?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

അതോടെ എന്നെ ശ്രദ്ധിക്കാതെ അവളെയും കൂട്ടി അകത്തേക്ക് കയറി പോയി, നമുക്ക് പിന്നെ ഇത് സ്വന്തം വീട് തന്നെ ആയത് കൊണ്ട് ഞാൻ നേരെ വിഷ്ണൂന്റെ മുറിയിലേക്ക് നടന്നു…

“ഓ നീയായിരുന്നോ….”
കട്ടിലിൽ നീണ്ടു നിവർന്ന് കിടന്ന് ഫോണിൽ കളിച്ചുകൊണ്ട് കിടന്നവൻ എന്നെ കണ്ടതും ചോദിച്ചു…

 

“അല്ലാതെ ഇപ്പോ നിന്നെ കാണാൻ ആര് വരാനാണ്”
അല്പം പുച്ഛം….. അത് അവന് കൊടുത്തില്ലെങ്കിൽ ഞാൻ എന്ത് ചങ്ങാതിയാണ്.

 

“ഒരു സ്ത്രീ ശബ്ദം കേട്ടത് പോലെ തോന്നി”

 

“ഓ അത് നമ്മുടെ ജിമ്മീനെ കാണാൻ അവന്റെ ഏതോ സെറ്റപ്പ് വന്നതാണ്…… ഞാൻ കല്ലെറിഞ്ഞ് ഓടിച്ചു”

ഞാൻ അത് പറഞ്ഞ് തീരലും മീനുവും ശാരദാമ്മയും കൂടി മുറിയിലേക്ക് കയറി വരലും ഒരുമിച്ചായിരുന്നു….

 

“ഓ പെങ്ങളായിരുന്നോ….. അയ്യോ അപ്പൊ പെങ്ങളെയാണോ ദുഷ്ട നീ പട്ടിയെന്ന് വിളിച്ചത്……. ഹൗ ക്രൂവൽ”
എനിക്കിട്ട് പണിയാൻ കിട്ടിയ അവസരം ആ തെണ്ടി നന്നായി ഉപയോഗിച്ചു….. ചെറ്റ……. അല്ലെങ്കിലും പട്ടികൾക്ക് എന്താ ഒരു കുഴപ്പം, ഇത്ര നന്ദിയുള്ള ഒരു ജീവിയുടെ പേര് എന്തിനാണ് ഒരു തെറിയായി ഉപയോഗിക്കുന്നത്….

അതും കേട്ടുകൊണ്ടാണ് മീനു വന്നത്, എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയെങ്കിലും ഞാൻ ഒന്നുമില്ലെന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ അവൾ അത് കാര്യമാക്കാതെ വിഷ്ണൂന്റെ സുഖ വിവരം അന്വേഷിച്ചു…. അല്ലെങ്കിലും മൂന്നാമത് ഒരാളുടെ മുനിൽ എന്റെ മീനൂട്ടി വെറുമൊരു പഞ്ചപാവം ആവും, അങ്ങനെയാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയത്.

 

കുറച്ചുനേരം എല്ലാവരും കൂടെ സംസാരിച്ച് ഇരുന്നു, ചെക്കന്റെ കാല് ഇന്നലെ കണ്ടപോലെ ഒന്നുമല്ല, നീര് വന്നിട്ടുണ്ട്…. നല്ല വേദനയുമുണ്ട്…. ഒരു രണ്ട് മൂന്ന് ദിവസം റസ്റ്റ് എടുക്കേണ്ട വരും

ശാരദാമ്മ അടുക്കളയിലേക്ക് പോയ തക്കത്തിൽ ശ്രീലക്ഷ്മിയുടെ കാര്യം പറയാൻ ഞാൻ മീനൂനോട് ആംഗ്യം കാണിച്ചു

“എന്താടാ ഇരുന്ന് കഥകളി കളിക്കുന്നേ??”
അത് കണ്ട് വിഷ്ണു ചോദിച്ചപ്പോൾ

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *