രേണുക : “ഓക്കേ.., അല്ല സച്ചിന് എത്ര വയസുണ്ട് , ബ്രോക്കർ പറഞ്ഞു സച്ചിൻ രണ്ടു കല്യാണം കഴിച്ചു രണ്ടും ഡിവോഴ്സ് ആയിന്നു”……???
സച്ചിൻ : “രണ്ടും മദാമ്മമാരായിരുന്നു ഒന്നിനെ പഠിക്കുമ്പോൾ കെട്ടി , ചെറുപ്പം മുതൽ ഉള്ള ഗേൾഫ്രണ്ട് ആയിരുന്നു, കാമുകി ആക്കാൻ ഏറ്റവും ആപ്റ്റ് മാദാമ്മമാരാ പക്ഷെ ഭാര്യ ആവാൻ കൊള്ളില്ല. രണ്ടാമത്തെ അവൾ എന്തിനാ ഒരു കല്യാണം കഴിച്ചത് എന്ന് എനിക്കും അറിയില്ല അവൾക്കും അpറിയില്ല. അന്ന് മനസ്സിൽ ഉറപ്പിച്ചത്താ കെട്ടുണെങ്കിൽ, നല്ല അടക്കവും ഒതുക്കവും ശാലീനതയും ഉള്ള ഒരു നാടൻ മലയാളി സുന്ദരിയെ…….. രേണുകയെ പോലെ.”
നാണം കൊണ്ട് അവർ ചിരിച്ചു….
രേണുക : “എന്നെയല്ല….. എന്റെ മോളെ പെണ്ണുകാണാനാ സച്ചിൻ വന്നത്……അത് മറക്കണ്ട”………!!!!
ഞാൻ : “ഇല്ലാ മറക്കുന്നില്ല, പക്ഷെ…. wow…umm… എന്തെണ്ണയ രേണു യൂസ് ചെയ്യണേ… അതിന്റെ മണം…… എല്ലാം മറന്നു പോകും.”
രേണുക : “തല്ലു കൊള്ളും ചെക്കാ നീ”…..!!!
രേണുക അവനെ ചിരിച്ചു കൊണ്ട് തമാശയ്ക്കു ഒന്ന് തല്ലി , അവരും അവന്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. എംജി റോഡിലുള്ള സിന്തസിന്ദ് ബാങ്കിന്റെ മുൻപിൽ വണ്ടി നിർത്തി.ജോമോൾ : “ചേച്ചി…… നമ്മുടെ തള്ള വീണെന്ന് തോന്നുന്നു…. !!!
ഞാൻ : “ശെരിയാ ജോമോളെ, അവര് സച്ചിന്റെ സംസാരം നന്നായി ആസ്വദിക്കുന്നുണ്ട്.”
ഞാൻ : “അല്ല ഈ സച്ചിൻ ഈ നുണകഥയൊക്കെ സ്പോട്ടിൽ ഡെവലപ്പ് ചെയ്യുന്നതാണോ “?
ലിയ : “ഏയ് അല്ല, അതവന്റെ സ്ക്രിപ്റ്റിൽ ഉള്ളതാ , അവൻ ഒരു സ്ക്രിപ്ട്ടിനു കാറെക്ടർസ് ഫ്രെയിം ചെയ്യുമ്പോൾ , അത് ഡീപ് & പെർഫെക്ട് ആയിരിക്കും.” “അടുത്ത് തന്നെ സ്വന്തം സിനിമ എടുക്കും അവൻ. എ റിയൽ ടാലെന്റ്റ്. ”
ജോമോൾ : ” ഡോക്ടറെ, ആ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ആരാ എന്നറിയോ…? ലിയ ചേച്ചി.
ഞാൻ : “ആഹാ, കൊള്ളാം, നല്ല ഡിസിഷൻ ലിയ , ഇങ്ങനെ വേണം ടാലെന്റ്‌സിനെ സപ്പോർട്ട് ചെയ്യാൻ.”
രേണുകയും സച്ചിനും ബാങ്കിന്റെ ഉള്ളിലേക്ക് കേറി.
ലിയ : “ഇനിയാണ് രസം,”
ബാങ്ക് മാനേജർ ബാലുവിന്റെ റൂമിൽ രേണുകയ്ക്കുമായി സച്ചിൻ കയറി, ബാലു എണിറ്റു നിന്നു സച്ചിനെ വിഷ് ചെയ്തു.
സച്ചിൻ : “mr.ബാലു എന്റെ അക്കൗണ്ടിന്റെ ഒരു ഡീറ്റൈൽ സ്റ്റേറ്റ്മെന്റ് വേണം.”
ബാലു : “ഷുവർ സർ, ഒരു 10 മിറ്റിനുള്ളിൽ തരാം”.
സച്ചിൻ : “ഞാൻ ഒന്ന് വാഷ് റൂം യൂസ് ചെയ്തോട്ടെ “.
ബാലു : “ഓ….. ഷുവർ സർ”….
സച്ചിൻ : “രേണുക , എസ്ക്യൂസ് മി, ഇപ്പൊ വരാം.”
സച്ചിൻ ക്യാബിനു പുറത്തിറങ്ങിയപ്പോൾ
ബാലു : ” മാഡം സച്ചിൻ സാറിന്റെ ആരാണ്…??
അല്പം സങ്കോചത്തോടെ….. !!!
രേണുക : ” ബന്ധുവാണ് ”
ബാലു : ” ഓ അപ്പൊ മാഡം അമേരിക്കയിൽ ആണോ..?? ”
രേണുക : “ഏയ്യ് അല്ല ഞാൻ നാട്ടിലാണ്.”
ബാലു : “സച്ചിൻ സാറിന്റെ സിംഗിൾ NRI അക്കൗണ്ടിന്റെ പിൻബത്തിലാണ് ഈ ബ്രാഞ്ച് മുന്നോട്ട് പോകുന്നത്. സാറിന്റെ നാട്ടിലുള്ള ഫാമിലി ബിസിനസ്സിന്റെ അക്കൗണ്ട് കൂടി കിട്ടിയാൽ , എനിക്ക് ഡബിൾ പ്രൊമോഷൻ ആവും. മാഡം ഒന്ന് റെക്കമെന്റ് ചെയ്യണേ.”
രേണുക : “ഓക്കേ , ഞാൻ പറയാം, സച്ചിന്റെ പേർസണൽ അക്കൗണ്ടിൽ ഇപ്പൊ റഫ്‌ലി എത്ര ബാലൻസ് ഉണ്ടാവും”,?
ബാലു : “ഒരു 30 ക്രോർസ് ഉണ്ടാവും, മാം. സർ നാട്ടിലെ ബിസിനെസ്സിൽ അത്ര ഫോക്കസ്ഡ് അല്ലല്ലോ, നാട്ടിൽ വല്ലപ്പോഴും വന്നു പോകും, നാട്ടിലെ ചെറിയ ബ്രാഞ്ച് സന്ദർശിക്കും, അത്ര തന്നെ. എന്നാൽ എന്റെ അറിവിൽ , സാറിന്റെ മേജർ ഇക്കണോമിക് ആക്ടിവിറ്റീസ് ഓഫ് 80%, എല്ലാം അമേരിക്കയിൽ ആണ്, മിഡ്‌ഡിൽ ഈസ്റ്റ്, യൂറോപ്പ്, എന്നിവിടങ്ങളിൽ സാറിന് ബിസിനസ് ഇന്വേസ്റ്മെന്റ്‌സും പ്രോപ്പർട്ടിയും ഉണ്ട്. സച്ചിൻ സാറിന്റെ അനിയൻ ആണല്ലോ ഇന്ത്യയിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത്.”
രേണുക , ഞെട്ടി തരിച്ചു നിൽക്കയാണ്, അപ്പോഴേക്കും ബാങ്ക് സ്റ്റേറ്റ്മെന്റ് വന്നു, രേണുകയുടെ കൈയ്യിൽ ബാലു അത് നൽകി, രേണുക സ്റ്റെമെന്റിലൂടെ കണ്ണോടിച്ചു ശെരിയാ 30 കോടിയോളം രൂപ ബാലൻസ് ഉണ്ട്, കഴിഞ്ഞ 6 മാസത്തിൽ, 100 കോടിയോളം രൂപ അക്കൗണ്ടിലൂടെ ക്രയവിക്രയം നടത്തിയിരിക്കുന്നു.
ജോമോൾ : “നോക്കിയേ ചേച്ചി തള്ളേടെ ഇരുപ്പു , ശെരിക്കും കിളി പറന്ന പോലുണ്ട്.”
ബ്രോ അടുത്ത പാർട് എന്താ വായിക്കുന്നെ പെട്ടെന്ന് തരൂ
Waiting for next part
ഹായ്
ബാക്കി എന്നു വരും എന്ന് പറയാമോ
ബാക്കി എന്നു വരും
Baki evde annnaa…..