“ഒച്ച വെക്കല്ലേ പെണെ ഇത് ഞാനാ ”
ആ ഇരുട്ടിലും എനിക്ക് ആ ശബ്ദം തിരിച്ചറിയൻ സാധിച്ചു…..
“അപ്പു….. ”
“മിണ്ടല്ലേ കൊച്ചേ….. ”
എന്റെ വായിൽ നിന്നും കൈ മാറ്റിയ ശേഷം അവൻ എന്നോട് പറഞ്ഞു…. ഞാൻ കട്ടിലിൽ എഴുനേറ്റ് ഇരുന്നു….. ശേഷം തൊട്ടപ്പുറത്തു കിടക്കുന്ന ഉമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം അവനോട് ചോദിച്ചു….
“”എന്താ…. എന്തിനാ വന്നേ… ഒന്ന് പോ അപ്പു… പടച്ചോനെ ആരെങ്കിലും കാണും “”
ഞാൻ പരിഭ്രാന്തമായി എന്തെക്കെയോ പറഞ്ഞു കൂട്ടി…..
പക്ഷെ അവൻ കുനിഞ്ഞു എന്റെ നെറ്റിയിൽ മുത്തികൊണ്ട് എന്നെ മാറോടണച്ചു…..
ആ നിമിഷം ഞാൻ അത്രയും നേരം അനുഭവിച്ച ടെൻഷൻ എല്ലാംഎങ്ങോ പോയി ഒളിച്ചു… അവന്റെ മാറിൽ അവനെ ഹൃദയതാളവും കേട്ട് അവന്റെ ചൂട് ഏറ്റു നിൽകുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി… ഞാൻ അത്രയും സുരക്ഷിത ആണ് എന്ന് എനിക്ക് തോന്നി…
പെട്ടന്ന് അവൻ എന്നെ അടർത്തി മാറ്റിക്കൊണ്ട് എന്റെ കാതുകളിൽ പ്രണയം നിറഞ്ഞ സ്വരത്തിൽ എന്നോട് മെല്ലെ പറഞ്ഞു…
പെണ്ണെ എനിക്ക് ഈ ഉമ്മച്ചികുട്ടിയെ ഒരുപാട് ഇഷ്ടാ…. എന്റെ ജീവനാ നീ… എന്റെ ഭാര്യയായി എന്റെ കുഞ്ഞുങ്ങളുടെ ഉമ്മയായി എന്റെ അമ്മയുടെ മരുമകൾ ആയി എന്റെ ജീവിതത്തിലേക്ക് വരുമോ നീ….
ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ…. ഞാൻ നിറഞ്ഞ മിഴികളോടെ അവന്റെ കുസൃതിചിരി നിറഞ്ഞ മിഴികളിലേക്ക് നോക്കി… പെട്ടന്ന് ഞാൻ അവനെ എന്നിലേക്ക് അമർത്തി അവന്റെ കീഴ്ച്ചുണ്ടിൽ എന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അതിലൂടെ ഞാൻ എനിക്ക് അവനോട് ഉള്ള പ്രണയം മനസിലാക്കി കൊടുത്തു…..
“”ഡീ…..””
ഉമ്മയുടെ ഉച്ചത്തിൽ ഉള്ള വിളിയാണ് എന്നെ ഉണർത്തിയത്…..
ഞാൻ ഞെട്ടി പിടഞ്ഞു എഴുനേറ്റ് നോക്കി…..
“”എവിടെ…. അപ്പു എവിടെ….??? “”
കണ്ണ് തുറന്നപ്പോൾ അപ്പുവിനെ കാണാതെ ഞാൻ ചുറ്റും നോക്കി ചോദിച്ചു….
“”ആര്…..???? “”
ഉമ്മ സംശയത്തോടെ എന്നോട് ചോദിച്ചു…
അപ്പോൾ ആണ് ഞാൻ കണ്ടത് കിനാവ് ആണ് എന്ന് എനിക്ക് ബോധ്യമായത്….
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ