പ്രിയമാണവളെ 3 [ആമ്പൽ] 334

ലെച്ചു പറയുന്നത് ശ്രെദ്ധിച്ചു കൊണ്ട് തന്നെ ഫോണിലേക്കു നോക്കിയപ്പോൾ റുബീന യുടെ കാൾ മിസ്സ്‌ കാൾ ആയിട്ടുണ്ട്..

“എന്ന പറയൂ.. ”

“ടാ.. അത്.. ”

“എന്താ.. ഏച്ചി.. എന്തിനാ ഒരു മുഖ വുര..വേഗം പറഞ്ഞോ.. എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്..”

“ടാ.. നീ ഒന്ന് വീട്ടിലേക് വരുമോ.. നമുക്ക് നേരിട്ട് സംസാരിക്കാം…” എനിക്കെന്താ ഫോണിലൂടെ പറയാൻ പറ്റുന്നില്ല…

“അയ്യോ… ഇന്ന് സമയം തീരെ ഇല്ല ഏച്ചി.. ഒരു നിശ്ചയം ഉണ്ട് കൂട്ടുകാരന്റെ പെങ്ങളുടെ.. ചേച്ചിക് അറിയുമായിരിക്കും…”

“സജീറിന്റെ പെങ്ങൾ ചേച്ചിയുടെ കൂട്ടുകാരി അല്ലായിരുന്നോ…”

“ദേവി ഓളെ നിക്കാഹ് ആയോ.. ”

“ഹേയ്.. നികാഹ് ആയിട്ടില്ല.. നിശ്ചയം ആണിന്ന്…”

“പടച്ചോൻ ഓൾക്കെങ്കിലും നല്ല ജീവിതം കൊടുക്കട്ടെ…” ഏച്ചി ഒരു പ്രാർത്ഥന പോലെ പറഞ്ഞു…

“അതിന് പടച്ചോൻ മാത്രം വിചാരിച്ചാൽ നടക്കില്ല ഏച്ചി.. നമ്മളും കൂടേ വിചാരിക്കണം..ഞാൻ ചേച്ചിയെ ഒന്ന് വാരാനായി തന്നെ പറഞ്ഞു..”

ടു ടു ടു… റുബീന കാളിങ്.. വീണ്ടും കാൾ വൈറ്റിംഗ് കാണിക്കുവാൻ തുടങ്ങി…

“ടാ.. നീ എന്തോ ഒന്ന് മനസ്സിൽ വെച്ചു സംസാരിക്കുന്ന പോലെ…”

“ഹേയ് ഒന്നു മില്ല.. എനിക്കൊരു കാൾ വരുന്നുണ്ട്…” ഞാൻ അതൊന്ന് എടുക്കട്ടെ.. രണ്ടു മൂന്നു പ്രാവശ്യമായി വിളിക്കുന്നു..

“ആരാടാ.. നിന്റെ കാമുകി യാണോ..”

“ഹ്മ്മ്.. അതേ… എന്റെ പുതിയ കാമുകിയാണെന്ന് പറഞ്ഞു ഞാൻ പെട്ടന്ന് തന്നെ.. റുബീന യുടെ കാൾ അറ്റൻഡ് ചെയ്തു… ലെച്ചു വിനെ വൈറ്റിംഗ്‌ ആക്കി കൊണ്ട്…”

❤❤❤

“ഹലോ… റുബി..”

“നാസി.. നീ എവിടെ യാ.. കടയിൽ കയറിയോ..”

“ഇല്ല.. ഞാൻ ഇവിടെ എന്റെ വീട്ടിലേക് പോകുന്ന വഴിയിൽ ഉണ്ട്..”

“ആ എനിക്ക് മനസിലായി.. വെറുതെ അല്ല നിന്റെ ഫോണിലേക്കു വിളിച്ചപ്പോൾ വൈറ്റിങ് വൈറ്റിങ് എന്ന് പറയുന്നത്.. ” റുബീന ഒന്ന് ആക്കിയത് പോലെ ആയിരുന്നു പറഞ്ഞത്..

“പോടീ.. നിനക്ക് വീട്ടിൽ നിന്ന് എന്നെ വാരി മതിയായില്ലേ.. ഇപ്പൊ എന്താ നിന്റെ പ്രശ്നം.. “

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *