പുതു ജീവിതം [മന്ദന്‍ രാജ] 582

ഷാനു ആടിനെയും കെട്ടി വീട്ടില്‍ വന്നു കുളിച്ചൊരുങ്ങി . കോളെജിലേക്ക് പോയി . ഇരു വശവും മോസാന്ത പൂത്തു നില്‍ക്കുന്ന കോളേജിലെ വഴിയിലൂടെ അല്‍പം മുന്നോട്ടു കടന്നപ്പോള്‍ ഒരു ബുള്ളറ്റ് അവളുടെ മുന്നില്‍ വിളങ്ങി നിന്നു

” ഷാനു …ഞാന്‍ പറഞ്ഞ കാര്യമെന്തായി ?”

ഷാനുവിന് ദേഷ്യം വന്നു .

” അജയ് ..മുന്നീന്ന് മാറ് …എനിക്ക് പോണം ” ഷാനു കടന്നു പോകാന്‍ തുനിഞ്ഞതും അജയ് അവളുടെ കയ്യില്‍ പിടിച്ചു

” ഷാനു …ഐ ലവ് യൂ …ഞാന്‍ സീരിയസ് ആയിട്ടാണ് ” പറഞ്ഞു തീര്‍ന്നതും ഷാനുവിന്റെ കൈ അജയുടെ കരണത്തില്‍ പതിഞ്ഞു . അവന്‍ ഞെട്ടിത്തരിച്ചു നില്‍ക്കെ ഷാനു കോളേജിന്റെ ഉള്ളിലേക്ക് ഓടി .

ക്ലാസില്‍ ചെന്നു വിമ്മി കരയുകയായിരുന്നു അവള്‍

” ഷാനു ..എന്നാ പറ്റിയെടി മോളെ ..നീ എന്തിനാ കരയുന്നെ ?” ദേവിക അവളുടെ മുഖം പിടിച്ചുയര്‍ത്തി. നേര്‍സറി മുതലേ കൂട്ടുകാരണവര്‍

‘ അജയ് …അവന്‍ …അജയ് …” കരഞ്ഞു കൊണ്ട് ഷാനു ദേവികയോട് നടന്നത് പറഞ്ഞു

” എന്‍റെ ഷാനു….നീ അവനെ അടിച്ചത് മോശമായി പോയി …. അറിഞ്ഞിടത്തോളം അവന്‍ വലിയ അലമ്പുള്ള ചെറുക്കന്‍ ഒന്നുമല്ല …”

” നീയെന്താ ഈ പറയണേ ദേവി ?”

” ഞാനെങ്ങാനും ആയിരുന്നേല്‍ അവനെ പ്രേമിച്ചേനെ…ഒന്നുമല്ലേലും റീചാര്‍ജ് എങ്കിലും ചെയ്യിപ്പിക്കാലോ …പിന്നെ അവന്‍ സുന്ദരനല്ലേ ….വലിയ സ്വത്തുള്ള വീട്ടിലെ പയ്യനും ”

‘ അതെ …അവനൊക്കെ പണത്തിന്റെ ഹുങ്കാ…. കാണാന്‍ മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ അവനൊക്കെ ഇളക്കം തോന്നും … എനിക്കൊന്നും വേണ്ട അവനെ ” ഷാനു മുഖം തുടച്ചു .

കാര്യം ആ സമയത്ത് പെട്ടന്ന്‍ അടിച്ചതാണെങ്കിലും ഷാനുവിന് പശ്ചാത്താപം തോന്നിയിരുന്നു . കാരണം അജയ് നല്ല സുന്ദരന്‍ പയ്യനാണ് ..ഇതു പെണ്ണും ഇഷ്ടപെടുന്ന രൂപം .. വേറെ ഒരു പെണ്ണിന്‍റെയും പുറകെ നടക്കുന്നത് കണ്ടിട്ടുമില്ല ..പക്ഷെ അവന്‍റെ ജാതി , സ്വത്ത്‌ ….വെറുതെ ഒരു കോളേജ് പ്രേമത്തോട് അവള്‍ക്ക് താത്പര്യമില്ല. അജയുടെ പപ്പക്ക് ടൌണില്‍ ജൂവലറിയും ടെക്സ്റ്റയില്‍സും മറ്റനവധി ബിസിനെസ് സ്ഥാപനങ്ങളുമുണ്ട്

ഷാനുവിന് അവനോട് ഉള്ളില്‍ സ്നേഹമുണ്ട് . അവന്‍റെ മീശയും കുറ്റിത്താടിയും ആ ചിരിയും …ഇനി കാണുമ്പോ ഒരു സോറി പറയണം …അടിക്കണ്ടായിരുന്നു ..പക്ഷെ അത്രേം പിള്ളേരുടെ മുന്നില്‍ വെച്ചവന്‍ കയ്യില്‍ പിടിച്ചിട്ടല്ലേ

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. ഇതിന്‍റെ pdf വിടുമോ

  2. രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ്‌ ശുഭം ആയിരുന്നു. അടിപൊളി.

    1. hallo raja.nice story.ithinted pdf vidumo

  3. ഹായ്…ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ…

    റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ…

    ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും… ങ്ഹാ…

  4. രാജാവേ….
    ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ…. ഇനിയാണ് എൻറെ ഊഴം!!!

    എനിക്ക് ഇഷ്ടായില്ല….

    കാരണം –

    1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല….

    2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്….

    3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു…

    4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു…

    പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ…
    കഥ വളരെ നന്നായിരുന്നു…
    പിന്നെ തീം സൂപ്പർബ്… ആ കാരണം മറ്റവൻ ആണല്ലേ…

    ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ??
    അങ്ങനെ തോന്നി…

    ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ??

    പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം…December 20 അല്ലേ??

    അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!!

    എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം…

    1. അയിത്തം ഞാൻ വായിച്ചതാണ്… അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ… പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം…

      അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ…

      1. ഹ..ഹ..

        പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം…..

        പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാം…

        ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ…

        പ്ളീസ്… പ്ളീസ്…
        പ്ളീസ്…

        1. ന്നെ നൈസിന് ഒഴിവാക്കുവാണോ??

  5. സന്തോഷമായി നന്നായിട്ടുണ്ട്
    ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ

  6. സൂപ്പർ

  7. Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.

  8. പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format

  9. ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..

  10. ഒന്നും പറയാനില്ല കുറേ കാലത്തിന്‌ ശേഷ്ം നല്ല ഒരു കഥ മനസ്സിന്‌ തൃപ്തിയായ ഒരു ഫീലീംഗ്‌ ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *