ഞാൻ അവളുടെ മുന്നിൽ വച്ച് അതു കഴിച്ചു…..
നിറകണ്ണുകളും കൂപ്പുകൈയുമായി അവളുടെ
മുമ്പിൽ നിന്നും നിരങ്ങി നീങ്ങി…..
പിറ്റേദിവസം, അതേ സമയം, അതേ
സ്ഥലത്തുവച്ച് ഞങ്ങൾ കണ്ടുമുട്ടി…………
“ഇന്നും വേണോ, പഴംപൊരി?”
അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു……
“അയ്യോ, വേണ്ടായേ!’ ഞാനും ആ ചിരിയിൽ
പങ്കുചേർന്നു……
“”അവളുടെ ഓരോ വാക്കിലും, ഞാൻ
അലിഞ്ഞുപോകുന്നതു പോലെ എനിക്കു തോന്നി.
എന്നും രാവാണെന്നു കരുതിയ ജീവിതത്തിൽ
പകലിന്റെ പൊൻവെളിച്ചം തൂകിവന്ന മാലാഖയോ
ഇവൾ…..?””
“ചേട്ടന്റെ പേരെന്താ?”
“സുനില്. കുട്ടീടെയോ?”
പേരില്ലാക്കുട്ടി..ഹ! ഹ!’ അവൾ ചിണുങ്ങി……
അപ്പോഴാണു ഞാനവളെ സൂക്ഷ്മമായി
നിരീക്ഷിക്കുന്നത്……
പേടമാനിന്റെ മിഴികൾ…….
അവളുടെ ശില്പത്തിനൊത്തെ മൂക്കിൽ
അഴകേറിയ ഒരുതരിപ്പൊന്നിന്റെ മൂക്കുത്തി…
മൃദുലമായ കവിളുകൾ…
അവളുടെ ഇളംചുണ്ടിന്റെ കോണിലൊളിപ്പിച്ച
മന്ദസ്മിതത്തിന്റെ ചേല്…
കുഞ്ഞുകമ്മൽ തിളങ്ങുന്ന കാതിനു മുകളിലൂടെ
പാറിക്കളിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി,
നിറചിരിയുമായി എന്റെ മുമ്പിലൊരു
ദേവതയെപ്പോലെ അവൾ വന്നുനിൽക്കുന്നു….
മനസ്സിലെവിടെയോ, എന്നോ ജീർണ്ണിച്ച
മോഹങ്ങളുടെ തുടികൊട്ടും ചിലമ്പൊലിയും
ഉണരുന്നതു പോലെ…
ഏറെ നാളുകൾ, എന്റെ പ്രഭാതവേളകളെ അവൾ
പ്രകാശപൂർണ്ണമാക്കി..
ഞങ്ങളുടെ സൗഹൃദം വളർന്നു……
ഞങ്ങൾക്കിടയിലെ മതിലുകൾ ഇടിഞ്ഞുവീണത്
ശരവേഗത്തിലായിരുന്നു…..
“എന്റെ മനസ്സാകുന്ന ഇലപൊഴിഞ്ഞ
മാമരച്ചില്ലമേൽ ആ പേരറിയാക്കിളി
കൂടുകൂട്ടുകയായിരുന്നു…..”
ഞാൻ പോലുമറിയാതെ, അവളെ
കൂടുതലറിയുവാനും എന്നും അവളുമായുള്ള
സൗഹൃദം നിലനിർത്തുവാനുമുള്ള അഭിലാഷം
എന്റെ ഹൃദയത്തിൽ ഉരുവാകുന്നുണ്ടായിരുന്നു…..
എനിക്കും ഒരു പൂത്തുതളിർക്കുന്ന
വസന്തത്തിന്റെ സ്വപ്നങ്ങളുണ്ടാകാൻ തുടങ്ങി….
എന്റെ കാലുകളുടെ അഭാവത്തെക്കുറിച്ചോ
വികലാംഗനെന്ന പരിമിതിയെക്കുറിച്ചോ
ഞാൻ ചിന്തിച്ചില്ല…. എന്റെ മനസ്സ് അവളിൽ
അലിഞ്ഞുപോകുന്നു…..
അലിഞ്ഞുചേരാൻ കൊതിക്കുന്നു……
പ്രണയം അന്ധമാണ്… അതു ചുറ്റുപാടുകളെയോ
പരിമിതികളെയോ അതിരുകളെയോ കുറിച്ചു
പര്യാകുലമാകുന്നില്ല….
ഒരുവനിൽ പ്രണയമുണരുമ്പോൾ എല്ലാറ്റിനെയും
അവൻ വിസ്മരിക്കുന്നു…..
അവൾ..ഇനി അവൾ മാത്രമാണെല്ലാം……
കനവിലും നിനവിലും
പ്രണയമൊഴുകുന്നു……. നിറഞ്ഞു തുളുമ്പി….
വൈകിവന്ന വസന്തത്തിൽ പൂചൂടുന്ന
എന്റെ പ്രണയത്തിന്റെ ചില്ലകൾ എന്നിൽ
ആനന്ദത്തത്തിന്റെ അലയടികളുയർത്തി……
മനസ്സ് അവളുടെ സാമീപ്യത്തിൽ സന്തോഷം
കണ്ടെത്തുന്നു… പ്രഭാതവേളകളെന്നത് പതിയേ സായാഹ്നത്തിലെ ഒരു ചായയുടെ ഹ്രസ്വവേളയിലേയ്ക്കും വ്യാപിക്കപ്പെട്ടു…..
ആ ഹ്രസ്വവേളകളിൽ ഉരുവായത്, യുഗങ്ങൾ
Bro പുനർജനി 1 ന്റെ. Balance ezhudhu please…
Bro പുനർജനി 1 ന്റെ. Balance ezhudhu please…
എന്തിനാടോ ഇങ്ങനെ ഞങ്ങളെ സങ്കടപ്പെടുത്തുന്നത് തന്റെ കഥകൾ വളരെ ടച്ചിങ് ആണ്.പുനർജ്ജനിയുടെ ആദ്യ ഭാഗമാണോ ഇതെന്ന് ആദ്യം വിചാരിച്ചു പിന്നെ ആദ്യ titile കണ്ടപ്പോൾ മാറി.ഒന്നും പറയാനില്ല വളരെയേറെ ഇമോഷണലും അൽപ്പം പ്രണയവുമായ ഒരു കൊച്ചു കഥ,എന്നാൽ ഒരു വലിയ കഥയുടെ ചുരുക്കം പോലെ കേവലം പേജുകളിൽ തീർത്ത മനോഹരമായ കഥ. നല്ല കഥകൾ ആയി ഇനിയും വരിക കാത്തിരിക്കുന്നു താങ്കളുടെ കഥകൾക്കായി.
സ്നേഹപൂർവം സാജിർ?????
പുനര്‍ജ്ജനി 2 എന്ന് കണ്ടപ്പോൾ തന്നെ വായിച്ചു, ആദ്യത്തെ പേജ് വായിച്ചിട്ടു എതാണ് ഇതിന്റെ ആദ്യ ഭാഗം എന്ന് കിട്ടിയില്ല. അതുകൊണ്ട് അവിടെ വെച്ച് നിർത്തി ആദ്യത്തേത് ഒന്ന് വായിച്ചു നോക്കി അതിന്റെ തുടക്കം വായിച്ചപ്പോൾ തന്നെ കഥ ഏതാണെന്ന്മനസ്സിലായി, എങ്കിലും അത് മുഴുവന്‍ ഒന്നുടെ വായിച്ചതിനു ശേഷമാണ് ഈ പാര്‍ട്ട് വായിച്ചത്.
രണ്ട് പേജ് വായിച്ചിട്ട് ഇതെന്ത് മലര് എന്നാണ് തോന്നിയത്. ഇനി വാംപയര്‍ ബ്രോക്ക് തെറ്റിയതാണോ എന്ന് വരെ സംശയിച്ചു. പിന്നെയും ഒന്നുടെ ആദ്യത്തേ പേജ് വായിച്ചു അപ്പോഴാണ് ഞാൻ വായിക്കാൻ വിട്ടുപോയ “(ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല)” എന്ന വരി ശ്രദ്ധിച്ചത്.
പുനര്‍ജ്ജനി 1 ന്റെ പകുതിപോലും പേജ് ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന ഒരു കഥ തന്നെയാണ്ത്, എന്ത് വാക്ക് പറഞ്ഞാണ് വിശേഷിപ്പിക്കുക എന്നറിയില്ല എന്താണെങ്കിലും അത് കുറഞ്ഞു പോവുകയേ ഉള്ളു. പെട്ടെന്ന് അടുത്ത കഥയുമായി വരിക…
Athi mannoharam ayyittund superb
ഒത്തിരി സന്തോഷം.. ???
കലക്കി… തിമിർത്തു… പൊളിച്ചു…. അടിപൊളി ending… ഇതിലും മികച്ച കഥകളുമായി വീണ്ടും വരിക….
കാത്തിരിക്കുന്നു….
❤️❤️❤️
സാധാരണ ‘പ്രണയം’ കണ്ടാൽ അങ്ങനെ
നോക്കാറില്ല.കാരണം നമ്മുടെ നാട്ടിൽ
കിട്ടാക്കഥകൾ കാണിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്ന പ്രണയസിനിമാക്കഥകളാണല്ലോ കൂടുതലും.
പക്ഷെ…. ഇല്ലായ്മകൾക്കപ്പുറമുള്ള ഇല്ലായ്മയുമായി ജീവിക്കുന്ന ഒരാൾക്ക്
കിട്ടുന്ന സ്വപ്നജീവിതം കണ്ടതിൽ മാത്രമല്ല..
കൂട്ടിനാരുമില്ലാതാവുന്ന രണ്ട് പേരുടെ
ഒരുമിക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടതായതും കൊണ്ടും….. വളരെ ഇഷ്ടപ്പെട്ടു.
എന്റെ ചിതറിയ ചിന്തകളെ ഞാനിവിടെ വിതറാൻ ശ്രമിക്കുന്നു…അതൊരു വിജയമാണോ, പരാജയമാണോ എന്ന് ഞാൻ ശ്രദ്ധിക്കാറില്ല….
മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ പറയുന്ന അഭിനന്ദനത്തെക്കാളും , മനസ്സു തുറന്ന് പറയുന്ന
അഭിപ്രായങ്ങളാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച അംഗീകാരം….
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി പങ്കേട്ടാ……..
എത്ര മനോഹരമായ കഥ…. ജീവിത യാഥാർഥ്യങ്ങളെ കുറിച്ചുള്ള ഒരു തിരിച്ചറിവ് നൽകി… ???
❤️❤️❤️
എത്ര ഭംഗിയായി എഴുതിയിരിക്കുന്നു… ഉള്ളിൽ നിറയുന്ന സന്തോഷത്തെ എങ്ങനെയാണ് എഴുതി ഫലിപ്പിക്കേണ്ടതെന്നറിയില്ല… അഭിനന്ദനങ്ങൾ…. ???
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
ഈ കഥയുടെ ആദ്യ ഭാഗവും, രണ്ടാം ഭാഗവും എനിക്ക് വളരെ ഇഷ്ട്ടപെട്ടു….
പ്രണയം എന്ന സത്യത്തെ താങ്കളുടെ തൂലികയിൽ ഒരുപാട് മനോഹരമായി തോന്നി…
❤️❤️❤️
അതിമനോഹരമായ ഒരു പ്രണയം കുറഞ്ഞ വാക്കുകളിൽ വരച്ചു വച്ചിരിക്കുന്നു.. ??????
Sambannan aayavarde kqdhakal maatram aanu kure naalayi kettath. Athil ninnum vyethyastham aaya oru kadha❣️
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…?
@ammu ???
മരണത്തിന്റെ പടിവാതിലിൽ നിന്നും ജീവിത വിജയത്തിന്റെ സിംഹാസനത്തിലേക്ക് തേര് തെളിച്ച ഒരു ഇൻസ്പിരേഷണൽ സ്റ്റോറി….
മധുരിക്കുന്ന വേദന പോലെ,
എങ്കിലും മധുരം തന്നെ…
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????
❤️??????
ഭാവനകളെ കഥകളാക്കി മാറ്റാൻ ഒരു പ്രത്യേക കഴിവുണ്ട് കഥാകാരന്…. സങ്കടം കൊണ്ട് കണ്ണുനനയിച്ചുവെങ്കിലും പിന്നീട് ഒരു പുതു എനർജി തന്ന് ആനന്ദം നിറച്ചു വായനക്കാരന്റെ മനസ്സിൽ……
ഇനിയും എഴുതുക, ആശംസകൾ….
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…❤️
super.. polii
പ്രണയം, ദുഖഃ, ഹാസ്യം, സന്തോഷം,etc..
ഇവയിൽ ഏതിനാണോകഥ മുൻതുക്കം നൽകുന്നത് എഴുതുന്ന ഓരോ വാക്കിലും, വരിയിലും അതിന്റെ തനിമ ഒട്ടും ചോരാതെ ഓവർഫീലിഗും വരാതെ എഴുതുന്ന ചേട്ടായിടെ അച്ചടക്കമുള്ള തൂലികയോട് പ്രമമാണ് മുത്തെ..
ലക്ഷത്തിൽ ഒന്നെ കാണു ഇതുപോലെ ഒരു
ഐറ്റം…
എന്നെക്കൊണ്ട് ഇത്രയെ പറയാൻ അറിയൂ.
ഇനിയും ഇതുപോലെ രചിക്കാൻ കഴിയെട്ടെയെന്ന ആശംസിക്കുന്നും അടുത്ത കഥയായിട്ട് വായോ…
സ്നേഹത്തൊടെ ഹൃദയം…..
Thanks a lott parthu…………
എഴുതുമ്പോൾ ഉള്ളിൽ തെളിയുന്ന ചിത്രം അതേപോലെ വായിക്കുമ്പോൾ കിട്ടുന്നുണ്ട് എന്നറിയുന്നത് തന്നെയാണ് ഏതൊരു എഴുത്തുകാരന്റെയും വിജയം……..
Thanks a lott again
Loving
VAMPIRE.
Reply മോഡറേഷനിൽ ആണ് ….
ജീവിത കഥകൾ വാക്കുകളിലൂടെ ഒഴുകുന്നു.. ആ ഒഴുക്കിനൊപ്പം വായനക്കാരും ലയിക്കുന്നു.. ഒരായിരം അഭിനന്ദനങ്ങൾ…
???
പ്രണയം നിന്റെ ആത്മാവിൽ നിന്ന് ഉതിർന്നത് പോലെ വിവരിച്ചിരിക്കുന്നു…
ഒരു പ്രണയമാകുന്ന ആഴക്കടലിൽ മുങ്ങിപ്പോയി തിരിച്ചെത്തിയ അവസ്ഥ…. ഇതിനേക്കാൾ കൂടുതൽ പ്രണയത്തെക്കുറിച്ച് പറയുവാനാകില്ല….
ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..???
മനസ്സിൽ തൊട്ട് എഴുതിയ പ്രണയകാവ്യം… സുനിലിനും പ്രിയക്കുമൊപ്പം ഞാനും യാത്ര ചെയ്തു.. അവർപോലും അറിയാതെ….
കഥാകാരന് അഭിനന്ദനങ്ങൾ, ഇത്രയും മികച്ച ഒരു അനുഭവം തന്നതിന്….
❤️❤️❤️
മറുപടി പറയാൻ ഞാൻ അശക്തനാണ് ബ്രോ, എന്തൊരു എഴുത്ത് ആണെടോ… വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്…
ഇനിയും പുതിയ കഥാപാത്രങ്ങളുമായി സന്ധിക്കും വരെ വിട തലൈവാ…
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…❤️
മച്ചാനെ പൊളിച്ചു….. ?
ഒരു അടാർ പ്രണയകഥ
❤️❤️❤️
Bro endha paraya ee kadhaye manoharam ❤️?
Ninglde varikalakkoke jeevanilla pole athrakkum oru kavitha pole manoharamaya kadha
Machan njn ningde oru valya fan aanu ?
Ninglde kadhakkokke oru prethyeka feel aan adhu prnjariyikkan pattilla
Waiting for your nxt story❤️?
Snehathodee……❤️❤️❤️
ഒത്തിരി നന്ദി കൂട്ടുകാരാ, ……
ഒരു നേരംപോക്കിന് എഴുതി കൂട്ടുന്നതാണ് ഇതെല്ലാം, അത് ചിലർക്കെങ്കിലും ഇഷ്ടമാകുന്നുണ്ട് എന്നറിയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്……
ഒത്തിരി സ്നേഹം…❤️❤️❤️❤️❤️❤️
?????
?????
പുനർജ്ജനി…. പേര് പോലെ ഹൃദ്യമായി…
പ്രണയം അറിഞ്ഞതിനും, അറിയുന്നതിനും അപ്പുറം ഒരു കാവ്യമാണ്… അത് വർണ്ണങ്ങൾ വാരി വിതറും… അതൊരു വിസ്മയ കാഴ്ചയായി മുന്നിലിങ്ങനെ തെളിഞ്ഞു നിൽക്കും… പ്രണയത്തിനൊരു സ്ഥായീഭാവമില്ല, സത്യസന്ധമായ പ്രണയത്തിനു മരണവുമില്ല… അത് യുഗയുഗാന്തരങ്ങളോളം മനുഷ്യ മനസ്സിനേ മദിപ്പിച്ച് കൊണ്ടേയിരിക്കും….
നല്ല എക്‌സ്പീരിയൻസ് ഉള്ള ആളാണെന്ന് തോന്നുന്നല്ലോ..?
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️
പറയാൻ വാക്കുകളില്ല ബ്രോ, അത്രയേറെ ഹൃദയസ്പർശിയായ കഥ… പെട്ടെന്ന് തീർന്നല്ലോ എന്നൊരു ചെറിയ പരിഭവം മാത്രേ ഉള്ളൂ… അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️
Great… പ്രണയം അനുഭവിച്ച ഒരാൾക്ക് മാത്രമേ ഇത്രയും നന്നായി എഴുതാൻ കഴിയൂ…
❤️❤️❤️
“””””പ്രണയം ആരംഭിക്കുന്നതേയുള്ളൂ……………
അവസാനിച്ചു എന്നു കരുതുന്ന ഓരോ
പ്രണയകഥയിൽ നിന്നും…. “””””
എഴുതിയ ഓരോ വരികളും,വാക്കുകളും മനസ്സിൽ മായാതെ നിൽക്കുന്നു…
ഒത്തിരി സന്തോഷം.. ❤️