അവനിൽ നിന്നും വീണ്ടും ആ ചോദ്യം ഉയർന്നപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് തിരിച്ചെത്തിയത്.
പെട്ടന്ന് ഞാൻ അകത്തേക്ക് നോക്കി ഉമ്മയോട് പറഞ്ഞു….
“ഉമ്മ ദേ ആരോ കാണാൻ വന്നിരിക്കുന്നു”
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയത് അവന്റെ മിഴിയിലേക്ക് അറിയാതെ ഞങ്ങളുടെ ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി…. വീണ്ടും ഞാൻ അവന്റെ മാന്ത്രിക വലയത്തിൽ അകപ്പെട്ടു. അവന്റെ നോട്ടം താങ്ങാനാവാതെ ഞാൻ എന്റെ തല കുനിച്ചു..
“ആ നീയായിരുന്നോ കേറി വാടാ”
പുറത്തേക്ക് വന്ന ഉമ്മ അപ്പുവിനോടായി പറഞ്ഞു…..
“എ….. ഉമ്മാക്ക് ഇവനെ നേരത്തെ അറിയോ ”
എന്റെ മനസ്സിൽ ഒരു ചോദ്യം ഉടലിടുത്തു….
“”വേണ്ട അമ്മ ഉണ്ടോ ഇവിടെ??? “”
അമ്മയുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അവൻ വെറുതെ എന്നെ ഒന്ന് പാളി നോക്കി…. അവന്റെ ആ നോട്ടം ഞാൻ പുഞ്ചിരി കൊണ്ട് വരവേറ്റു,,,,
പെട്ടെന്ന് ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
“എടീ ദേ നിന്റെ മോൻ വിളിക്കുന്നു”
ഉമ്മയുടെ വിളികേട്ട് അമ്മ അകത്തുനിന്നും വന്നു….
“ആഹാ പുന്നാര മോൻ എപ്പോ എത്തി ”
അപ്പുവിനെ കളിയാക്കി കൊണ്ട് അമ്മ അവനോട് ചോദിച്ചു….
എന്റെ ചെക്കനെ കളിയാക്കുന്നോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ കൈയിൽ മെല്ലെ വേദനിപ്പിക്കാത്ത വിധം ഒന്ന് നുള്ളി…
” അമ്മ ഒന്നു വന്നേ”
അമ്മയുടെ കളിയാക്കൽ പുച്ഛിച്ച് തള്ളിക്കൊണ്ട് അവൻ പറഞ്ഞു….
എന്തോ കാര്യം ഉള്ള കാര്യത്തിനാണ് അവൻ വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ അമ്മ വേഗം തന്നെ അവനോടൊപ്പം പോകാനൊരുങ്ങി…
“”” എടീ ഞാൻ പോയിട്ട് പിന്നെ വരാം”””
ഉമ്മയോട് പറഞ്ഞു കൊണ്ട് അവർ അവരുടെ വീട്ടിലേക്ക് പോയി……
പിന്നീട് രണ്ടു ദിവസത്തേക്ക് ആളുടെ ഒരു വിവരവും ഉണ്ടായില്ല…. അമ്മയോട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം….
ഒരു ദിവസം രാത്രി……
ഉമ്മയും അമ്മയും ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നു അവരുടെ ഓരത്ത് ഞാനും അതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്…..
പെട്ടെന്നായിരുന്നു ഗേറ്റ് തള്ളിത്തുറന്ന് അവന്റെ വരവ്…. അവനെ കണ്ട ആ നിമിഷം എന്നിൽ വല്ലാത്തൊരു ഊർജ്ജം ഉടലെടുത്തു. എന്റെ രോമകൂപങ്ങൾ എല്ലാം എഴുന്നേറ്റുനിന്ന് അവനെ വരവേറ്റു…. അവനെ കാണുന്ന ആ നിമിഷം എന്റെ ഹൃദയം പതിന്മടങ്ങായി തുടിക്കാൻ തുടങ്ങും….
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ