പ്രിയമാണവളെ 3 [ആമ്പൽ] 334

❤❤❤

“നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്കു പുറത്താണ്.. അല്ലേൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.. ദയവായി കുറച്ചു സമയം കഴിഞ്ഞു വിളിക്കുക ”

“മഞ്ജു വിന്റെ വീടിന് അടുത്ത് എത്തി.. മുബീനയുടെ ഫോണിലേക്കു അടിച്ചപ്പോൾ അവൾ നേരത്തെ പറഞ്ഞത് പോലെ ഫോൺ സ്വിച് ഓഫ്‌ ആയിരുന്നു..” ആ വാക്കുകൾ ആയിരുന്നു നിങ്ങൾ നേരത്തെ കേട്ടത്..

ഇനി ഇപ്പോൾ എന്ത് ചെയ്യും… കല്യാണ വീട്ടിലേക് കയറാൻ തന്നെ മടി..

“ഒരുപാട് കാലമായി മഞ്ജു വിനെ കണ്ടിട്ട് തന്നെ.. അവൾ ക് ഒരു പ്രണയം ഉണ്ടെന്നു അറിഞ്ഞപ്പോൾ തകർന്നൊന്നും ഇല്ല പക്ഷെ പിന്നെ അവളുടെ മുന്നിലേക്ക് പോകാൻ മടിയായി..”

“കയറാം.. അല്ലെ ഞാൻ മനസിനോട് തന്നെ ചോദിച്ചു.. ”

ബൈക്ക് അവിടെ അടുത്ത് തന്നെ പാർക്ക്‌ ചെയ്തു.. കുറച്ചു മുന്നിലേക്ക് നടന്നു..

കുറെ അധികം ബൈക്ക് വീടിനു മുന്നിൽ തന്നെ നിർത്തി ഇട്ടിരിക്കുന്നുണ്ട്…

വീട് മുഴുവൻ പന്തൽ ഇട്ടിട്ടുണ്ട്… രാത്രി പരിവാടി ആയത് കൊണ്ട് തന്നെ ഡെകറേഷൻ ലൈറ്റ് തൂങ്ങി കിടക്കുന്നു..

നേരത്തെ മുബി പറഞ്ഞത് പോലെ ആണേൽ.. ഇതെല്ലാം വേസ്റ്റ് ആയി..

അവളുടെ അച്ചൻ ഒരു പ്രമുഖ പാർട്ടിയുടെ രാഷ്ട്രീയ നേതാവാണ്.. പക്ഷെ അത്ര വല്യ സെറ്റപ്പ് ഒന്നുമല്ല.. ഈ നാട്ടിലെ പൗര പ്രമുഖൻ എന്നൊക്കെ പറയില്ലേ അത് പോലെ …

ആർക് എന്ത് വിഷയം ഉണ്ടേലും മൂപ്പര് ചാടി ഇറങ്ങും.. അങ്ങനത്തെ ഒരാളുടെ വീട്ടിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതാണ്..

എന്നാലും താലി കെട്ടിയതിന് ശേഷം ചെക്കൻ മുങ്ങുക എന്നൊക്കെ പറഞ്ഞാൽ.. മോശം മോശം.. ഞാൻ മനസിൽ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു….

“പുറത്ത് ഗേറ്റിൽ തന്നെ മഞ്ജു വിന്റെയും അവളുടെ വരൻ രാഹുലിന്റെയും ഫോട്ടോ വെച്ച ഫ്ലെക്സ് ഉണ്ട്.. രണ്ടാളും നല്ല രസമുണ്ട് കാണാൻ… മഞ്ജു വിന് പറ്റിയ ആള് തന്നെ ആണ് വരൻ…”

മഞ്ജു ആണേൽ ഒന്ന് തടിച്ചിട്ടുണ്ട്.. നല്ല തടിയല്ല.. ഒരു മീഡിയം തടി.. നല്ല വെളുത്തു തുടിത്തിട്ടുണ്ട് കവിളൊക്കെ.. ഇനി ഫ്ലെക്സ് വെളിപ്പിച്ചത് കൊണ്ടായിരിക്കുമോ.. ആപ്പിൾ പോലെ കവിൾ തുടിത്തിരിക്കുന്നത്..

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *