പ്രിയങ്കരം [Ambadi] 150

പ്രിയങ്കരം

Priyankaram | Author : Ambadi

 

ഇന്ന് അവളുടെ വിവാഹമാണ്, അവൾ എനിക്ക് ആരായിരുന്നു, കുളിമുറിയിലെ കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഞാൻ ഓർത്തു, അവൾ എന്റെ കാമുകി ആയിരുന്നോ, സുഹൃത്ത് ആയിരുന്നോ, കൂടെ പഠിച്ചവർക്ക് ഒക്കെ അവളും ഞാനും സഹപാഠികൾ മാത്രം ആയിരുന്നു, ക്ലാസ്സ്‌ മുറിയുടെ നാലു ചുവരുകൾക്കുളിൽ മാത്രം കണ്ടു മുട്ടുന്ന, പിന്നെ പിരിഞ്ഞു പല വഴി പോകുന്ന സൗഹൃദത്തിന്റെ മാത്ര, എന്നാൽ ഞങ്ങൾക്കിടയിലെ കൊടുക്കൽ വാങ്ങലുകളുടെ ആഴം ഞങ്ങൾക്ക് മാത്രം അറിയുന്നത് ആണ്,

ഒരു ചെറു പുഞ്ചിരിയുടെ എന്റെ മനസ്സ്  7 വർഷങ്ങൾ പിറകോട്ടു പോയി.

“എന്റെ  പേര് പ്രിയങ്ക, ഞാൻ  കണ്ണൂരിൽ തണയിൽ താമസിക്കുന്നു”, ഒരൽപ്പം ശബ്‌ദം താഴ്ത്തി “അച്ഛന് കൂലി പണി ആണ്‌ ” ഞാൻ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി മുൻപിൽ നിന്നും നാലാമത്തെ വരിയിൽ ഒരു പെൺകുട്ടി നിൽപ്പുണ്ട്, 5’2″ പൊക്കം ഇരുനിറം  ഒരു സാധാരണ 18 കാരിയുടെ ശരീരഘടനാ  പ്രത്യേകിച്ച് ആകർഷണം ഒന്നും ഉണ്ടാക്കാത്ത ഒരു ആവറേജ്  പെൺകുട്ടി, അവൾ പിന്നെ പഠിച്ച സ്കൂളിന്റെ പേരും വിവരവും ഒക്കെ പറയുന്നുണ്ട്  ഞാൻ പുതിയ സുഹൃത്തുക്കളെ ഉണ്ടാകാനുള്ള തിരക്കിൽ അവളിൽ നിന്നും ശ്രദ്ധ മാറ്റി,

പ്ലസ് വൺ  ആദ്യ ദിവസത്തെ ക്ലാസ്സ്‌ ആയിരിന്നതിനാൽ ഉച്ചക്ക് വരെ മാത്രമേ ഉണ്ടായുള്ളൂ, വീട്ടിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങി ഞാൻ നടന്നു,

“ജിഷ്ണു”, പിന്നിൽ നിന്നും ഒരു വിളി കേട്ടു, ഒട്ടും പരിചയമില്ലാത്ത ഈ പ്രദേശത്തു ആരാണ് ഇത് എന്ന ചിന്തയോടെ  ഞാൻ തിരിഞ്ഞു നോക്കി,

“പ്രിയങ്ക, ഇവിടെ ആണോ വീട് ” ഞാൻ ചോദിച്ചു

“അതെ,  ക്ലാസ്സിൽ പറഞ്ഞപ്പോ ശ്രടിച്ചില്ലേ “

ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി,

“നാട് വേറെ എവിടെയോ ആണ്‌ എന്നല്ലേ പറഞ്ഞത്, പിന്നെന്താ ഇവിടെ “

അവൾ എന്റെ ഒപ്പം നടക്കാൻ ബുദ്ധിമുട്ടി കൊണ്ട് ചോദിച്ചു,

അവളുടെ ബുദ്ധിമുട്ട് മനസിലാക്കി ഞാൻ നടത്തതിന്റെ വേഗത കുറച്ചു

പിന്നെ എന്റെ കഥ സിംപിൾ ആയി പറഞ്ഞു കൊടുത്തു

The Author

6 Comments

Add a Comment
  1. Super bro machane anirudhaleela edo bro

  2. Very nice bro ??

  3. ഒരു പ്രതേക ഫീൽ ഉണ്ട്.ആ സ്‌കൂൾ കാലഘട്ടത്തിന്റെ പ്രതികഥയായിരിക്കമ്മ

  4. പാവം വില്ലൻ

    ഇവിടെ പൊതുവെ കാണാതാ എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള മേഖല ആണ് male ഡോമിനേറ്റഡ് സ്റ്റോറീസ്.. കഥ നിർത്തേണ്ടീരുന്നില്ല…. ഹുമിലേഷൻ കൂടി ഉൾപ്പെടുത്തി ഓവർ ഫെറ്റിഷ് അല്ലാതെ സ്റ്റോറി എന്നും ക്ലാസ്സിക്‌ ആണ്.. നിങ്ങൾക് ആ കഴിവുണ്ട്… ഇതുപോലത്തെ women സബ്‌മിസ്സീവ് ആയ കഥകൾ പ്രേതീക്ഷിക്കുന്നു.. ഇതിന്റെ 2ആം ഭാഗമായാലും മതി.. ❤️

    1. My favrt athu thanne aanu, kooduthal ezhuthan sramikkam

  5. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്

Leave a Reply to സാജിർ Cancel reply

Your email address will not be published. Required fields are marked *