ഏട്ടന്റെ കൈ വിരലുകൾ എന്റെ ശിരസ്സിലെ മുടിയിഴകളിൽ തഴുകി തലോടിയപ്പോൾ ഒരു ഹ്രശ്വനിദ്രയിൽ ഞാൻ ആണ്ടിറങ്ങി.
വീട്ടിലെത്തിയപ്പോൾ അപ്പച്ചിയും, ഇളയമ്മയും, അവരുടെ രണ്ടു മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു അവിടെ.
കാരണം, കിടപ്പിലായ അമ്മയെ നോക്കാൻ ബന്ധുക്കളായി അവർ മാത്രമേയുള്ളു. എന്നെ സ്വീകരിക്കാൻ വേറെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. ഇല്ലാഞ്ഞിട്ടല്ല, ആർക്കും സമയമില്ല. അത്രതന്നെ…
❤️5
വീട്ടിലെത്തി അമ്മയെ ഒന്ന് നേരിൽ കണ്ടപ്പോൾ മാത്രമാണ് എനിക്ക് ശരിക്ക് ആശ്വാസമായത്.
അവരെ കണ്ട് ആശ്വസിപ്പിച്ചപ്പോഴാണ് അമ്മയ്ക്കും എനിക്കും ഒരു ചെറിയ സന്തോഷം കിട്ടിയത്.
മുൻപേ ഒരു കിഡ്‌നിയുടെ പ്രവർത്തനം ഇല്ലായിരുന്ന അമ്മ ഇപ്പോൾ രണ്ടു കിഡ്നിയും നഷ്ട്ടപ്പെട്ട അവസ്ഥയിലായിട്ട് ഏകദേശം ഒരു വർഷമായി.
രണ്ടാഴ്ച കൂടുംബം കൃത്യമായി ഡയാലിസിസ് ചെയ്യാൻ കൊണ്ടുപോകാറുള്ളത് കൊണ്ട് ഇപ്പോഴും ജീവൻ അവശേഷിക്കുന്നു.
അമ്മയുടെ ഈ അവസ്ഥയിൽ ഏട്ടന്റെ ഒറ്റത്തടി ജീവിതം നീണ്ടു നീണ്ടു പൊയ്‌കൊണ്ടിരിക്കുന്നു സഹായത്തിനു ഞങ്ങളുടെ അപ്പച്ചിയും ഇളയമ്മയും വന്ന് നിന്നു സഹായിക്കാറുണ്ട്.
തൽക്കാലം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിന്. ഇളയമ്മ ഇപ്പോൾ കുറച്ചു നാളായി ഇവിടെ തന്നെയാണ്. അമ്മയെ ഹോസ്പിറ്റൽ കൊണ്ട് പോകുന്ന ഡ്യൂട്ടി പതിവായി ചെയ്യുന്നത് ബിജുവേട്ടനാണ്.
വിശദമായി ഒന്ന് കുളിച്ച് മാറ്റി ഭക്ഷണം കഴിച്ചു… ഞാൻ സ്വസ്ഥമായി, മനഃശാന്തിയോടെ ഒത്തിരി നേരം ഉറങ്ങി.
എന്റെ നാട്ടിലേക്കുള്ള വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ ബിജുവേട്ടൻ തന്നെയാണ്…. കാരണം രണ്ടര വർഷങ്ങൾക്ക് ശേഷമുള്ള വരവാണല്ലോ, ഇത്.
അത് കൊണ്ട് തന്നെ രണ്ട് ഏട്ടന്മാരും മൂന്നാലു ദിവസം ലീവെടുത്ത് എന്റെ കൂടെ തന്നെ നിന്നു.
അഭിയേട്ടൻ തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നത് കൊണ്ട് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോ വീട്ടിൽ വന്ന് പോകാറാണ് പതിവ്.
ഞാൻ എന്ന് വച്ചാ ജീവനാണ് എന്റെ ഏട്ടന്മാർക്ക്… എനിക്കിഷ്ടമുള്ള ഭക്ഷണം, അത് എന്ത് തന്നെയായാലും… അങ്ങനെ എന്ത് വേണം എന്ന് ഞാൻ ആഗ്രഹം പറയുന്നതിന് മുൻപ് എന്റെ മുന്നിലെത്തിക്കുക എന്നത് ഒരു മത്സര പരിപാടിയാണ് ഈ രണ്ടുപേർക്കും.
Thank യൂ നന്ദുസ്
സൂപ്പർ. തുടരൂ.. നല്ല തുടക്കം..
Thank യൂ നന്ദുസ്
Freddy , താങ്കൾ ഒരു നല്ല കമ്പികഥാകൃത്ത് ആണ് , സംശയമില്ല . വ്യത്യസ്ത ആശയങ്ങളിൽ കഥകൾ എഴുതാൻ കഴിവുള്ള ആൾ . പക്ഷേ ഒരു കുഴപ്പം,ഒരു കഥയും പൂർത്തിയാക്കുന്നില്ല എന്നതാണ് . ഇതും അങ്ങനെ ആണോ ? ഈ കഥ ആണോ കഴിഞ്ഞ പ്രാവശ്യം വായനക്കാരുടെ തെറിവിളി മൂലം ഡിലീറ്റ് ചെയ്തത് ?
ഇതിൽ ഒരു തെറ്റ് ഉള്ളത് , പ്രിയയുടെ സഹോദരൻ അഭി ഒരു മെഡിക്കൽ റെപ്പ് ആണെന്ന് ആദ്യം പറയുന്നു , പിന്നീട് പറയുന്നു ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയർ ആണെന്ന് .
എന്തായാലും തുടരൂ , വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു . അപൂർണതയിലുള്ളവയും പരിഗണിക്കാൻ ശ്രമിക്കൂ . ആശംസകൾ ??❤️❤️
അച്ചായാ നമസ്കാരം.
ആദ്യം തന്നെ ഒരു മറുപടി തന്ന അങ്ങേക്ക് ഒരു വലിയ thanks.
ഒരു അക്ഷര പിശാകോ, വാക് പിശാകോ സംഭവിച്ചു എന്നത് താങ്കൾ ചൂണ്ടി കാണിച്ചപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. മേലിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം.
മാന്യ വായനക്കാരും ഇത് ഒന്ന് തിരുത്തി വായിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
വായനക്കാരിൽ നിന്ന്തെ പ്രോത്സാഹനം ഒന്നും കിട്ടിയില്ലെങ്കിലും തെറി വിളിക്കരുത് എന്ന്അഭ്യർത്ഥനയുണ്ട്.
നന്ദി.