?Jomol?
ഞാൻ : ” എനിക്കറിയാം…, ലിയ പറഞ്ഞിട്ടുണ്ട് , എന്റെ ചേച്ചിടെ വീടിന്റെ അടുത്താണ് കൂട്ടുകാരീടെ വീട് അല്ലെ…??”?
ജോമോൾ :” ആഹാ, ചേച്ചി പറഞ്ഞോ… !!!?
ഞാൻ : ” ലിയ എവിടെ…?” ?
ജോമോൾ : ” സ്റ്റുഡിയോയിൽ ഉണ്ട് , വാ ഡോക്ടറെ അകത്തോട്ടു പോകാം..!?
ഒട്ടും അപരിചിതത്വം ഇല്ലാതെ അവൾ എന്നെ സ്വീകരിച്ചു.
സംസാരിച്ചുകൊണ്ടു തന്നെ ഒരു വലിയ ഡോർ തുറന്നു ഞങ്ങൾ അകത്തേക്ക് കയറി അതിവിശാലമായ ഒരു ന്യൂജനറേഷൻ സ്റ്റുഡിയോ ഫ്ലോർ.
ഞാൻ : “ഇതാരുടെ സ്റ്റുഡിയോ ആണ്”…??” {മനസിലായെങ്കിലും ഒന്നുറപ്പിക്കാനായി ഞാൻ ചോദിച്ചു.}
ജോമോൾ : “നമ്മുടെ സ്വന്തം സ്റ്റുഡിയോ ആണ്, പണി കുറച്ചു കൂടെ കഴിയാനുണ്ട്.”
സ്റ്റുഡിയോയുടെ എഡിറ്റിംഗ് റൂമിൽ ആരോടൊ സംസാരിച്ചു കൊണ്ടിരുന്ന ലിയ എന്റെ അടുക്കലേക്ക് വന്നു.
ലിയാ : “പെട്ടെന്ന് എത്തിയല്ലോ, ?, കാർ പറപ്പിച്ചു വീട്ടുകാണും, അമേരിക്കൻ സ്റ്റൈലിൽ “?
ജോമോൾ : “ഞാനും അത് തന്നെയാ പറഞ്ഞത് ”
ഞാൻ : “വെളുപ്പാൻ കാലത്ത് റോട്ടിൽ ആരും ഇല്ലായിരുന്നു, പിന്നെ എന്ത് നോക്കാൻ. ”
ഞങൾ സംസാരിച്ചു കൊണ്ട് നിൽകുമ്പോൾ തന്നെ, എഡിറ്റിംഗ് റൂമിൽ ഇരുന്ന പയ്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ലിയ : “ഇത് സച്ചിൻ , എന്റെ മാനേജർ ആണ്”….
സച്ചിൻ : “ഹലോ ഡോക്ടർ സണ്ണി”.
ഞാൻ : “ഹലോ സച്ചിൻ ”
ലിയ : “ജോമോളെ പരിചയപെട്ടല്ലോ അല്ലെ, എന്റെ സന്തതസഹചാരി.”
ജോമോളെ ചേർത്ത് പിടിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.
ലിയ രണ്ടുപേർക്കും എന്തോ പണി കൊടുത്തു എന്നിട്ട് , എന്നെയും പിടിച്ചു വലിച്ചു ബാൽക്കണിയിലേക്കു നടന്നു .
ഞാൻ : “എന്താ ലിയ ഇവിടെ, ? തന്റെ റിലീസ് ചെയ്യാൻപോണ സിനിമേടെ വല്ല പ്രോഗ്രാമും ആണോ..?? ”
ലിയ : “താൻ ഇങ്ങോട്ട് വാ…., ഞാൻ പറയാ….???”
ബാൽക്കണിയിൽ ഒത്ത ഒരു മൂലയിൽ സ്ഥാനം പിടിച്ചു അവൾ എന്നെ തന്നെ നോക്കി.
ലിയ : ” ഗൗരി’…., പിന്നെ….. ‘സമീറും’ ‘അനിതയും’…….!!!!, തന്നെ വല്ലാതെ മുറിപ്പെടുത്തിയ രണ്ടോർമ്മകൾ , ഇന്ന് ആ മുറിവുകൾ ഹീൽ ചെയ്യുന്ന ദിവസമാണ്.”
ഞാൻ : ” എടൊ എനിക്കൊന്നും മനസിലായില്ല “? എന്താ താൻ ഈ പറഞ്ഞു വരുന്നത് ” ?.
ലിയ : “ഇന്നലെ താൻ ഈ കാര്യം പറയുന്ന സമയത്തു തന്നെ ഞാൻ സമീറിനെയും അനിതയെയും പറ്റി അന്വേഷിപ്പിച്ചു”….!
ഞാൻ അന്തം വിട്ടു നോക്കി നിൽക്കെ, അവൾ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു.
ബ്രോ അടുത്ത പാർട് എന്താ വായിക്കുന്നെ പെട്ടെന്ന് തരൂ
Waiting for next part
ഹായ്
ബാക്കി എന്നു വരും എന്ന് പറയാമോ
ബാക്കി എന്നു വരും
Baki evde annnaa…..