പുനർജ്ജനി [VAMPIRE] 661

പുനർജ്ജനി
Punarjjanani | Author : VAMPIRE

 

മഴ തിമിർത്തു പെയ്യുകയാണ്………………
തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും
നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ
തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന
തണുപ്പ്…

ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക്
കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്..

*******************

” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….”
തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം വാടുന്നത് നോക്കി നിന്നു…….

“ബിരിയാണി വാങ്ങാനുള്ള പൈസയൊന്നും
എന്റെ കയ്യിൽ ഇല്ല .. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ അമ്മ തന്ന കാശുണ്ട്, അത് തരാം..”
അവന്റെ മറുപടിയിൽ നിരാശയിലും പ്രത്യാശ
കലർന്നിരുന്നു…..

അപ്പോൾ ഉച്ചയ്ക്ക്
നീ എന്തു കഴിക്കും ..?
എന്റെ ചോദ്യത്തിന് മറുപടിയും പെട്ടെന്ന് കിട്ടി.

പട്ടിണി കിടക്കും, ഇനി രണ്ടു ദിവസം അവധിയാണ് ഇന്ന് തന്നെ അവൾക്കു കൊടുക്കണം……
പ്ളീസ് ഒന്നു എഴുതി തരൂ…..
അവനിൽ പ്രണയത്തിന്റെ ചിരി തെളിഞ്ഞു, മാഞ്ഞു…..

രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട്
വയറ് കാളുന്നുണ്ട്.. വിശപ്പെന്തെന്ന് തനിക്കു
നന്നായ് അറിയാം….
സ്നേഹിക്കുന്നവൾക്ക് കൊടുക്കാനുള്ള
പ്രണയലേഖനത്തിനായ് വിശന്നിരിക്കാൻ
തയ്യാറായ അവനോട് സഹതാപം തോന്നി….

ലൗ ലെറ്റർ എഴുതാൻ നാലായി മടക്കി അവൻ വച്ചുനീട്ടിയ വരയിടാത്ത നോട്ട് ബുക്കിന്റെ
നടുവിലെപേജ് , വിയർപ്പിൽ നനഞ്ഞിരുന്നതിനാൽ തന്റെ നോട്ട്ബുക്കിൽ നിന്നും ഒരു പേജ് അടർത്തി എടുത്തു…

അവന്റെ പ്രണയിനിക്കായ് ,അവനായ് മാറിയ
തന്റെ റെയ്നോൾഡ്സ് പേന ചലിച്ചു തുടങ്ങി..

“”എന്റെ മാത്രമെന്നു ഞാൻ വിശ്വസിക്കുന്ന
സജിനിക്ക്….””

ആൺകുട്ടികളുടെ മനസ്സിൽ ഏതെങ്കിലും
പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ആദ്യം അവർ തേടി എത്തുക തന്നെ ആയിരിക്കും….

കാരണം ,
ഉള്ളിലെ പ്രണയം നേരെ അങ്ങു ചെന്നു
പെൺകുട്ടികളോട് തുറന്നു പറയാൻ ധൈര്യം ആർക്കും ഇല്ല….

ആദ്യം അവരുടെ മനസ്സ് അറിയണം….

The Author

VAMPIRE

Some memories can never replaced...!!

255 Comments

Add a Comment
  1. നാടോടി

    ദൈവമേ ഇതു തീർന്നോ ഒരു ഭാഗം കൂടി എഴുത്

    1. ഇനിയും ഏഴുതണോ ????

  2. നല്ല എഴുത്ത്… എല്ലാ വിധ എലെമെന്റ്സും കൂട്ടിച്ചേർത്ത് ഒരുഗ്രൻ കഥ..
    ഇതിന്റെ next പാർട്ട്‌ എഴുതാവോ??

    1. Thank you arun ,

      ഇതിന്റെ next പാർട്ട്‌…അത് വേണോ ??????
      ഇവിടം കൊണ്ട് നിർത്തുന്നതല്ലേ നല്ലത്…

  3. എന്താണ് പറയേണ്ടത് അറിയില്ല ജീവിതത്തിൽ വായിച്ച കഥകളിൽ മനസ്സിൽ തട്ടിയ കഥ എന്തോ കണ്ണ് നിറഞ്ഞു പോയി വീണ്ടും എഴുതണം

    1. Thank you vishnu ,

      എന്റെ മനസ്സ് നിറഞ്ഞു ട്ടോ…
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  4. ഹൃദയം കൊണ്ട് വായിച്ച രചന… സന്തോഷവും, സങ്കടങ്ങളും, ആകാംക്ഷയും ഒരുപോലെ ചേർത്ത് കൊണ്ട് വായിച്ചു..
    സങ്കടത്തിൽ അവസാനിക്കും എന്ന് വിചാരിച്ചു, പക്ഷേ ഒരുപാട് സന്തോഷിപ്പിച്ചു..

    1. Thank you jomon ,

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  5. അജ്ഞാതൻ

    നല്ലൊരു രചന…
    അവരുടെ പ്രണയവും വേദനകളുമെല്ലാം വളരെയധികം മനസ്സിലേക്ക് ആഴ്ന്നിറങ്ങി..

  6. അയ്യോ… കഥ തീർത്തോ…. ഒരുപാട് പ്ലോട്ടുകൾ ഉള്ള കഥയല്ലേ…. തുടർന്നൂടെ…. ഒരുപാട് ഇഷ്ടായി… അതുകൊണ്ടാ….

    1. അധികം വലിച്ചു നീട്ടിയാൽ കൂടുതൽ ബോറാവുന്ന് തോന്നി ,അതുകൊണ്ടാ വേഗം അവസാനിപ്പിച്ചത്…

      Thank you

  7. നല്ല അവതരണം ,കരഞ്ഞുപോയി…

    1. ഇനി കാരയിപ്പിക്കില്ലാ ട്ടോ…

      Thank you

  8. ഒരു ജീവിതം മുഴുവൻ ഒരു ചെറിയ കഥയിൽ തീർത്തു.അടിപൊളി.നല്ല ഫീൽ ഉണ്ടായിരുന്നു.

  9. Ethaanu climax,…❣

  10. സൂത്രൻ

    ഒരുപാട് നല്ലതായിരുന്നു, കഥയും രചനയുടെ ശൈലിയും.. മനസ്സിനെ ഉലച്ചുകളഞ്ഞൂ ഈ കഥ..
    എല്ലാ വിധ ഭാവുകങ്ങളും കഥാകാരന്..

  11. മനോഹരമായ കഥ, അതിമനോഹരമായ ആഖ്യാന ശൈലി.. ചെറിയ നോവിലും ഒരുപാട് സന്തോഷം പകർന്നു തന്ന കഥ…

  12. ആദ്യം ഇത്തിരി നോവ് പടർത്തിയെങ്കിലും അവസാനം ഒത്തിരി സന്തോഷിപ്പിച്ചു..
    Best wishes

    1. Thank u reshma ,
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  13. ഇത് ജീവിതം എന്ന് കരുതാൻ ആണ് ആഗ്രഹം..
    ഈ കഥക്ക് ഇതിലും നല്ല അവസാനം ഇല്ല…
    ഒത്തിരി വലിച്ചു നീട്ടാതെ തന്നെ മനോഹരമായി അവസാനിപ്പിച്ചു.. പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.. All the best..

    1. ഇത് ജീവിതം തന്നെയാണ് ..പിന്നെ ജീവനുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല..

      നല്ല അഭിപ്രായത്തിനു നന്ദി…..

  14. ഒരുപാട് ഇഷ്ട്ടായി.. പല ഭാഗങ്ങളിലും കണ്ണുകളിൽ അറിയാതെ നനവ് പടർന്നു…
    ഒരുപാട് മനസ്സ് നിറച്ചു vampire, തന്റെ ഈ കഥ…
    ഞാനും പഴയ ഓർമ്മകളിലേക്ക് പോയി…

    1. ഒരുപാട് ഓർമ്മകളുള്ള ആളാണെന്ന് തോന്നുന്നു…
      ആ സുഖമുള്ള ഓർമകൾ ഒരിക്കൽകൂടി ഓർക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..

  15. എന്താ മച്ചാനെ സ്ഥിരം ശൈലി ഒന്ന് വിട്ടു പിടിച്ചല്ലോ…
    നിങ്ങൾ ഏത് കാറ്റഗറി എഴുതിയാലും പൊളിയാണ് കേട്ടോ…
    ആദ്യം ഇച്ചിരി കരയിപ്പിച്ചെങ്കിലും അവസാനം ഒത്തിരി സന്തോഷിപ്പിച്ചു…
    തീ പാറണ ഐറ്റവുമായി വേഗം വരണേ…

    1. ഇടക്കൊക്കെ ഒരു change വേണ്ടേ… അതുകൊണ്ട് ഒന്ന് മാറ്റിപിടിച്ചു…

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ട്ടോ…

  16. നീ നീ പൊളിയാടാ ചുമ്മാ ഇരുന്ന എന്നെ കരയിപ്പിച്ച്

    1. Sorry ട്ടോ, അടുത്ത കഥ എന്തായാലും കുറേ ചിരിപ്പിക്കും

  17. പൊള്ളി ഒന്നും പറയാന്‍ ഇല്ല

  18. Vaakukal mathiyavila paranjariyikan
    Athrak nannayirunnu
    Nanni
    Inghane oru kadha ivide prasidheekarichathin

    1. നന്ദി അച്ചു ,

      ഇത്തരമൊരു അഭിപ്രായം കേട്ടതിൽ വളരെ അധികം സന്തോഷം……

  19. ഒത്തിരി കരഞ്ഞുപോയി ചിലയിടങ്ങളിൽ….
    അറിയാതെ പോലും കണ്ണ് നിറഞ്ഞു…………………
    ഒരു happy ending തന്നതിൽ ഒത്തിരി സന്തോഷം..
    ചാരു മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കാണ്…
    ആ വേദനയുടെ ആഴവും പരപ്പും ഹൃദയത്തിലുണ്ട്..
    ഈ കഥയിലെ നന്മ മനസ്സുകൾക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു…
    ഇനിയും ഇത് വായിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടായി..

    1. രണ്ടാമത് വായിക്കാനുള്ള കഥയൊ‌ക്കെ ഉണ്ടോ unni..
      എനിക്ക് ട്രാജഡി ഇഷ്ട്ടമല്ല.. അതുകൊണ്ട് എന്റെ കഥകളെല്ലാം happy ending ആയിരിക്കും…

  20. Ente mwone oru kochu cinema kanda polind
    Endha feel❤️
    Ejjathy story?

    1. Thank you berlin ,

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  21. ഇന്ന് എനിക്കൊരു കാര്യങ് മനസിലായി… ഇത്ര നാളും ഫോണിൽ നോക്കി ഇരുന്ന ന്റെ കണ്ണിനു ഒന്നും പറ്റിയില്ലലോ ന്നാ കാര്യം… ഈ ജീവിതം വായിച്ചു തീരുന്നതിനു മുൻപേ വറ്റിപോയി ന്നു ഞാൻ വിശ്വസിച്ചിരുന്ന കണ്ണീർ ഗ്രന്ഥികൾ പോലും വിയർപ്പുകണം പോലെ ഒലിച്ചിറഞ്ഞി പോയി…… ?

    1. അയ്യോ കരഞ്ഞോ,
      Proffeser ഇങ്ങനെ കരഞ്ഞാൽ പാവം പിള്ളേര് എന്തു ചെയ്യും..ഇനി കരയണ്ടാട്ടോ…
      എന്തായാലും കണ്ണിന് കൊഴപ്പൊന്നും ഇല്ലാല്ലോ അതുതന്നെ മഹാ ഭാഗ്യം…

  22. എല്ലാവരെയും ആകർഷിക്കുന്ന താരത്തിലുള്ള എഴുത്ത് ഒരുപാട് ഇഷ്ട്ടമായി.. എന്താ പറയേണ്ടത് എന്നറിയില്ല. ആദ്യമൊക്കെ ഒരുപാട് വിഷമിച്ചായിരിന്നു. വായിക്കുമ്പോഴൊക്കെ ഒരു സങ്കടം.. അവസാനം എല്ലാം ശുഭമായപ്പോൾ ഒരുപാട് സന്തോഷം..
    ഇനിയും ഇത്തരം കഥകൾക്കായി വെയിറ്റ് ചെയ്യുന്നു…… Love you…..

    1. എല്ലാവരെയും ആകർഷിക്കുമെന്ന് തോന്നുന്നില്ല..
      എങ്കിലും കുറച്ച് പേർക്കെങ്കിലും ആകർഷിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..

  23. Wow മാഷേ കരയിപ്പിച്ചുട്ടോ സൂപ്പർ കഥ മനസ്സിൽ കൊണ്ട് ഓരോ വാക്കുകളും അല്ല the ബെസ്റ്റ് പ്രിയ കൂട്ടുകാരാ

    1. Thank you Midhun Thomas ,

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  24. കുട്ടൂസ്

    ടാ പഹയാ, ഇജ്ജ് ഞെട്ടിച്ചു കളഞ്ഞല്ലോ…

    ഒത്തിരി ഒത്തിരി സന്തോഷം കൂട്ടുകാരാ, എത്ര വായിച്ചാലും മതി വരാത്ത ഒരു കഥ.. അനുവും, അച്ചുവും, ചാരുവും എന്നും മനസ്സിൽ ഉണ്ടാവും..
    നിന്റെ എഴുത്തിൽ ഒരു മാജിക്‌ ഉണ്ട് ട്ടോ …
    അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് കുട്ടൂസ് ,

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  25. Karanjhu poyi man enthaa feel ♥♥♥

    1. ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

  26. Super ? ?? ?? ?? ?

  27. വായനക്കാരൻ

    ഒരു രക്ഷയും ഇല്ല കിടിലൻ കഥ
    പല സീനും കരയിപ്പിച്ചു കളഞ്ഞു

    എല്ലാംകൊണ്ടും ഈ കഥ വേറെ ലെവൽ ആണുട്ടോ

    എന്തോ അവന്റെ അച്ഛൻ മരിച്ചില്ലായിരുന്നെങ്കിൽ എന്നാശിച്ചുപോയി

    1. കഥയെ മനസ്സിരുത്തി വായിച്ചതിന് ആദ്യമേ നന്ദി പറയുന്നു…
      ചില ദുരന്തങ്ങൾ അനിവാര്യമാണ് വായനക്കാരാ…

  28. നിങ്ങളുടെ ചില കഥകളെ വായിച്ചിട്ടുള്ളൂ. എല്ലാം മനോഹരം. ഇന്ന് തന്നെ ബാക്കി കഥകളും വായിക്കണം.

    1. നാടോടി

      Angel എന്ന കഥയും, ഏട്ടത്തി എന്ന കഥയും വായിച്ചു നോക്കൂ..
      നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല…

      1. “ഏട്ടത്തി”
        ഓഹ് എജ്ജാതി സാധനം…
        കള്ള ഇബലീസ് അതിന്റെ ബാക്കി എഴുതുന്നില്ലന്നേ…

        1. “ഏട്ടത്തി” ഈ കഥ എത്ര വട്ടം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല..

          1. ഏട്ടത്തിയമ്മ കഥയിൽ ടോപ്‌ 1 പൊസിഷനിൽ ഉള്ള കഥയാണ്
            വാംപയറിന്റെ ഏട്ടത്തി..
            No dought………

    2. @ jango
      അങ്ങനെ വായിക്കാൻ മാത്രമുള്ള കഥകളൊന്നുമില്ല. എങ്കിലും വായിച്ചോളൂ…
      ഒരാൾ കൂടി വായിക്കുന്നു എന്നറിയുന്നത് ഒത്തിരി സന്തോഷം നൽകുന്ന കാര്യമല്ലേ…

      1. എല്ലാം വായിച്ചു. നാടോടി പറഞ്ഞപോലെ “ഏട്ടത്തി” യും “angel” ലും ഒത്തിരി ഇഷ്ടമായി. പിന്നെ “മായാലോകവും”. ഏടത്തിയും മായാലോകവും എഴുതി പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു.

  29. താൻ പോളിയാണ് മുത്തേ

    1. Thank you അച്ചൂ

  30. നാടോടി

    കുറേ ചിന്തിച്ചു, കുറച്ച് കരഞ്ഞു..
    അവസാനം ഒത്തിരി സന്തോഷിച്ചു..
    ഇത് happy ending അല്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ കൊന്നേനെ..

    1. ആശാൻ ഇങ്ങനെ പറയൂന്ന് എനിക്കറിയാം..
      അതുകൊണ്ടല്ലേ ഞാൻ നോക്കീം കണ്ടൊക്കെ എഴുത്യേ.. ഒത്തിരി നന്ദി…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law