പ്രേമം 01 [MR. കിംഗ് ലയർ] 332

പരിശോധിക്കാൻ തുടങ്ങി….. പക്ഷെ നിരാശയായിരുന്നു ഫലം….

അവന്റെ ഗന്ധം നിറഞ്ഞ ആ മുറിയിൽ എനിക്ക് അവന്റെ സാമിപ്യം ഉള്ളത് പോലെ എനിക്ക് അനുഭവപ്പെട്ടു…. അന്നേരമാണ് ബുക്കുകൾ അടക്കിയ ഷെൽഫിൽ നിന്നും നിന്നും എനിക്ക് അവന്റെ ഒരു ഡയറി കിട്ടിയത്….. പിന്നീട് ഒന്നും നോക്കിയില്ല കുത്തിയിരുന്നു ഒരു മുഴുവൻ വായിച്ചു….

“”” അതിൽ മുഴുവൻ അവന്റെ നഷ്ട പ്രണയത്തിന് ഓർമ്മകളായിരുന്നു… ആ ഡയറിയുടെ ഓരോ പേജുകൾ മറിക്കുമ്പോഴും…. അവന്റെ പ്രണയത്തിന്റെ ആഴവും അവൻ എത്രത്തോളം അവളെ സ്നേഹിച്ചു എന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…. ആ നിമിഷം ഞാൻ ഒരു തീരുമാനം എടുത്തു ഒരിക്കലും അവനെ വിട്ടു പോകില്ല എന്ന് അവനെ ആ കള്ളചെക്കനെ സ്വന്തമാക്കുമെന്നും….

ഡയറി തിരിച്ചു അലമാരി യിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞു ഞാൻ കണ്ടത് എന്നെത്തന്നെ നോക്കി നിൽക്കുന്ന അപ്പുവിനെ ആണ്…. കണ്ണുകളാൽ ചിരിച്ചുകൊണ്ടുള്ള അവന്റെ നോട്ടം ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരിയുമായി എന്നെ നോക്കി നിൽക്കുന്ന അവന്റെ നോട്ടം നേരിടാനാവാതെ ഞാൻ എന്റെ തലകുനിച്ചു നിന്നു….

പെട്ടെന്ന് വരുന്ന ചോദ്യം..

“” ഇയാൾ എന്റെ റൂമ് പരിശോധിക്കാൻ ഇറങ്ങിയത….? ?? “””

അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ലയിരുന്നു….
ആ ചോദ്യത്തിന് മുൻപിൽ ഞാൻ ഒരു നിമിഷം പകച്ചു എങ്കിലും എനിക്ക് ഒരു മറുപടി നൽകാൻ സാധിച്ചു…

“”അത്… ഞാൻ വെറുതെ…. ബുക്സ് കണ്ടപ്പോ ഇടുത്തു നോക്കിയതാ “”

അല്പം ചമ്മിയ ചിരിയും ആയി ഞാൻ അവനു മറുപടി നൽകി…..

അപ്പോഴേക്കും ഞങ്ങൾക്ക് ഇടയിലേക്ക് അമ്മകടന്നു വന്നു…

“ആഹാ എന്റെ ചാക്കുടു മോൻ എപ്പോ എത്തി… ”

“ദേ… മീ…. വെറുതെ ചൊറിയാൻ നിൽക്കല്ലേ ”

അവൻ അമ്മയുടെ മൂക്കിൽ പിടുത്തമിട്ടു കൊണ്ട് പറഞ്ഞു…

“മീ…. യോ?? ???? ”

അവൻ അമ്മയെ അങ്ങനെ വിളിച്ചത് കേട്ട് സംശയത്തോടെ ഞാൻ ചോദിച്ചു….

“അതു മോളെ അവൻ ഇപ്പോ എന്നെ തോന്നിയതുപോലെ വിളിക്കുന്നു… ചിലപ്പോൾ അമ്മ അല്ലെങ്കിൽ മീ… അമ്മി… അങ്ങനെ തോന്നിയത് പോലെ… ”

ചെറുചിരിയോടെ അമ്മ പറഞ്ഞു നിർത്തി….

“എന്റെ കുട്ടി വല്ലതും ഭക്ഷിച്ചുവോ… ”

കളിയാക്കി കൊണ്ട് അമ്മ അവനോട് ചോദിച്ചു…

“” ഇല്ല മാതാശ്രീ ഉണ്ടാക്കിയ കഴിക്കാൻ ആണെന്ന് നോം ഇത്രയും നേരത്തെ ഇങ്ങട് വെച്ച് പിടിച്ചത്… “””

അതെ കളിയാക്കൽ തിരിച്ചു വെച്ചു കൊണ്ട് അവൻ മറുപടി നൽകി…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

71 Comments

Add a Comment
  1. രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.

    അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.

  2. രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
    ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
    എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
      അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  3. Super…..
    Devaragam ini undavo bro

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ.

      ദേവരാഗം വരും…

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  4. Mr. King lair,

    പൊന്നു സഹോ കഥ അടിപൊളി?????
    ഒത്തിരി ഇഷ്ടപ്പെട്ടു??????
    ഇടക്ക് വച്ച് നിർത്തല്ലേ plss????

    സ്നേഹത്തോടെ?
    വിഷ്ണു…..????

    1. MR. കിംഗ് ലയർ

      താങ്ക്സ് സഹോ…

      കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
      പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *