MR.കിംഗ് ലയർ ‘s
“””””പ്രേമം””””
ആദ്യം എന്നെ പരിചയപ്പെടുത്താം ഞാൻ ഫിദ എന്റെ ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയത് ആണ് ഞാൻ…
പ്രണയം എന്നാ വികാരം എന്നുമുതൽ ആണ് എന്റെയുള്ളിൽ നിറഞ്ഞത് എന്ന് ചോദിച്ചാൽ എന്റെ ഇച്ചായനെ അല്ല അപ്പുവിനെ കണ്ട ആ നാൾ മുതൽ ആണ്.
എന്നെ കാണാൻ അത്ര ഭംഗി ഒന്നും ഇല്ല… സാധാരണ ഉമ്മച്ചികുട്ടികളെ കാണാൻ എങ്ങിനെ ഉണ്ടോ അത് പോലെ തന്നെ… പിന്നെ എന്റെ ഇച്ചായൻ,
അപ്പു എന്നാ അജയ് എന്റെ ഉമ്മയുടെ ബെസ്റ്റ് ഫ്രണ്ടിന്റെ മകനാണ്. ആൾക്ക് എന്നെക്കാൾ ഒരു 4 വയസ്സ് കൂടുതൽ ഉണ്ട്…. കാണാൻ എന്നെ പോലെ തന്നെ അത്ര ബംഗിയൊന്നും ഇല്ല…. പക്ഷെ എന്റെ സാറെ ആളുടെ ചിരി അതിൽ ആണ് ഞാൻ വീണു പോയത്….
ഞാൻ +2 എക്സാം കഴിഞ്ഞു വെറുതെ ഇരിക്കുന്ന കാലം…. അപ്പു മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞു വെറുതെ നടക്കുന്ന കാലം…. അതായത് ഒരു വേനൽ അവധികാലം….
എന്റെ ഇത്തയുടെ കല്യണം സംബന്ധിച്ചു ഞങ്ങളുടെ പഴയ വീട് വിറ്റ് ഞങ്ങൾ ഉമ്മയുടെ ഫ്രണ്ടിന്റെ വീടിന്റെ തൊട്ട് അടുത്ത് താമസം ആക്കി… ഞങ്ങളുടെ വീടുകൾ തമ്മിൽ വേർതിരിച്ചട്ടുള്ളത് ഒരു മതിൽ ആണ്….
അങ്ങനെ അവിടെ താമസം ആക്കിയ നാൾ തൊട്ട് അപ്പുവിന്റെ അമ്മ എല്ലാദിവസവും ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകയായി…. പക്ഷെ അപ്പോൾ ഒന്നും ഞാൻ അപ്പുവിനെ കണ്ടട്ടില്ല…..
ആള് ഭയങ്കര തിരക്കല്ലേ കൂട്ടുകാരുടെ ഒപ്പം കറക്കവും….. വീട്ടുകാർക്ക് പോലും മൂപ്പരെ ഒരു മിന്നായം പോലെ കാണാൻ സാധിക്കു… ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു….
അപ്പുവിന്റെ അമ്മയെ ഇനി നമുക്ക് അമ്മ എന്ന് തന്നെ വിളികാം….. അങ്ങനെ അമ്മയുടെ നാവിൽ നിന്നു ഒരുപാട് കാര്യങ്ങൾ അപ്പുവിനെ കുറിച്ച് അറിഞ്ഞുവെങ്കിലും ഒന്ന് കാണാൻ കിട്ടിയിട്ടില്ല ആ സാധനത്തെ…..
ഒരുദിവസം അമ്മ ഒരു ആൽബംവുമായി വീട്ടിലേക്ക് വന്നു…..
ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ഓരോ ചിത്രങ്ങൾ കണ്ട് അതിന് കമന്റും പറഞ്ഞു കൊണ്ടിരിക്കുന്നു…. അധികവും അമ്മയുടേം അച്ഛന്റേം കല്യാണ ഫോട്ടോകൾ ആയിരുന്നു….. പെട്ടന്ന് എന്റെ ഇത്ത ഒരു പേജ് മറിച്ചു അതിൽ ഞാൻ കണ്ടു കാണാൻ കൊതിച്ച ആ സാധനത്തെ…..
ഫോട്ടോയിൽ കണ്ടാൽ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടാൻ തോന്നും അത്രക്ക് ക്യൂട്ട് ആയിരുന്നു ആ കല്ലാതിരുമേലി….. ഫോട്ടോയിൽ അപ്പുവിന് ഏകദേശം 2 വയസുണ്ടാകും…… പഴയ ഫാഷൻ ആണല്ലോ കുഞ്ഞ് കുട്ടികളെ പ്രതേകിച്ചു ആൺകുട്ടികളെ ജനിച്ചപടി കിടത്തി ഫോട്ടോ എടുക്കുന്നത്….. ആ സൈസ് തന്നെയാർന്നു ഇതും…..
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ