രാത്രിയിലെ അതിഥി [Smitha] 297

“അതിൽ …അവയിൽ ഒക്കെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”

“വിശ്വസിക്കാൻ ആഗ്രഹക്കുന്നില്ലന്നോ?”

വർഷ ചോദിച്ചു.

“എന്നുവെച്ചാൽ….എന്ന് വെച്ചാൽ …വിശ്വസിക്കുന്നവർക്ക് അതൊക്കെ സത്യമായിരിക്കാം; അല്ലേ?”

“ആയിരിക്കാം!”

ആകാശ് പറഞ്ഞു.

“ആഹാ!”

സുമേഷ് പറഞ്ഞു.

“എന്നതിനർത്ഥം …നമ്മൾ വിളിച്ചാൽ നമ്മുടെ അടുത്തേക്ക് എത്തുന്നയാൾ തന്നെയാണ് ആത്മാവ്; അല്ലേ? എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്; അല്ലേ? ഒരു നാണയം ഓജോ ബോഡിലൂടെ ചലിപ്പിച്ച് വിളിച്ചാൽ”

“എന്ന് ഞാൻ പറഞ്ഞില്ല,”

ആകാശ് പറഞ്ഞു.

“ഇതൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല..പിന്നെ .പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും?’

“അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ വിശ്വസിക്കും അല്ലെ?”

വർഷ അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“ആഹ്!

ആകാശ് എഴുന്നേറ്റു.

മേശപ്പുറത്ത് വെച്ചിരുന്ന മദ്യം എടുത്ത് വാതിൽക്കലേക്ക് നോക്കി.

“എന്റെ അടുത്തേക്ക് ഒരു പ്രേതം വന്നാൽ..നിങ്ങൾ വിളിച്ചു വരുത്തിയാൽ ..അല്ലെങ്കിൽ വിളിച്ചു വരുത്തിയ പ്രേതം അപ്രത്യക്ഷ്യമായാൽ …അപ്പോൾ ..അപ്പോൾ ഞാൻ വിശ്വസി ….”

സുമേഷും വർഷവും ഇരുന്നിടത്തേക്ക് നോക്കിയ ആകാശ് ഞെട്ടിപ്പോയി.
വർഷ അവിടെ ഉണ്ടായിരുന്നില്ല.

സുമേഷ് തിളങ്ങുന്ന കണ്ണുകളോടെ ആകാശിനെ നോക്കി.

ആകാശ് തിരിച്ചും.

“ഞാൻ ..ഞാൻ പറഞ്ഞില്ലായിരുന്നോ …”

സുമേഷ് ചോദിച്ചു.

“….ഞാൻ പറഞ്ഞില്ലായിരുന്നോ ആകാശ്, എന്റെ ഭാര്യ രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി എന്ന്?”

അത് കേട്ട് ആകാശ് പരിഹാസത്തോടെ പുഞ്ചിരിച്ചു.

“ഞാൻ പിന്നെയും ഭയന്ന് പോകും എന്നാണോ കരുതുന്നെ നിങ്ങൾ?”

ആകാശ് അയാളോട് ചോദിച്ചു.

പിന്നെ വീണ്ടും മദ്യം ഒരിറക്ക് കുടിച്ചു.

പിന്നെ അയാളുടെ നേരെ നടന്ന് ഇരുപ്പിടത്തെ സമീപിച്ചു.

“തമാശ വല്ലാതെ പഴകി സുമേഷ്!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...