പ്രിയമാണവളെ 3 [ആമ്പൽ] 334

മഞ്ജു വിന്റെ അച്ഛനെ പുറത്തു നിന്ന് കണ്ടുള്ള പരിചയം മാത്രെമേ ഉള്ളൂ..

“രാമേട്ടന്റെ ചോദ്യത്തിൽ അയാൾക് ഉത്തരം മുട്ടിയത് പോലെ ഒന്നും മിണ്ടാതെ നിന്നു..”

ഞാൻ ഒരു കാര്യം പറയാം.. നിങ്ങൾക് സമ്മതം ആണേലും അല്ലേലും അത് ഞാൻ നടത്തും..

പയ്യൻ മുസ്ലിം ആയ സ്ഥിതിക് ഇനി താലി കേട്ടൊന്നും വേണ്ട.. ഒരു താലി ഇവൻ വയറ്റിൽ ഉണ്ടാക്കി എന്ന് അറിഞ്ഞപ്പോൾ തന്നെ കെട്ടിയവൻ ഊരി കൊണ്ട് പോയിട്ടുണ്ടല്ലോ.. പിന്നെ..

“ആര് ഞാനോ.. എപ്പോ ” മനസിലാണ് ട്ടോ.. ആ സമയം തൊണ്ട കുഴലിലൂടെ ഒന്നും പുറത്തേക് വന്നില്ല.. എന്നതാണ് സത്യം…

“ഇവന്റെ വീട്ടിൽ അറിയിക്കണം…” അയാൾ വീണ്ടും പറഞ്ഞു..

അപ്പൊ ഒരു കാര്യം കൂടേ മനസിലായി നാളേ യാണ് എന്റെ ഖബരടക്കം… നാളേ നേരം വെളുത്താൽ ഞാൻ പള്ളിക്കട്ടിലാണ്…

“എനിക്ക് ആകെ ആലോചിചിട്ട് തന്നെ തല കറങ്ങുന്നത് പോലെ… വയറ്റിൽ ഉണ്ടക്കിയെന്നോ.. അതും അഞ്ചു കൊല്ലം മുമ്പ് കണ്ടവളുടെ. ഇനി ഞാൻ വല്ല ഗന്ധർവ്വനുമാണോ പടച്ചോനെ… ”

നാളേ രാവിലെ രെജിസ്റ്റർ ഓഫിസിൽ പോയി രെജിസ്റ്റർ ചെയ്യാം.. എന്ത് പറയുന്നു..രാമേട്ടൻ വീണ്ടും അയാളുടെ ഓപ്ഷനുകൾ എണ്ണി പൊറുക്കി പറയുന്നുണ്ട്..

ഇയാള് ഇത് എന്തോന്നാ പറയുന്നത്…എന്റെ റബ്ബേ.. ഇതെന്താ എന്റെ കല്യാണ കാര്യമാണല്ലോ ഇവർ ചർച്ച ചെയ്യുന്നത്.. ഒരുപാട് ആളുകളെ ചുറ്റിലും കണ്ടത് കൊണ്ട് തന്നെ എന്റെ റിലെ പോയിരുന്നു …

റുബീന എവിടെ.. അവൾക്ക്‌ മാത്രമേ എന്നെ ഇതിൽ നിന്ന് ഊരാൻ പറ്റു…

ഞാൻ ചുറ്റിലുമായി നോക്കി..

കുറച്ചു ദൂരെ യായി അവളെ ഞാൻ കണ്ടു.. കൂടേ എന്റെ കൂടേ പഠിച്ച മൂന്നാലു പേരുമുണ്ട്..

അവർ ഇങ്ങോട്ട് വരുവാൻ ശ്രമിക്കുന്നുണ്ടേലും ഒന്നും നടക്കുന്നില്ല..

“ചേട്ടാ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്..”..

“എന്താ.. നിനക്ക് ഇനി നിക്കാഹ് നടത്തണോ.. അതും ആകാം.. എന്തായാലും ഈ കുടുംബത്തിൽ ഇങ്ങനെ ഒരു പെണ്ണ് ഞങ്ങൾക്കില്ല..”

അതും ഞങ്ങൾ നടത്തി തരും..പക്ഷെ പെണ്ണിനെ നീ ഇന്ന് തന്നെ കൂട്ടികൊണ്ട് പോകണം….

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *