രാത്രിയിലെ അതിഥി [Smitha] 309

മുമ്പിലെ കണ്ണാടിയിൽ നോക്കി.
അയാൾ ഭയന്ന് വിറച്ചുപോയി!

ഭയം കൊണ്ട് അയാളുടെ മിഴികളും വായും വൃത്താകാരം പൂണ്ടു.

പിമ്പിൽ ഒരാൾ നിൽക്കുന്നു!

ഒരു പുരുഷൻ!

മുമ്പിലെ കണ്ണാടിയിൽ വർഷയോടൊപ്പം ഫോട്ടോയിൽ കണ്ടയാൾ!

വർഷയുടെ ഭർത്താവ്!

സുമേഷ്!

രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി എന്ന് വർഷ പറഞ്ഞയാൾ!

അയാൾ ഞെട്ടിതിരിഞ്ഞ് പിമ്പിലേക്ക് നോക്കി.

“ആരാ നീ?”

തണുത്തുറഞ്ഞ ശബ്ദത്തിൽ സുമേഷ് ചോദിച്ചു.

സുമേഷിന്റെ ശ്വാസത്തിൽ മഞ്ഞിന്റെ മരവിപ്പ് അയാൾക്ക് അനുഭവപ്പെട്ടു.

“അത് എന്റെ ഭർത്താവ് ..മരിച്ചുപോയി ..രണ്ടുവർഷങ്ങൾക്ക് മുമ്പ് …”

വർഷയുടെ വാക്കുകൾ അയാളോർത്തു .

“നീ എങ്ങനെ അകത്ത് കയറി?”

മുമ്പോട്ടെടുത്തുകൊണ്ട് വർഷയുടെ ഭർത്താവ് ചോദിച്ചു.

അയാൾ പിമ്പോട്ടേക്ക് നീങ്ങി.

“എന്റെ വീടിനകത്ത് എങ്ങനെ കടന്ന് വന്നു നീ?”

അയാൾക്ക് നേരെ അടുത്തുകൊണ്ട് സുമേഷ് ചോദിച്ചു.

“ചോദിച്ചത് കേട്ടില്ലേ?”

“അത്..”

വീണ്ടും പിമ്പോട്ട് നീങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.
പക്ഷെ വീണ്ടും പിമ്പോട്ട് നീങ്ങുവാൻ അയാൾക്കായില്ല.
ചുവരിൽ തട്ടി അയാൾ നിന്നു.

“എന്റെ കാർ…!”

വിറയാർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.

“ഏത് കാർ?”

“ബി എം ഡബ്ലിയു…”

“അതുകൊണ്ട്?”

അയാൾ ചുറ്റും നോക്കി.
വർഷ എവിടെ?

“ഒരു പെണ്ണ് ..എന്നെ …”

“പെണ്ണോ? ഏത് പെണ്ണ്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...