അങ്ങനെ ഓരോ ദിനങ്ങളും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു, പക്ഷേ അപ്പുവിനോട് ഉള്ള പ്രണയം എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നുകൊണ്ടിരിക്കുന്നു.
ഇത്ര നാളായിട്ടും ഇതുവരെ ഞാൻ അപ്പുവിനെ നേരിൽ കണ്ടിട്ടില്ല. ആള് വന്നു പോകുന്നുണ്ടെന്ന് അമ്മയിൽ നിന്നും ഞാനറിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരുപാട് ദിവസങ്ങൾക്ക് ഒടുവിൽ ആ സുദിനം വന്നെത്തി എന്റെ ഇത്താത്തയുടെ കല്യാണം….. അന്നെങ്കിലും അവനെ കാണാൻ സാധിക്കും എന്നായിരുന്നു എന്റെ ഒരു ധാരണ, പക്ഷേ കല്യാണത്തലേന്നു കല്യാണത്തിന്റെ അന്നും ആൾക്കൂട്ടങ്ങൾ ക്കിടയിൽ അവന്റെ മുഖം അന്വേഷിച്ചെങ്കിലും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല,,,
അങ്ങനെ കല്യാണമൊക്കെ കഴിഞ്ഞു ഇത്ത വരന്റെ ഗൃഹത്തിലേക്ക് പോയി…. നാളുകൾ പിന്നിടുംതോറും അവനോടുള്ള എന്റെ പ്രണയം മാത്രം വർധിച്ചു വന്നു.
വേനൽമഴയുള്ള ഒരു വൈകുന്നേരം….. ആ ചെറിയ മഴയും ആസ്വദിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന നേരം ഞാനേറെനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ മോഹം ഒടുവിൽ പടച്ചോൻ എനിക്ക് സാധിച്ചു തന്നു….. എന്റെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അപ്പു അല്ല എന്റെ ഇച്ചായൻ എന്റെ വീട്ടിലേക്ക് കയറിവന്നു…..
ഞാൻ കാണുന്ന സ്വപ്നം ആണോ സത്യമാണോ എന്ന് അറിയാത്ത വിധം ഒരു മാന്ത്രിക വലയത്തിൽ അകപ്പെട്ട ഒരു പെൺ കുട്ടിയെ പോലെ ഞാൻ അവനിൽ ലയിച്ചുപോയി….. കുറ്റിരോമങ്ങൾ നിറഞ്ഞ അവന്റെ താടിയും നീണ്ട അവന്റെ മുടിയും ഗേറ്റ് തള്ളിത്തുറന്ന് ഉള്ള അവന്റെ വരവും എല്ലാം എന്റെ മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി
“”എവിടെയോ ആരോ പറഞ്ഞതുപോലെ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം അന്നാദ്യമായി ഞാൻ അനുഭവിച്ചറിഞ്ഞു”””
എന്നെ ആ സ്വപ്നം വലയിൽനിന്നും പുറത്തുകൊണ്ടുവന്നത് അവന്റെ ശബ്ദമാണ്…
“അമ്മ…. എന്റെ അമ്മ ഉണ്ടോ ഇവിടെ…. ”
അല്പം പരിഭ്രമം നിറഞ്ഞ അവന്റെ നോട്ടവും സംസാരവുമെല്ലാം എന്നെ വീണ്ടും അവനിലേക്ക് ആകർഷിതയാക്കി…. അവന്റെ ഓരോ ചലനവും എന്നിൽ അവനോടുള്ള പ്രണയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. അന്നേരം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു
“”അള്ളാ എന്റെ കാത്തിരിപ്പ് ഒടുവിൽ സഫലം ആയല്ലോ എന്റെ ചെക്കനെ നീ ഒടുവിൽ എന്റെ മുമ്പിൽ കൊണ്ടുവന്നല്ലോ”””
“അതെ എന്റെ അമ്മ ഇവിടെ ഉണ്ടോ “
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ