പ്രിയമാണവളെ 3 [ആമ്പൽ] 334

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…” ലെച്ചു ഒരു സ്വകാര്യം പറയുന്നത് പോലെ ചോദിച്ചു…

എന്താ ഏച്ചി…

“നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?…”

“എനിക്ക് എന്ത് ദേഷ്യം.. അതൊക്കെ ആ സമയത്ത് വന്നതെല്ലേ.. ഇനി ആലോചിച്ചു നടന്നിട്ട് എന്ത് കാര്യം.. ” ഞാൻ ഒരു നിരാശ കാകുകനെ പോലെ തന്നെ മനസ് വളരെ അതികം ഇപ്പോഴും അവളെ സ്നേഹിക്കുന്നെന്ന് കാണിക്കുവാനായി പറഞ്ഞു…

അല്ലേൽ ചിലപ്പോൾ എന്റെ ഉള്ളിലെ ഉദ്ദേശം ഒന്നും നടക്കില്ല…

“നിച്ചു ”

എന്താ വിളിച്ചേ..” നിച്ചു ന്നോ”…

“അതേ നിച്ചു.. എന്റെ മാത്രം നിച്ചു…”

“നിച്ചു ആ വിളി കേൾക്കാൻ രണ്ടു വർഷം മുന്നേ ഞാൻ ഒരുപാട് കൊതിച്ചിരുന്നു… എന്നെ ഏച്ചി അല്ലാതെ മറ്റാരും അങ്ങനെ വിളിച്ചിട്ടുമില്ല… ഇനി വിളിക്കണ്ട.. “എന്റെ മനസിൽ പഴയ ഓർമ്മകൾ വന്നപ്പോൾ മനസ് തന്നെ എന്നോട് പറഞ്ഞു…

“ഞാൻ ആരുടേയും നിച്ചു വൊന്നുമല്ല.. എനിക്ക് നല്ല ഒരു പേരുണ്ട്.. നിസാം… വേണേൽ നാസി എന്ന് വിളിക്കാം…”

“പോടാ.. ഞാൻ അങ്ങനെ യേ വിളിക്കൂ…നീ എന്നെ ലെച്ചു എന്നല്ലേ വിളിക്കാറുള്ളെ.. അത് കൊണ്ട് ഞാൻ നിന്നെ നിച്ചു എന്നെ വിളിക്കൂ…”

“ഞാൻ അതിന് ഇപ്പൊ അങ്ങനെ വിളിക്കാറില്ലല്ലോ.. അന്ന് അങ്ങനെ വിളിക്കാൻ തോന്നി ഇപ്പൊ ഏച്ചി എന്ന് വിളിക്കുന്നു.. ”

“എനിക്കിഷ്ടം നിന്നെ നിച്ചു എന്ന് വിളിക്കുന്നതാ.. ഞാൻ അങ്ങനെയെ വിളിക്കൂ.. നിനക്ക് കേൾക്കാൻ പറ്റില്ലേൽ നീ കേസ് കൊടുത്തോ.. അല്ല പിന്നെ ചേച്ചി യുടെ ചിരി ഇവിടെ കേൾകാം അതും പറഞ്ഞുള്ള..”

ആ എന്തേലും വിളി..

ടു ടു ടു..

അവളോട്‌ സംസാരിക്കുന്നതിന് ഇടയിലാണ് എനിക്ക് റുബീന യുടെ കാൾ വൈറ്റിംഗിൽ വരുവാൻ തുടങ്ങിയത്..

ലെച്ചു എന്റെ ഫോണിൽ ഒരു കാൾ വരുന്നുണ്ട്.. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാ.. ട്ടോ…

“വെക്കല്ലേ വെക്കല്ലേ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…”

“ഞാൻ വിളിക്കാം ഏച്ചി..”

“ടാ.. അതെല്ല… ഞാൻ ഇപ്പൊ വീട്ടിലുണ്ട്.. എനിക്ക് നിന്റെ അടുത്ത് നിന്നും ഒരു സഹായം വേണം…” ലെച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *