പാർവതി : ഓഹ് അപ്പോ ചേട്ടായിക്ക് കൊഴപ്പൊല്ല ല്ലേ.
ഞാൻ : ഏയ്യ് (ശോ പറഞ്ഞും പോയ് ഇനി ഇപ്പോ എന്നാ ചെയ്യും. ആഹ്ഹ് വരുന്നേടത് വെച്ച കാണാം ).
അച്ഛൻ :ഡാ വാ.
ഞാൻ പ്രിയയുടെ അടുത്തേക്ക് ചെന്നത്തിനു ശേഷം.
ശ്രേയ : അവൻ വന്നു നിന്റെ മുന്നിൽ നില്കും അപ്പോ പറ.
ജെന : ഹാ കോൺഫിഡന്റ് അല്ലെ നല്ല പുച്ഛത്തോടെ വേണം പറയാൻ.
പ്രിയ : ഹും.
ഞാൻ അവളുടെ അടുത്ത് എത്തിയതിനു ശേഷം.
ഞാൻ :മാഡം ഇനി എന്താ ചെയ്യാ.
പ്രിയ :എനിക്ക് അറിയില്ല വിക്രം (നോക്കല്ലേ പ്രിയാ കണ്ണിലേക്കു നോക്കല്ല് )
ഞാൻ : പിന്നെ മാഡം എന്താ പറയുന്നേ എൻഗേജ് മെന്റ് കഴിഞ്ഞ് മുടക്കിയ വീട്ടുകാർ തമ്മിൽ അടിയവും ഒറപ്പ് എനിക്ക് അറിയില്ല എന്താ ഇനി ചെയ്യുക എന്ന്.
പ്രിയ :(തിരിഞ്ഞ് എന്നെ നോക്കിയിട്ട് )ഞാനും അത് തന്നെ ആണ് വിക്രം ചിന്ദിക്കുന്നെ ഇനീ
എന്ത് ചെയ്യും.
ഞാൻ :എന്തേലും ചെയ്യ് ഇല്ലേ മാഡത്തിന്റെ ടൈപ്പ് പോലും അല്ലാത്ത ഈ ഹയ്റ്റ് ഇല്ലാത്ത എന്നെ കെട്ടേണ്ടി വരും ട്ടാ.
പ്രിയ : (എന്റെ നേരെ തിരിഞ്ഞ് എന്നെ നോക്കിക്കൊണ്ട് )വിക്രം പ്ലീസ് ഞാൻ ഒന്ന് ആലോചിക്കട്ടെ (എന്തെക്കെ ആലോചിച്ചു വന്നതാ പുച്ഛം ആട്ടിപായിക്കാൻ ഹാ ഇവന്റെ കണ്ണിൽ ഇത് എന്ത് ആണാവോ അത് നോക്കുമ്പോ എല്ലാം മറന്ന് പോണേ. )
ഞാൻ :ശെരി (സുന്ദരി തന്നെഇവൾ . No no no insult. നിന്റെ ഈഗോ ആണ് ഇവൾ ഹർട്ട് ആക്കിയത് ഓർമ വേണം.)(എന്തേക്ക് പറഞ്ഞാലും ഈ റെഡ് ബ്ലൗസ് പാട്ടുപാവാട ഈ ജിമിക്കി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടു. . . വെറുതെ ആണോ ആ സെക്യൂറിറ്റി കേറി പിടിക്കാൻ നോക്കിയത്. )(ഞാൻ അത് ഓർത്തു അറിയാതെ ചിരിച്ചു ).
