അത് കേട്ട് ഞാൻ അച്ഛനെ ഒന്ന് നോക്കി
ഞങ്ങൾ അവളൊരു കുറച്ചു ദിവസം ലീവ് എടുത്തു ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വരാൻ പറഞ്ഞത് അതിനാണ്….. ഇനിയും ഇത് ഇങ്ങനെ നീട്ടികൊണ്ട് പോയിട്ട് കാര്യമില്ലലോ……. അച്ഛൻ വീണ്ടും പറഞ്ഞു
ഞാൻ എന്താ അച്ഛാ അതിന് ചെയ്യേണ്ടത് ?
മോൻ വിപിനോട് ഒന്ന് സംസാരിക്കണം….. നിങ്ങൾ കൂട്ടുകാരല്ലേ….. ഒരു മ്യൂച്ചൽ ഡിവോഴ്‌സ് പെറ്റീഷൻ ആണെങ്കിൽ എല്ലാം എളുപ്പം നടക്കും……
ഞാൻ പറഞ്ഞിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല അച്ഛാ….. കാരണം ഞങ്ങൾ ഇപ്പൊ അത്ര നല്ല രസത്തിലല്ല…..
ആണോ….. അത് പ്രശ്‌നമില്ല…. നമുക്ക് അതല്ലാത്ത രീതിയിൽ നോക്കാം….. അച്ഛൻ കൂളായി പറഞ്ഞു
ഇതിനിപ്പോ നാട്ടിൽ പോകേണ്ട കാര്യമുണ്ടോ ? നമുക്ക് ഇവിടെ തന്നെ ഒരു വക്കീലിനെ നോക്കിയാൽ പോരേ…. ഞാൻ ചോദിച്ചു
അത് വേണ്ട…… കാര്യങ്ങളൊക്കെ നാട്ടിൽ കുറച്ചു പേര് അറിയണം…. അവൾക്ക് അധികം പ്രായമൊന്നും ആയിട്ടില്ലലോ….. ഇനിയും എന്തെങ്കിലും കല്യാണ കാര്യം എന്തെങ്കിലും വരണമെങ്കിൽ ഇതൊക്കെ കുറച്ചുപേർ അറിഞ്ഞിരിക്കണം…… അച്ഛൻ പറഞ്ഞു
നിമിഷയ്ക്ക് കല്യാണം നോക്കുന്നു എന്നത് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് നടുങ്ങി…..
നിമിഷയോട് പറഞ്ഞോ അച്ഛൻ ഇത് ? ഞാൻ ചോദിച്ചു
ഇല്ലാ….. ഡിവോഴ്സിന്റെ കാര്യവും പറഞ്ഞിട്ടില്ല കല്യാണത്തിന്റെ കാര്യവും പറഞ്ഞിട്ടില്ല….. നാട്ടിൽ ചെന്നിട്ട് പറയാമെന്ന് വിചാരിച്ചു ഇരിക്കുകയാ….. ഇല്ലെങ്കിൽ അവൾ വന്നില്ലെങ്കിലോ ?
അച്ഛാ……. ഞാൻ നീട്ടി വിളിച്ചു ഇങ്ങനെ റോഡിൽ വച്ച് പറയേണ്ട ഒരു കാര്യമല്ല എന്നാലും ഈ ഒരു സദർഭത്തിൽ പറയാതിരിക്കാൻ പറ്റില്ല
എന്താ മോനേ ?
എനിക്കും നിമിഷയ്ക്കും തമ്മിൽ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്……. ഞങ്ങൾ ഈ കാര്യം പതിയെ അച്ഛനോടും അമ്മയോടും പറയാൻ ഇരിക്കുകയായിരുന്നു…..
അത് കേട്ട് അച്ഛൻ ഒരു ഞെട്ടലോടെ എന്നെ നോക്കി……
കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം അച്ഛൻ എന്റെ കയ്യിൽ പിടിച്ചു….
അവളുടെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളുടെയും ഇഷ്ടം……… പിന്നെ ഒരു പ്രാവിശ്യം അവളുടെ ഇഷ്ടത്തിന് കൂട്ട് നിന്നതാണ് ഇപ്പോൾ ഇങ്ങനെ ആയിരിക്കുന്നത്…… അത് പോലെ ആകില്ലല്ലോ അല്ലേ……
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..