പ്രിയമാണവളെ 3 [ആമ്പൽ] 334

“ഇല്ല.. ”

” പിന്നെ എന്തിനാ മോനെ അവിടെ തന്നെ നിന്ന് പോയത് “..

അത് ഞാൻ വേറെ എന്തോ ഓർത്തു പോയി..

“എന്നാൽ ഒരു കാര്യം ചെയ്യ് നീ “..

“എന്ത് കാര്യം.. ”

“ഇന്ന് നാലു മണി മുതൽ.. വീട്ടിലേക് വാ.”

“എന്നിട്ട് ”

“ഇന്ന് മുതൽ നിന്റെ ക്ലാസ്സ്‌ തുടങ്ങുന്നു… ”

“ക്‌ളാസ്സോ… ”

” ആ എന്തെ ”

“ഒന്നൂല്യ.. എനിക്ക് വൈകുന്നേരം കളിയുണ്ട് ”

“കളിയൊക്കെ ഇനി ഒരാഴ്ച കഴിഞ്ഞിട്ട് “…

“ഏച്ചി… ഞാൻ ഒരു ആറു മണി ആകുമ്പോൾ വരാം “..

“അത് വേണ്ട..മോനെ…. ഒരാഴ്ച നീ അടങ്ങി നിന്നാൽ ഞാൻ ഒരു സമ്മാനം തരും..”

“സമ്മതിച്ചോ ”

“എന്ത് സമ്മാനം ”

“അതൊക്കെ ഞാൻ പറയാം..’

“ആദ്യം പറഞ്ഞു താ ”

“ഇല്ല മോനെ… ആദ്യം ഞാൻ പറഞ്ഞത് പോലെ ഈ ഒരാഴ്ച നടന്നാൽ.. നീ ചോദിക്കുന്ന എന്ത് സമ്മാനം ആണേലും ഞാൻ തരും ”

“ഉറപ്പാണോ…”

“ഉറപ്പ് ”

“എന്നാൽ ഞാൻ ഒരാഴ്ച കഴിഞ്ഞിട്ട് ചോദിച്ചോളാം ”

“പക്ഷെ ഒരു കണ്ടീഷൻ കൂടേ ഉണ്ട് ”

“ഇനി എന്ത് കണ്ടീഷൻ ”

“നിന്റെ റിസൾട് ഒരാഴ്ച കൊണ്ട് വരില്ലേ..”

“ഹ്മ്മ് “.. വരും..

“അന്നേ ഞാൻ സമ്മാനം തരൂ.. അതും നീ പരീക്ഷ ജയിച്ചാൽ മാത്രം!..”

“അതെന്താ ഇപ്പോ അങ്ങനെ.. ഇത് വരെ അങ്ങനെ അല്ലല്ലോ പറഞ്ഞത് “..

“അതിന് ആദ്യം ഞാൻ പറഞ്ഞത് ഞാൻ സമ്മാനം തരുമെന്നല്ലേ.. അത് ഈ ഒരാഴ്ച ഞാൻ പറഞ്ഞത് കേട്ടു നടന്നാൽ…”

ഒകെ…

ഇനി രണ്ടാമത്തെത്.. ” അത് നീ ജയിച്ചാൽ നീ പറയുന്നത് ഞാൻ തരും ” മനസ്സിലായോ..

“ഓ.. ലോക് ആണല്ലേ.. ”

“അങ്ങനെയും കരുതാം.. ”

“എന്നാൽ വൈകീട്ട് വാ.. “ഞാൻ പോട്ടേ..

“ഞാനും.. ലെച്ചു വിന്റെ വീടിന് അടുത്ത് നിന്നും മുന്നോട്ട് നടന്നു.. അവിടുന്ന് ഒരു മൂന്നുറ് മീറ്ററോളം പോയാൽ എന്റെ വീടായി “

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *