എല്ലാവരും ഒരേപോലെ ആകില്ലലോ അച്ഛാ……. പിന്നെ ചില തെറ്റിൽ നിന്ന് അല്ലേ കാര്യങ്ങളൊക്കെ പഠിക്കുന്നത്…….
അപ്പൊ ഡിവോഴ്സിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി അല്ലേ….. പുഞ്ചിരിയോടെ അച്ഛൻ ചോദിച്ചു
അതിന് മറുപടിയായി ഞാനും ഒന്ന് ചിരിച്ചു
ഡിവോഴ്സിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് വീട്ടുകാരെയും കൂട്ടി വാ….. ബാക്കിയൊക്കെ ഇനി ഞങ്ങൾ സംസാരിക്കാം…… അച്ഛൻ പറഞ്ഞു
കാര്യങ്ങൾക്ക് പെട്ടെന്ന് തീരുമാനമായതിന്റെ സന്തോഷത്തിൽ….. ഞാൻ നിമിഷയുടെ അച്ഛനുമായി തിരിച്ച് ഫ്ലാറ്റിലേക്ക് നടന്നു….. അച്ഛനെ ഫ്ലാറ്റിലാക്കി നിമിഷായേയും വിളിച്ച് ഞാൻ താഴെ എന്റെ ഫ്ലാറ്റിലേക്ക് ഓടി
എന്താ ചേട്ടാ…… എന്റെ സന്തോഷം കണ്ട് നിമിഷ ചോദിച്ചു
ഫ്ലാറ്റിൽ കയറി വാതിലടച്ചതും നിമിഷയെ പൊക്കിയെടുത്ത് അവളുടെ ചുണ്ടുകളിൽ ഉമ്മകൾ കൊണ്ട് മൂടി…..
വട്ടായോ ചേട്ടന് ? ഒന്ന് കുതറി മാറികൊണ്ട് നിമിഷ ചോദിച്ചു
തന്റെ അച്ഛൻ സമ്മതിച്ചടോ ?
എന്ത് ?
നമ്മുടെ കല്യാണത്തിന്………….
കാര്യം പറയ് ചേട്ടാ…..
അതേടാ…….. നിമിഷയോട് ഞാൻ അച്ഛനുമായി സംസാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞു…… അത് കേട്ടുകൊണ്ട് കാവ്യയും സ്വാതിയും അനീനയും റൂമിൽ നിന്നും ഇറങ്ങി വന്നു…….
എല്ലാം കേട്ടുകഴിഞ്ഞതും നിമിഷ എന്നെ കെട്ടിപിടിച്ചു…….
ചേട്ടാ പാർട്ടി വേണം…… അനീന വിളിച്ചു പറഞ്ഞു
എന്ത് വേണമെങ്കിലും തരാം……. ഞാൻ സന്തോഷത്തോടെ പറഞ്ഞു
എന്നാൽ ഞാൻ ദിഷ ചേച്ചിയെ വിളിക്കട്ടെ…… അനീന വീണ്ടും പറഞ്ഞു
ഇന്നോ? പാർട്ടി പിന്നെ ഒരു ദിവസം മതി….. നിമിഷ പറഞ്ഞു
ഇത്ര ഹാപ്പി ന്യൂസ് കേട്ടിട്ട് അതിന്റെ പാർട്ടി പിന്നേക്ക് എങ്ങിനെയാ മാറ്റി വെക്കുന്നത് ? അനീന ചോദിച്ചു
അതേ…… ഇന്ന് വെക്ക്…… സ്വാതിയും പറഞ്ഞു
നിമിഷയുടെ സമ്മതത്തിനായി ഞാൻ അവളെ നോക്കി
അവൾ കണ്ണുകൾ അടച്ച് സമ്മതം അറിയിച്ചു……
എന്നാൽ ദിഷയെ വിളിക്ക്………. ഞാൻ പറഞ്ഞു
അങ്ങിനെ നിമിഷ തന്നെ ദിഷയെ വിളിച്ചു കാര്യം പറഞ്ഞു….. കുറെ നാളുകൾക്ക് ശേഷമാണ് പാർട്ടി കൂടുന്നത് അതുകൊണ്ട് തന്നെ ദിഷയും വരാമെന്നേറ്റു……….
ഞങ്ങളുടെ സന്തോഷം കണ്ട് കാവ്യ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്…… ഇവർക്കിടയിൽ ഇത്രക്ക് അറ്റാച്ച്മെന്റ് ഉണ്ടാകാൻ കാരണമെന്തെന്നാകും അവൾ ആലോചിക്കുന്നത്…..
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..