തുടർന്നു മല്ലയ്യയെ ചിത്രവധം ചെയ്യുന്ന ചടങ്ങായിരുന്നു. അയാളുടെ ഗുദദ്വാരത്തിലൂടെ ഒരു കുന്തം കയറ്റി വയർ പിളർത്തി പുറത്തെടുത്തു. ശേഷം അയാളെ കാടു കടത്തിവിട്ടു. മറവരാജ്യം വരെ ഗുദത്തിൽ കുന്തവുമായി ഓടിയ ശേഷം കൊട്ടാരത്തിലെത്തി കാര്യങ്ങൾ അറിയിച്ച് മല്ലയ്യ മരിച്ചുവീണു.ചിന്നകോടിയും രേവണ്ണയും കോപത്താൽ ജ്വലിച്ചു
അധികനാൾ കഴിഞ്ഞില്ല. ഒരു വേനൽക്കാലം നോക്കി മറവപ്പട കൊട്ടൂർക്കാടുകൾ ലക്ഷ്യമിട്ട് കാടിറങ്ങി. ഒറ്റയും പറ്റയുമായിട്ടാണ് ഇതുവരെയുള്ള ആക്രമണങ്ങളെങ്കിൽ ഇത്തവണ തിരിച്ചായിരുന്നു. യുദ്ധവീരനായ കരികാലൻ നായ്ക്കനാണ് ഒരു പട നയിച്ചത്. അടുത്തപട നയിച്ചത് മറവപ്രഭുവായ മലയൻ പാണ്ഡ്യൻ. രേവണ്ണ മുത്താലത്തോറായിരുന്നു ഇരുപടകളുടെയും സർവസൈന്യാധിപൻ. ആന കുതിര , അമ്പ് വില്ല് തുടങ്ങി തങ്ങൾക്കുള്ള സർവസന്നാഹങ്ങളുമൊരുക്കിയാണ് പട കാട്ടിലെത്തിയത്.
വിവരം കൊട്ടൂർ റാണിമാർ അറിഞ്ഞു.
അത്രയ്ക്കഹമ്മതിയോ, ഒറ്റ മറവനായ പോലും ഇവിടന്നു മടങ്ങിപ്പോകില്ല. കാര്യമറിഞ്ഞു ക്രുദ്ധയായ വിജയത്തമ്പുരാട്ടി പ്രസ്താവിച്ചു
നെയ്യാറിന്റെ തീരത്തിനപ്പുറമിപ്പുറമായി പടകൾ താവളമടിച്ചു. അപ്പുറം മറവർ, ഇപ്പുറം കൊട്ടൂർ സൈന്യം.രതിയുടെയും വിജയയുടെയും പുത്രൻമാരായ സോമദത്തനും ചന്ദ്രദത്തനും ചെറുപടകളെ നയിച്ചു. അവർ വില്ലാളികളായിരുന്നു.ഇതിനു പുറമേ പുലയന്നാർ തമ്പുരാട്ടി കോതറാണിയുടെ സൈന്യവും കൊട്ടൂരിനോടൊപ്പമുണ്ടായിരുന്നു.വ്രതം നോക്കുന്നതിനാൽ തമ്പുരാട്ടി യുദ്ധത്തിൽ പങ്കെടുത്തില്ല.
രതിയും വിജയയും തങ്ങളുടെ അറബിക്കുതിരകളുടെ പുറത്ത് പടത്താവളത്തിലെത്തി.മുലകളെ മറയ്ക്കുന്ന ഇരുമ്പു മാർച്ചട്ടയും മുതലത്തോൽ കൊണ്ടുണ്ടാക്കിയ കട്ടിയേറിയ കോണകങ്ങളുമായിരുന്നു അവരുടെ വേഷം. തുകൽ കാലുറകൾ ധരിച്ച അവർ അരയിൽ വാൾ ഘടിപ്പിച്ചിരുന്നു.
അങ്ങോട്ടുമിങ്ങോട്ടും പ്രകോപനം തുടർന്നു.മറവർ തക്കം പാർത്തിരിക്കുകയായിരുന്നു.
Wow! Epic ?????
So what’s happened to rathi and vijaya thamburatti
Good story
G