ്ഥലം ഒകെ പോയി വന്ന ശേഷം കിടക്കാൻ കിടന്നു…ഇന്ന് ഫുഡ് മൊത്തം വിസിറ്റ് ചെയ്ത സ്ഥലങ്ങളിൽ നിന്ന് ആയിരുന്നു. പാറു ഇതുവരെ മുറിൽ വന്നില്ല. അവള് ഇന്ന് എന്റടുത്തു മിണ്ടിയിട്ടു പോലുമില്ല… ദേഷ്യത്തിൽ ആണെന്നാ….. പൊട്ട്… എനിക്കുമില്ലേ ദേഷ്യം…. മുഖത്തു കൊണ്ട് അടി ഓർത്തപ്പോൾ ദേഷ്യം കൂടി കൂടി വന്നു…
ഞാൻ അങ്ങനെ കിടക്കുമ്പോൾ ഉണ്ട്. അമ്മ വാതിലിൽ മുട്ടുന്നു.
ഞാൻ പോയി തുറന്നു നോക്കുമ്പോൾ…. അമ്മ ദേഷ്യത്തിൽ ആണ്.
അമ്മ – ഡാ നീ എന്താടാ അവളോട് കാണിച്ചത്
” ഞാൻ ആരോട് എന്തു കാണിച്ചെന്ന. ”
അമ്മ – പാറു, അവൾ ഇവിടെ കിടക്കുന്നില്ല എന്നാ പറയുന്നേ…
” അവൾ കിടക്കുനിലേൽ… ഞാൻ എന്താ വേണ്ടത്. ”
അമ്മ – ദേ നിധി കളിക്കല്ലേ… നീ ഇപ്പോ പഴയ ഒറ്റത്തടി അല്ല, ഉത്തരവാദിത്തം ഒക്കെയുണ്ട്. അത് മറക്കേണ്ട.
“ഞാൻ എന്തു ചെയ്‌തെന്ന..”
അമ്മ -അമ്മാവനും അമ്മായിയെയും അറിയിക്കാതെ, നീ വന്നു അവളെ വിളിച്ചോണ്ട് പോ. ഇനി മേലിൽ അവള് പിണങ്ങി…. യാ മോനെ അമ്മയെ അറിയാമാലോ…
“ന്റെ ഈശ്വര ഞാൻ എന്തു ചെയ്തു, വാ നടക്കു… ഞാൻ വിളികാം അവളെ.”
ഞാൻ നോക്കുമ്പോൾ അവള് നിഖിയുടെ കൂടെ ബെഡിൽ ഇരിക്കുന്നു…
അമ്മ – മോളെ ദേ അവൻ വന്നിനാ… മോളു പോയി കിടന്നോ…

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ