?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2700

“ഒന്നുമില്ല… ഞാൻ ഇപ്പോ വരാം” എന്ന് പറഞ്ഞ് ഞാൻ നൈസ്സ് ആയിട്ട് അവിടുന്ന് സ്കൂട്ട് ആയി, സത്യമായിട്ടും ഈ കാര്യത്തിൽ എനിക്ക് അവനെ നല്ല പേടിയുണ്ട്….

 

ഞാൻ നേരെ അടുക്കളയിൽ പോയി ശാരദാമ്മയെ ചുറ്റി പറ്റി നിന്നു, അവന്റെ അച്ഛൻ ഗിരി അങ്കിൾ പുറത്തേക്ക് എങ്ങോട്ടൊ പോയതാണ്…ഒരു അഞ്ച് മിനിറ്റ് അടുക്കളയിൽ തിരിഞ്ഞ് കളിച്ചപ്പോഴേക്കും യാമിനി അങ്ങോട്ട് വന്നു….

“ചെല്ല്……”
എന്നെ നോക്കി ചിരിച്ചുകൊണ്ട് യാമിനി അത് പറയുമ്പോൾ പോയി കിട്ടാനുള്ളത് വാങ്ങിക്കോ എന്നൊരു ധ്വനി അതിൽ ഉള്ളത് പോലെ തോന്നി…. അതിന് ഞാൻ എന്ത് ചെയ്തു, എല്ലാം ഇവൾക്ക് വേണ്ടി അല്ലേ……

 

എന്തായാലും നേരിടാം എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് നടന്നു, എന്നെ കാത്ത് ഇരിക്കുന്നത് പോലെ തോന്നി അവന്റെ ഇരിപ്പും നോട്ടവും എല്ലാം കൂടി കണ്ടപ്പോൾ.

 

“കുട്ടിക്ക് ഇടാൻ പേര് വല്ലതും കണ്ടു വെച്ചിട്ടുണ്ടോ??”
ഞാൻ മുറിയിലേക്ക് കയറിയതും അവൻ എന്നോട് ചോദിച്ച ചോദ്യമാണ്… പെട്ടെന്ന് എനിക്ക് കത്തിയില്ല.

“ഏത് കുട്ടിക്ക്??”

 

“കള്ള കാവടി…… എല്ലാം ഒപ്പിച്ച് വെച്ചിട്ട് അവന്റെ അഭിനയം നോക്ക്….. ഹോ, ഇപ്പോ എന്താ ലോട്ടറി അല്ലേ, കെട്ടിയ പെണ്ണും പഴയ കാമുകിയും ഒക്കെ കൂടെ ഒരുമിച്ച്…….”

 

“ഡാ പൊട്ടാ വെറുതെ ഓരോന്നും പറയല്ലേ…. അല്ലെങ്കിൽ തന്നെ ആ മാരണത്തിനെ എങ്ങനെ സഹിക്കുമെന്ന് കരുതി ഇരിക്കാ”

 

“സത്യം പറയെടാ……വല്ല കൈയബദ്ധവും പറ്റിയിട്ടുണ്ടോ??”
അവന്റെ സംശയത്തോടെയുള്ള നോട്ടവും ആ ചോദ്യവും ഒക്കെ കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്, അത് കണ്ടിട്ടാവണം അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി…..

“നീയ്…….തൂ………”
എന്നിട്ട് കട്ടപ്പനയിലെ ഹൃതിക്ക് റോഷനിൽ സലിം കുമാറിനെ നോക്കി സിദ്ധിക്ക് ചെയ്യുന്നത് പോലെ ഒരു ആട്ടും…..

 

“യാമിനി പറഞ്ഞു എല്ലാം…… തല്കാലം അവൾ അവിടെ നിൽക്കട്ടെ, അത് തന്നെയാണ് നല്ലത്… അവൾ പ്രെഗ്നന്റ് ആണെന്ന് ഉറപ്പാണെങ്കിൽ അതിന്റെ കാരണക്കാരൻ വേറെ ആരും ആവില്ല”

ഹരിയെയാണ് അവൻ ഉദ്ദേശിച്ചത്, എനിക്കും അതെ സംശയം തോന്നിയിരുന്നു…… പക്ഷെ അതിന് ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ് അവൾ അങ്ങോട്ട് കയറി വന്നതിന്റെ കാരണമാണ് ഒരു എത്തും പിടിയും കിട്ടാത്തത്…. എന്തെങ്കിലും മനസ്സിൽ കാണാതെ അവൾ ഇങ്ങനെ ഒരു നീക്കം നടത്തില്ല, ഇനി ഇപ്പോ ഇതും അവന്റെ, ആ ഹരിയുടെ വല്ല പദ്ധതിയും ആവുമോ?? ആണെങ്കിൽ എന്തിന്?? എന്താണ് അവരുടെ ഉദ്ദേശം??

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

504 Comments

Add a Comment
  1. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  2. Pro Kottayam Kunjachan

    Need season 2 bro ❤️

  3. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  4. Idak ee kadha irun vayikum ithinte season 2 nthayi??

  5. Need second part ? oru istapettu kadha

  6. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  7. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  8. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *