?പുണ്യനിയോഗം 4? [Joshua Carlton] 383

ലിയ : ” രണ്ടിന്റെയും   നമ്പർ  ഒപ്പിച്ചു ,  നന്നായി   അന്വേഷിച്ചു,   അനിതയുടെ   വീടിന്റെ   അടുത്തുള്ള  ഒരു   ബ്രോക്കറെ   വിളിച്ചു,   തനിക്കറിയോ   ഇപ്പോഴും   അവളുടെ   രണ്ടാം   കല്യാണം   നടത്താനുള്ള  അന്വേഷണത്തിലാണ്.”  “അറിഞ്ഞിടത്തോളം  അനിതയുടെ  ആ  തള്ളയാണ് ,  പ്രശ്നക്കാരി .”  അവരെ  ഒന്ന്   പൊക്കാൻ   ഞങ്ങൾ  ഒരു  പ്ലാൻ  തയ്യാറാക്കിട്ടുണ്ട് ” .

ഞാൻ :  “എന്തിനാണ്   ലിയ ? ,  പുലിവാൽ  ആകുമോ…????

ലിയ : “ഇതൊക്കെ  ഒരു  ത്രില്ല്  അല്ലെ “. എല്ലാം  പ്ലാൻഡ്   ആണ്.”
“കുറച്ചു   മുൻപ്   സച്ചിനെ   കൊണ്ട്  അവളുടെ   അമ്മയെ   വിളിച്ചിരുന്നു ,  കല്യാണ   ആലോചനയാണെന്ന്   പറഞ്ഞാണ്   വിളിച്ചത്……..
ഹോ   ആ   തള്ളയുടെ   ആക്രാന്തം  കാണണം,   പണക്കാരൻ   ആണോന്നു  അറിഞ്ഞാൽ  മതി  അവർക്കു   പ്രായം,   ചേർച്ച,   ഒന്നും  അവർക്കു   ഒരു   പ്രശ്നോം   അല്ലാ. നാളെ   തന്നെ   വരാൻ  പറഞ്ഞു.  അനിതയ്ക്കാണെങ്കിൽ   അമ്മയെ  ഭയങ്കര  വിശ്വാസം  ആണ്,   അമ്മ  പറയുന്നതാണ്   വേദവാക്യം ,  ആ  തള്ളയുടെ   യഥാർത്ഥ   സ്വഭാവം  കാണിച്ചു   കൊടുത്താൽ   അവൾ  നന്നാവും.”?

ഞാൻ : ” എടൊ   ഇതിന്റെ   ഒക്കെ  ആവശ്യം   നമുക്കുണ്ടോ ,   അവരായി  അവരുടെ   പാടായി,   നമ്മുക്ക്  നമ്മുടെ    കാര്യം   നോക്കി   ജീവിച്ചാൽ  പോരെ..?? “?

ലിയ : ” അങ്ങനെ   ഒക്കെ   ഒരു  സ്റ്റൈലിന്   പറയാൻ   കൊള്ളാം,  പക്ഷെ   തന്നെ   പോലെ  ആത്മാർത്ഥത   ഉള്ളവർക്ക്   അത്  പറ്റില്ലെടോ ”

ഞാൻ : “എന്ത്   പറ്റില്ലെന്ന് “?

ലിയ : “കണ്ടില്ലാന്നു   നടിക്കാൻ ,  തന്റെ   ആത്മാർത്ഥ   സുഹൃത്താണ്  സമീർ   പിന്നെ   അനിത   രണ്ടു പേരെയും  താൻ  സ്നേഹിച്ചിരുന്നു ,  അത്   കൊണ്ട   അവരുടെ   ഓർമ ,  അവരുടെ   വേർപിരിയൽ   എല്ലാം  ഒരു   മുറിവായി   തന്റെ   മനസ്സിൽ  മാറിയത്.   ആ   മുറിവ്   തന്നെ   പിൻതുടർന്നു   എന്നതിന്റെ  തെളിവാണ്   ഗൗരിയുടെ   അഗാധമായ   പ്രണയം   താൻ  തിരിച്ചറിയാതെ    പോയത് ,  പ്രണയവും    വിവഹവും    എല്ലാം  തനിക്കു    ഒരു    വെറുപ്പായി    മാറിയത്    അതുകൊണ്ടാണ്,   താൻ  വേണ്ടാന്ന്   പറയരുത്.”

ഞാൻ : “ഇല്ലാ   ഞാൻ   വേണ്ട   എന്ന്  പറയില്ല ,   താൻ   പറഞ്ഞതെല്ലാം  സത്യമാണ്.”

ലിയ : “ഇന്നലെ….താൻ  ഓർക്കുന്നുണ്ടോ…… എത്ര ശ്രമിച്ചിട്ടും…. തനിക്കു…. പറ്റണില്ലായിരുന്നു…… നമ്മുക്ക്  പോകാം  എന്ന്  താൻ   പറയുമ്പോൾ ,  തന്റെ   നെഞ്ച്  പിടയ്കുന്നത്  ഞാൻ  അറിഞ്ഞിരുന്നു.  അത്  മനസിലായത്   കൊണ്ടാണ്   ഞാൻ  ഒന്നും  മിണ്ടാതെ  തന്റെ   കാർ  ഓടിച്ചത് ,  താൻ   ഭയങ്കര  സ്ട്രെസ്സ്ഡ്   ആവുന്നത്  ഞാൻ  ശ്രദിച്ചു.  ഗൗരിടെ   ഓർമ   തന്നെ   വേട്ടയാടുന്നുണ്ട് ,  അതിനു  കാരണം  സമീറും  അനിതയും  ആണ്.”

ഞാൻ  : ” എടൊ  ഇന്നലെ  ഒട്ടും  പറ്റണില്ലായിരുന്നു  എനിക്ക്.  ഐ  ആം  സോറി  ലിയ “.☹️

ലിയ : ” ഇന്നെല്ലാം  ശെരിയാകും “?

ഞാൻ : ” സംഭവം  കൊള്ളാം  പക്ഷെ എന്താണ്  പ്ലാൻ….??? ”

ലിയ : “പ്ലാനിങ്  ഞങ്ങൾ  മൂന്ന്  പേരും  ഇന്നലെ  തന്നെ  തുടങ്ങി , താൻ  പേടിക്കേണ്ട  ഞങ്ങൾക്ക്  മുൻകാല പരിചയം ഉണ്ട്‌,  അല്ല വിജയ  ചരിത്രം  ഉണ്ട്‌…. !!!”

ഞാൻ  : ” മനസിലായില്ല  “??

ലിയ : ” അതേടോ……,  അന്ന്  അങ്ങനെ  ചെയ്യാൻ  ഞങ്ങൾ  നിര്ബന്ധിതരായി  ,  അതൊരു   ഭയങ്കര   സംഭവമായി മാറി  അതല്ലേ  ഇത്ര  കോൺഫിഡൻസ്…..!!!!    ഒരു  അഞ്ചാറു  വർഷം  മുൻപാണ്,  നമ്മുടെ  സോഫി  മോൾ   സിസ്റ്റർ  ആവാൻ   പഠിക്കുന്ന  കാലം,  ജൂനിയർസ്  ആയ  സിസ്റ്റർമാരെ  നിരന്തരം  ഹറാസ്

The Author

82 Comments

Add a Comment
  1. ബ്രോ അടുത്ത പാർട് എന്താ വായിക്കുന്നെ പെട്ടെന്ന് തരൂ

  2. Waiting for next part

  3. ബാക്കി എന്നു വരും എന്ന് പറയാമോ

  4. ബാക്കി എന്നു വരും

    1. Baki evde annnaa…..

Leave a Reply

Your email address will not be published. Required fields are marked *