“ആഹാ വന്നല്ലോ ഊരുതെണ്ടി”
അവനെ കളിയാക്കിക്കൊണ്ട് ഉമ്മയുടെ വകയായിരുന്നു കമ്മെന്റ്…. അമ്മ അത് കേട്ട് ചിരിക്കുന്നും ഉണ്ട്…
“”ഉമ്മാാ…. “”
അത് ഇഷ്ടപ്പെടാതെ ഞാൻ ഉമ്മയെ ഒന്ന് നീട്ടി വിളിച്ചു ….
അതിന്റെ അർത്ഥം മനസ്സിലായി ഉമ്മ എന്നോട് പറഞ്ഞു
“ഒന്ന് പോടി പെണ്ണേ”
പക്ഷെ അവൻ അത് ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു…
“അല്ല എവിടുന്നാ എന്റെ മോൻ വരവ്”
ചിരിയോടെ തന്നെ അമ്മ അവനോട് ചോദിച്ചു…..
“ഞാൻ ഒന്ന് മൂന്നാർ വരെ പോയേക്കർന്നു… ”
പതിവ് ചിരി ചുണ്ടിൽ ചാലിച്ചു കൊണ്ട് അവൻ അതിനു ഉത്തരം നൽകി,
“മൂന്നാറോ…. ”
തെല്ലത്ഭുതത്തോടെ ഞാൻ അവനോട് തിരക്കി
എന്റെ മോളെ ഒന്നും പറയണ്ട ഒരു ദിവസം രാത്രി ഒരുദിവസം രാത്രി എവിടന്നോ കയറി വന്നേക്കുവാ….ചോദിച്ചുട്ടോ ഒന്നും പറയുന്നുമില്ല… പെട്ടന്ന് അവന്റെ അവന്റെ റൂമിൽ ചെന്നു എന്തൊക്കെയോ വാരിയെടുത്തു പുറത്തേക്ക് നടന്നു….
“”എവിടെക്കാ എന്ന് “”
അമ്മ പരിഭ്രമത്തോടെ അവനോട് തിരക്കി
“ദേ അമ്മ ഇവിടം വരെ ”
ഷൂസ് ഇട്ടുകൊണ്ട് അവൻ മറുപടി നൽകി
“ദേ ഒന്ന് മൂന്നാർ പോയിട്ട് വരാം ”
അതും പറഞ്ഞു അവൻ കാറിൽ കയറി പോയി…
അമ്മ ഒരു ചെറു ചിരിയോടെ ആ കാര്യം പറഞ്ഞു നിർത്തി…
“‘ അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ ഇവന് പറ്റിയ പേര് ഊരുതെണ്ടി എന്നാ ”
ഉമ്മ കളിയാക്കി കൊണ്ട് അവനോട് പറഞ്ഞു….
ഞാൻ അതെല്ലാം കേട്ട് അവനെ അത്ഭുതത്തോടെ നോക്കിയിരുന്നു. എന്റെ നോട്ടത്തിന് അവൻ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.
അവന്റെ ആ കള്ളച്ചിരി കണ്ടു എന്റെ ഖൽബ് കിടന്നു പിടിക്കാൻ തുടങ്ങി…. അവന്റെ ഓരോ നോട്ടവും ഭാവങ്ങളും അവന്റെ ആ ചിരിയും എല്ലാം എനിക്ക് അവനോടുള്ള പ്രണയം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു….. അവനും അമ്മയും പോയതിനു ശേഷവും ഞാൻ അവന്റെ ഓർമ്മകളിൽ ലയിച്ചിരിക്കുമായിരുന്നു. ഇരിപ്പിലും നടപ്പിലും ഉറങ്ങാൻ കിടക്കുമ്പോഴും സ്വപ്നങ്ങളിൽ പോലും അവന്റെ മുഖം മാത്രം…
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ