“ദേ ഉമ്മ ഇങ്ങടെ ഇളയ കുരുപ്പിനു വട്ടായാട്ടോ ”
ഇത്ത അതും പറഞ്ഞു ലൈറ്റും ഓഫ് ചെയ്‌തു എന്റെ ഒപ്പം വന്നു കിടന്നു….
ഉറങ്ങാൻ കിടന്നത് ഒരുപാട് നേരമായിട്ടും ഉറക്കം എന്ന സാധനം എന്നിലേക്ക് കടന്നു വന്നില്ല.
ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.
ഉറക്കം നഷ്ടമായ ഞാൻ വീണ്ടും ഫോൺ കൈകളിൽ എടുത്തു. ഗാലറി തുറന്നു ആൽബത്തിൽ നിന്നും പകർത്തിയ ചിത്രം നോക്കിക്കൊണ്ട് മനസ്സിൽ മെല്ലെ ചോദിച്ചു
“എന്നാടാ ചക്കരേ എനിക്ക് നിന്നെ എനിക്ക് കാണാൻ അവസരം ഉണ്ടാവുന്നത് ”
അന്നേരം ആണ് ബോധം എന്ന് പറഞ്ഞ സാധനം എന്റെ മണ്ടയിൽ ഉദിച്ചത്…. അല്ല ഈ ഫേസ്ബുക് എന്ന് പറഞ്ഞ സാധനത്തിൽ ആ സാധനം ഉണ്ടാവില്ലേ…..
പിന്നെ ഒന്നും നോക്കിയില്ല വേഗം ഫേസ്ബുക് തുറന്നു….. പക്ഷെ ഫേസ്ബുക് ലോഡ് ആവുന്നില്ല….. ചതിച്ചതാ എന്നെ….. ഐഡിയക്കാർ…. അങ്ങനെ അവരുടെ അപ്പൂപ്പനും അമ്മുമ്മക്കും വരെ തെറിയും വിളിച്ചു… ഞാൻ വീണ്ടും തലയിണയിലേക്ക് മുഖം അമർത്തി കിടന്നു…
പെട്ടന്ന് തലയിൽ വീണ്ടും ഒരു ബൾബ് കത്തി….
ഇത്തയുടെ ഫോൺ എടുത്തു ഞാൻ വേഗം ഫേസ്ബുക്ക് തുറന്നു. അജയ് ശങ്കർ എന്ന പേരിന്റെ ഓരോ അക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ എന്റെ ഹൃദയത്തിന്റെ തുടുപ്പും വർദ്ധിച്ചുവന്നു. അവസാനം ഒരുപാട് അജയ് മാരിൽ നിന്നും ഞാനെന്റെ ഇച്ചായനെ കണ്ടെത്തി എത്തി.
ഇത്രയും നാളും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ആ മുഖം ഞാൻ കണ്ടു. അതെ ആദ്യ കാഴ്ചയിൽ തന്നെ ഞാൻ എന്റെ ഇച്ചായന് അടിമപ്പെട്ടു, ആ കണ്ണുകൾക്ക് ആരെയും മയക്കുന്ന ആ ചിരിക്ക്, എത്ര നേരം ഞാൻ ആ ഫോട്ടോ നോക്കിയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല, പക്ഷേ എനിക്ക് ലഭിച്ച ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പ്രൊഫൈലിൽ സ്റ്റാറ്റസിൽ ഇൻ ആൻ ഓപ്പൺ റിലേഷൻഷിപ്പ് എന്നാ ടാഗ് കണ്ടതോടെ എന്റെ ഹൃദയം നിശ്ചലമായി ഞാൻപോലുമറിയാതെ എന്റെ മിഴികൾ നിന്നും കണ്ണുനീർ തുള്ളികൾ പൊട്ടിപ്പുറപ്പെട്ട ഉറവ പോലെ കണ്ണുകളിൽ നിന്നും കവിളിലേക്ക് ഒഴുകിയിറങ്ങി , ഹൃദയത്തിൽ എന്തോ ഒരു തരം ഭാരം എനിക്കനുഭവപ്പെട്ടു.
അത്രയും നാളും പോത്തുപോലെ കിടന്നുറങ്ങിയിരുന്ന ഞാൻ ആ രാത്രി മുതൽ ഉറക്കമില്ലാത്ത ജീവിയെ പോലെ ആയി മാറി. നിദ്രാദേവി അന്ന് രാത്രി മുതൽ എന്നെ തിരിഞ്ഞു നോക്കിയില്ല, വേദന നിറഞ്ഞ മനസ്സും നിറഞ്ഞൊഴുകുന്ന മിഴികളുമായി ഞാൻ തലയിണയിൽ മുഖമമർത്തി കിടന്നു,……
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ