“”എന്നാൽ മോളും വാ നമുക്ക് ഒരുമിച്ച് കഴിക്കാം… “”
അമ്മ എന്നോടായി പറഞ്ഞു……
“”എനിക്ക് വേണ്ട ഞാൻ കഴിച്ചട്ടാണ് വന്നത്…. “”
ഞാൻ അതിന് മറുപടി നൽകി… പക്ഷെ അമ്മ അതിന് സമ്മതിച്ചില്ല….
അമ്മ എന്നെയും കൂട്ടി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി പിന്നാലെ അവനും വന്നു….
“ഡാ… പോയി കുളിച്ചേച്ചും വാടാ ”
അമ്മ അവനോട് ആജ്ഞാപിച്ചു…..
“” കുളിയൊക്കെ പിന്നെ ആദ്യം എന്തെങ്കിലും കഴിക്കാം””
അവൻ കുസൃതിയോടെ മറുപടി നൽകി….
“ദേ അപ്പു നീ എന്റെന്ന് വാങ്ങുവേ… ”
അമ്മ ദേഷ്യത്തോടെ അവനോടായി പറഞ്ഞു….
“അഹ്… ശരി.. ശരി… ഇനി ഞാൻ കാരണം അമ്മ പ്രഷർ കയറ്റണ്ട… ”
അതും പറഞ്ഞ് അവൻ കുളിക്കാൻ പോയി… ആ നേരം കൊണ്ട് ഞാനും അമ്മയും കഴിക്കാനുള്ള ഭക്ഷണം അടുക്കളയിൽ നിന്നും മേശയിലേക്ക് കൊണ്ടുവന്നു വെച്ചു…. അപ്പോഴേക്കും അവൻ കുളിയൊക്കെ കഴിഞ്ഞു കഴിക്കാൻ വന്നിരുന്നു….. ഒരു കറുത്ത ടീഷർട്ടും നീല ജീൻസും ആയിരുന്നു അവന്റെവേഷം…. ഞാനും ഏകദേശം അവന്റെ അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്…. ഒരു നീല സ്കിൻ ഫിറ്റ് പാന്റും കറുത്ത ടോപ്പും…..
മേശയുടെ നടുക്കായി കസേര വലിച്ചിട്ടു അവൻ ഇരുന്നു അവന്റെ ഇടതും വലതും സ്ഥാനത്തായി ഞാനും അമ്മയും ഇരുന്നു…… അവന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചത് കൊണ്ട് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അവന്റെ സാമീപ്യവും സംസാരവും എല്ലാം എന്നിൽ എന്തോ ഒരുതരം ഉന്മേഷം ഉളവാക്കി…. ഓരോ നിമിഷങ്ങൾ കഴിയുംതോറും ഞാനവനെ അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചു…..
ഒടുവിൽ ഭക്ഷണം കഴിക്കൽ കഴിഞ്ഞു അവൻ കൈ കഴുകൻ എഴുനേറ്റു…. ഞാനും അമ്മയും കഴിച്ചു കഴിഞ്ഞ പത്രങ്ങളും ആയി അടുക്കളയിലേക്ക് നടന്നു…… പക്ഷെ പത്രങ്ങൾ കഴുകാൻ അമ്മ എന്നെ അനുവദിച്ചില്ല…..
എന്നോട് അപ്പുറത്തേക്ക് പോയിക്കോളാൻ അമ്മ പറഞ്ഞു….. ഞാനും അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു….. ഞാൻ വേഗം അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നു…. അവിടെ മുൻപിൽ ഒരു കസേരയിൽ ചാരി കിടന്നു ഫോണിൽ നോക്കുകയായിരുന്നു അപ്പു…..
ഞാൻ മെല്ലെ അവന്റെ അരികിലേക്ക് ചെന്നു….
“ആ ഇരിക്ക്… “
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ