പ്രിയമാണവളെ 3 [ആമ്പൽ] 334

“പോടാ.. എന്റെ നിച്ചു സുന്ദരനല്ലേ.. നിനക്ക് ഒരു നല്ല കൊച്ചിനെ ഈ ഏച്ചി കണ്ട് പിടിച്ചു തരും..”

ആ അത് പോട്ടേ…”ഏച്ചികെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ..”

“ആ.. ടാ.. നിങ്ങളുടെ സൂപ്പർ മാർക്കറ്റിൽ ഒരു വേക്കൻസി ഉണ്ടെന്ന് കേട്ടു.. ബില്ലിങ്ങിലോ മറ്റോ..” അച്ഛൻ ഇന്നലെ കടയിൽ വന്നപ്പോൾ ഉപ്പ പറഞ്ഞതാണെന്ന് പറഞ്ഞു…

“ഉണ്ട് ചേച്ചി… ചേച്ചിയുടെ അറിവിൽ ആരേലും ഉണ്ടോ… കല്യാണം കഴിയാത്ത പെൺകുട്ടികളെ ആണ് ഞങ്ങൾ നോക്കുന്നത്..”

“ഉണ്ടെനി.. നീ പറഞ്ഞത് വെച്ച് ഇനി പറ്റുമെന്ന് തോന്നുന്നില്ല…”

“അതെന്താ.. ആരാ ഏച്ചി ആള് .. ആരേലും ഉണ്ടോ “…

“ടാ.. എനിക്ക് തന്നെയാണ്.. എന്റെ കല്യാണം കഴിഞ്ഞത് അല്ലെ.. ഇനി ഇപ്പൊ..”

“ഏച്ചിക്കോ… “ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു..

“അതേടാ.. അച്ഛന്റെ പെൻഷൻ കൊണ്ട് മാത്രം മുന്നോട്ട് പോകില്ല.. വിവാഹം കഴിഞ്ഞ സമയം കിട്ടിയ ജോലി ചേട്ടന്റെ നിർബന്ധം കൊണ്ട് തുടരനും കഴിഞ്ഞില്ല.. ഇനി നല്ല ഒരു ജോലി കിട്ടുന്നത് വരെ മുന്നോട്ട് പോകണം..”

“ഞാൻ കരുതി ഏച്ചി ഇപ്പോൾ ഏതേലും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടാവുമെന് ”

“ഇല്ലടാ.. അതിനൊന്നും അങ്ങേര് സമ്മതിച്ചില്ല..”

“ഏച്ചി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

“ആ ചോദിച്ചോ ”

“ചേച്ചി ക് വിഷമമൊന്നും തോന്നരുത് ട്ടോ”..

“നീ കാര്യം പറയെടാ നിച്ചു ”

“ഏച്ചിയെ ചേട്ടൻ വീട്ടിൽ കൊണ്ടാക്കിയോ..” ” നിന്നോട് ആര് പറഞ്ഞു..”

“ഞാൻ അറിഞ്ഞു..”

“ഹ്മ്മ്.. ഫാമിലി പ്രോബ്ലം.. ”

“അത് ഇത്ര വലിയ പ്രേശ്നമാണോ ”

“ടാ അതെല്ല….ഫോണിലൂടെ ഒന്നും പറയാൻ പറ്റുന്നതെല്ല “…

“എന്നാലും നിന്നോടായത് കൊണ്ട് പറയാം… അയാൾക് എന്നെ ഒട്ടും വിശ്വസമില്ല.. അത് കൊണ്ടാണല്ലോ നല്ലൊരു ജോലി കിട്ടിയിട്ടും പോകാൻ സമ്മതിക്കാതെ ഇരുന്നത്…”പക്ഷെ അന്നെനിക്ക് അത് മനസിലായില്ല…

“ഇപ്പൊ ഞാൻ തീർത്തും…ഒറ്റപ്പെട്ടപ്പോളാണ് ജോലി യുടെ വില മനസിലായത്.. നീ എങ്ങനെങ്കിലും ഒന്ന്..”

“അയ്യോ ഏച്ചി എന്താ ഇത്…സങ്കട പെടല്ലേ…. ഞാൻ ശരിയാകാം. ഏച്ചി കാണെന്ന് പറഞ്ഞാൽ ഉപ്പ എന്തായാലും സമ്മതിക്കും എനിക്ക് ഉറപ്പാ..” ഞാൻ ചേച്ചി യേ സമാധാന പെടുത്തി കൊണ്ട് പറഞ്ഞു…

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *