രാത്രിയിലെ അതിഥി [Smitha] 297

വിസ്മയാതിരേകത്തോടെ നോക്കി.

“അതെ…ഞാൻ…”

വർഷ മുമ്പോട്ട് വന്ന് അയാളുടെ തോളിൽ പിടിച്ചു.

“വീ ആർ വെരി സോറി….”

മധുരോദാരമായ പുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.

“വല്ലാതെ ബോറടിച്ചപ്പോൾ ഞാനാണ് ഈ ഐഡിയ സുമേഷിനോട്‌ പറഞ്ഞത്…ജനാലയിലൂടെ നോക്കിയപ്പോൾ നിങ്ങൾ ഗേറ്റ് കയറി വരുന്നത് കണ്ടു…അപ്പോൾ തോന്നിയ ഒരു ഐഡിയ ആണ് ..സോറി സോറി …നിങ്ങളെ ഭയപ്പെടുത്തിയതിൽ…”

“ഓഹ്! ഓഹ്! ശരിക്കും?”

ആകാശ് ചോദിച്ചു.

“ഞാൻ ശരിക്കും വിശ്വസിച്ച് പോയി…ഒന്നാമത് മുറികളിൽ ഒന്നും നല്ല പ്രകാശമില്ലായിരുന്നു …പിന്നെ അടുത്ത് ഒന്നും വീടുകളില്ല …നിങ്ങളുടെ വീട് വളരെ വലുതും …ഞാൻ ശരിക്കും വിശ്വസിച്ചു …പേടിച്ചു ….!”

“സോറി സോറി!!”

സുമേഷ് കൂടി അയാളുടെ തോളിൽ പിടിച്ചു.

“ആഹ്! നിങ്ങൾക്ക് ഫോൺ ചെയ്യേണ്ടേ…കമോൺ …”

സുമേഷ് അടുത്തിരുന്ന ടെലിഫോൺ റിസീവർ അയാളുടെ നേരെ നീട്ടി.

“വേണ്ട …വേണ്ട ..ഞാൻ ..ഞാൻ പോവുകയാണ്!”

“അതെങ്ങനെയാ?”

സുമേഷ് ചോദിച്ചു.

“ഇപ്പഴും വിശ്വാസമായില്ലേ, ഞങ്ങൾ പ്രേതങ്ങൾ അല്ലായെന്ന്?”

“സുമേഷ്!”

വർഷ ശാസിക്കുന്ന ഭാവത്തോടെ ഭർത്താവിനെ നോക്കി.

“ഇനി അത് പറയല്ലേ! ആ ഗെയിം കഴിഞ്ഞു…”

“വർഷാ,”

സുമേഷ് ഭാര്യയുടെ നേരെ തിരിഞ്ഞു.

വർഷ അയാളെ നോക്കി.

“രാത്രി ഇത്രയായില്ലേ? ആകാശ് ഒന്നും കഴിച്ചു കാണില്ല. നല്ല വിശപ്പുണ്ടാവും!”

“നോ! നോ!”

ആകാശ് കയ്യുയർത്തി വിലക്കി.

“വഴിയരികിൽ ഒരു പഞ്ചാബി ഡാബ കണ്ടിരുന്നു…ഞാനായിരുന്നു ലാസ്റ്റ് കസ്റ്റമർ…അത്കൊണ്ട് വിശപ്പില്ല…”

“അയ്യോ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...