പ്രിയമാണവളെ 3 [ആമ്പൽ] 334

“ഓഹ്.. അങ്ങനെ.. എന്നാൽ ഞാൻ ഇതാ ഒരു അര മണിക്കൂർ കൊണ്ട് എത്തും…”

“അര മണിക്കൂറോ.. രണ്ടു കിലോമീറ്റർ എത്താൻ..”

“ഇനി അഞ്ചു മിനിറ്റ് കൊണ്ട് എന്ന് പറഞ്ഞിട്ട് സ്പീഡിൽ വരണ്ട എന്ന് പറയാൻ അല്ലെ.. അതോണ്ടാ ഞാൻ അരമണിക്കൂർ പറഞ്ഞത്.”

“ആ.. നീ ഏതായാലും പെട്ടന്ന് വാ..” എനിക്ക് ഇവിടെ നിന്നിട്ട് വീർപ്പു മുട്ടുന്നുണ്ട്… നീ ഇവിടെ എത്തിയിട്ട് വിളിക്കണേ..

“ടാ… കട്ട് ചെയ്തോ..” ഫോൺ വെക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവൾ വീണ്ടും സംസാരിച്ചത്..

“ഇല്ല.. ഇനി എന്താ.. ”

“എന്റെ ഫോൺ ഓഫ്‌ ആണേൽ.. ഇവിടെ വീടിന്റെ അടുത്ത് ഒരു മാവുണ്ട് ഞാൻ അതിന്റെ ചുവട്ടിൽ ഉണ്ടാവും നമ്മുടെ സെറ്റ് എല്ലാം ഇവിടെ ഉണ്ട് ട്ടോ ”

“എടി അതിൽ ചാർജ് ഇല്ലേ..”

“ഇല്ലെടാ.. അത് കൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്..”

“നീ എന്നെ വീട്ടിനുള്ളിലേക് കയറ്റിയെ വരികയുള്ളു അല്ലെ..”

“അതും ഇതും പറഞ്ഞു നിൽക്കാതെ വേഗം വന്നാൽ ഫോണിൽ ചാർജ് ഉണ്ടാവും.. ഒരു അഞ്ചു ശതമാനം കൂടി കാണിക്കുന്നുണ്ട്..”

എന്നാൽ വെച്ചോ.. ഞാൻ ഇതാ വരുന്നു…

❤❤❤

ഏച്ചി..

“ഹലോ… കഴിഞ്ഞോ.. ആ ശബ്ദത്തിൽ കുറച്ചു കുശുമ്പ് നിറഞ്ഞത് പോലെ..” അഞ്ചു മിനിറ്റയി ഞാൻ കാൾ വൈറ്റിംഗ്‌ ആക്കി പോയിട്ട്…

“ആ കഴിഞ്ഞു..”

‘എന്തേനി കാമുകി കാമുകന്മാർ തമ്മിൽ..”

“ഓൾക് ഇപ്പൊ ഒരു ഉമ്മ വേണമെന്ന്.. പിന്നെ ഓളെ വീട്ടിൽ ആരുമില്ല.. ഒന്ന് വരുമോ എന്നും ”

“എന്നിട്ട് കൊടുത്തോ..”

“അയ്യേ.. ഞാൻ എങ്ങെനെയാ ഈ നടുറോഡിൽ വെച്ചു..”

“നിന്നെ വീട്ടിലേക് ക്ഷണിച്ചില്ലേ.. അവിടെ പോയാൽ കൊടുക്കാമല്ലോ ”

“അള്ളോ.. എനിക്ക് പേടിയാ ”

“പോടാ.. പൊട്ട… വിളച്ചിൽ എടുക്കാതെ.. നിനക്കൊരു കാമുകിയും നിലവിൽ ഇല്ല എന്ന് എനിക്കറിയാം…”

“അതെങ്ങനെ അറിയാം.. ”

“അതിനൊന്നുമുള്ള ധൈര്യം നിനക്ക് ഇല്ലല്ലോ.. അത് തന്നെ കാര്യം ” ചേച്ചി ഒരു ചിരിയോടെ പറഞ്ഞു..

“ഹും.. അല്ലേൽ നമ്മളെ ആര് പ്രേമിക്കാനാണ് അല്ലെ ഏച്ചി..” ഏച്ചിയെ ഒരു കുത്തു വാക് പറയുന്നത് പോലെ കുത്തി കൊണ്ട് ഞാൻ ചോദിച്ചു…

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *